national

ഇന്ത്യ ഐ ടി വിദഗ്ധൻ, പാകിസ്ഥാൻ തീവ്രവാദ വിദഗ്ധൻ, പരിഹാസവുമായി കേന്ദ്ര മന്ത്രി എസ് ജയ്‌ശങ്കർ

ന്യൂഡൽഹി. ലോകരാജ്യങ്ങളിൽ ഇന്ത്യയെ ഐടി (ഇൻഫർമേഷൻ ടെക്‌നോളജി) വിദഗ്ദ്ധനായി കാണുമ്പോൾ പാകിസ്ഥാനെ അന്താരാഷ്ട്ര തീവ്രവാദ വിദഗ്ദ്ധനാ യിട്ടാണ് അറിയപ്പെടുന്നതെന്ന് കേന്ദ്ര മന്ത്രി എസ് ജയ്‌ശങ്കർ. താനും പാകിസ്ഥാനെ പരിഹസിക്കുന്നതിൽ ഒട്ടും പിന്നിലല്ലെന്നു തെളിയിച്ചിരിക്കുകയാണ് ജയശങ്കർ.

‘ഉയരുന്ന ഇന്ത്യയും ലോകവും: മോദി യുഗത്തിലെ വിദേശനയം’ എന്ന വിഷയത്തിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം പാകിസ്ഥാനെ പരിഹസിച്ചിരിക്കുന്നത്. ലോകരാജ്യങ്ങളിൽ ഇന്ത്യയെ ഐടി (ഇൻഫർമേഷൻ ടെക്‌നോളജി) വിദഗ്ദ്ധനായി കണക്കാക്കുമ്പോൾ, അയൽ രാജ്യത്തെ അന്താരാഷ്ട്ര തീവ്രവാദത്തിലെ (ഇന്റർനാഷണൽ ടെററിസം) വിദഗ്ദ്ധൻ എന്നാണ് അറിയപ്പെടുന്നതെന്ന് ജയശങ്കർ പറഞ്ഞു.

നരേന്ദ്ര മോദി സർക്കാരിന്റെ നയതന്ത്രമാണ് മറ്റ് രാജ്യങ്ങളെ തീവ്രവാദ ഭീഷണിയെ ഗൗരവമായി കാണുന്നതിന് ഇടയാക്കിത്. ലോകത്ത് മറ്റൊരു രാജ്യവും പാകിസ്ഥാൻ ചെയ്ത പോലെ ഭീകരവാദം വളർത്തുന്നില്ല. ഇത്രയും നാൾ പാകിസ്ഥാൻ എന്താണ് ഇന്ത്യയ്‌ക്കെതിരെ ചെയ്തതെന്ന് ലോകത്തിന് മുന്നിൽ കാട്ടിതന്നു. തീവ്രവാദം ഇപ്പോൾ അടങ്ങിയിട്ടില്ലെങ്കിൽ ഭാവിയിൽ തങ്ങൾക്കും ദോഷം ചെയ്യുമെന്ന കാര്യത്തിൽ ഇന്ത്യ മറ്റ് രാജ്യങ്ങളെ ബോധവാൻമാരാക്കി – കേന്ദ്ര മന്ത്രി എസ് ജയ്‌ശങ്കർ പറഞ്ഞു.

‘അവിഭക്ത ഇന്ത്യ’ എന്ന സർദാർ വല്ലഭായ് പട്ടേലിന്റെ കാഴ്ചപ്പാട് മോദി ഭരണകൂടം എങ്ങനെ നിറവേറ്റുമെന്നുള്ള ഒരു വിദ്യാർത്ഥിയുടെ ചോദ്യത്തിന്, വിഭജനം തീവ്രവാദം പോലുള്ള പ്രശ്നങ്ങളിലേക്ക് നയിച്ച വലിയ ദുരന്തമാണെന്ന് ജയശങ്കർ പ്രതികരിക്കുകയുണ്ടായി. ‘സർദാർ പട്ടേലിന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ഏറ്റവും നല്ല മാർഗം ഇന്ത്യ ശക്തവും വിജയകരവും ആത്മവിശ്വാസവുമു ള്ളതായിരിക്കുക എന്നതാണെന്നും സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കവെ എസ് ജയ്‌ശങ്കർ പറഞ്ഞു.

Karma News Network

Recent Posts

ലോ‌ക്‌സഭയിൽ ഭരണ – പ്രതിപക്ഷ ബഹളം, പരമശിവന്റെ ചിത്രം ഉയർത്തികാട്ടി രാഹുൽഗാന്ധി, നാടകീയ രംഗങ്ങൾ

ന്യൂഡൽഹി : ലോക്‌സഭയിൽ ഭരണ - പ്രതിപക്ഷ ബഹളം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനിടെയാണ് സഭയിൽ ബഹളം ഉണ്ടായത്.…

3 mins ago

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

36 mins ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

38 mins ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

59 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

1 hour ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

1 hour ago