Politics

കേന്ദ്ര മന്ത്രിമാർ ഇനിയും വരും ബി ജെ പി പണി തുടങ്ങി, ദക്ഷിണേന്ത്യയിൽ രാഷ്ട്രീയ ദ്രുവീകരണം ലക്‌ഷ്യം.

 

കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അടുത്ത ലേ‍ാകസഭാ തിരഞ്ഞെടുപ്പിന് ബിജെപി ഒരുക്കം തുടങ്ങി. രാഷ്ട്രീയ ധ്രുവീകരണത്തിനുളള ഒരു അവസരവും പാഴാക്കരുതെന്നും അവ ബുദ്ധിപൂർവം പ്രയോജനപ്പെടുത്തണമെ ന്നുമാണ് സംസ്ഥാനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദേശം.

പലയിടങ്ങളിൽ ഇതിനകം പ്രയേ‍ാഗിച്ചു വിജയം കണ്ട തന്ത്രത്തിന്റെ വിപുലമായ പതിപ്പ് ദക്ഷിണേന്ത്യയിൽ ബി ജെ പി പ്രയോഗിക്കും. ഇക്കാര്യത്തിൽ ഓരോ നീക്കവും ക്ഷമയേ‍ാടെ വേണമെന്നും അതിനു വേണ്ട രാഷ്ട്രീയ സംവിധാനങ്ങളെല്ലാം കോപ്പുകൂട്ടണമെന്നും ആണ് ദേശീയ നേതൃത്വം സംസ്ഥാനങ്ങളിലെ പാർട്ടി നേതൃത്വത്തിനു നിർദേശം നൽകിയിരിക്കുന്നത്. പാർട്ടിക്ക് കേരളത്തിൽ തിടുക്കമെ‍ാന്നുമില്ലെന്ന് ഒളിഞ്ഞും തെളിഞ്ഞും നേതാക്കൾ പറയുന്നുണ്ടെങ്കിലും ബി ജെ പി ഇനി ലഭിക്കുന്ന ഒരു അവസരവും പാഴാക്കില്ല. ദക്ഷിണേന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ ആറു മണ്ഡലങ്ങളിൽ നേ‍ാട്ടമിട്ടുള്ള തിരഞ്ഞെടുപ്പിന്റെ പ്രാഥമിക നീക്കങ്ങൾക്ക് കേന്ദ്രമന്ത്രിമാർ തുടക്കം കുറിച്ചു കഴിഞ്ഞിരിക്കുകയാണ്.

രണ്ട് പ്രഫഷനൽ ഏജൻസികളുടെ നേതൃത്വത്തിൽ സ്ഥാനാർഥികളുടെ സാധ്യതക ളെക്കുറിച്ച് പാർട്ടി അഭിപ്രായ രൂപീകരണം നടത്തിക്കഴിഞ്ഞു. നേതൃത്വത്തിലുളള വരെ വേണമോ? അതോ പുറത്തു നിന്നുള്ളവർ വേണമോ സ്ഥാനാർത്ഥികൾ എന്നതിനെപ്പറ്റിയും ചർച്ചകൾ നടക്കുന്നു. പാർട്ടി നേതാവിനെയല്ലാത്തെ‍ാരു വ്യക്തിയെ സ്ഥാനാർഥിയാക്കിയാലുള്ള ഫലം, മണ്ഡലത്തിന്റെ പെ‍ാതുരാഷ്ട്രീയ താല്പര്യം ഇപ്പേ‍ാൾഎങ്ങനെയാണ് തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ഏജൻസികൾ അന്വേഷിച്ചിരിക്കുന്നത്. അധികാരത്തിൽ രണ്ടാമൂഴത്തിന്റെ അവസാനത്തിലേക്ക് കടക്കുന്ന പാർട്ടി 2024ലെ പൊതു തിരഞ്ഞെടുപ്പിനായി കാത്തു നിൽക്കാതെ, കലാവധിക്ക് രണ്ടുവർഷം മുൻപുതന്നെ തിരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങിയിരിക്കുന്നു.

മണ്ഡലങ്ങളിലെ പെ‍ാതുരാഷ്ട്രീയം സാഹചര്യം പഠിക്കുകയും പാർട്ടിക്ക് കടന്നുകയറാനുള്ള സാധ്യതകളും സ്ഥലവും കണ്ടെത്തുകയുമാണ് കേന്ദ്രമന്ത്രിമാരുടെ യോഗങ്ങളുടെയും ചർച്ചകളുടെയും സമ്പർക്കങ്ങളുടെയും ലക്ഷ്യമിട്ടിരിക്കുന്നത്. ആദ്യ സന്ദർശനം സംബന്ധിച്ച് കേന്ദ്രനേതൃത്വത്തിന് ഇവർ നൽകുന്ന റിപ്പേ‍ാർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തെ‍ാട്ടടുത്ത സന്ദർശനങ്ങളുടെ ആസൂത്രണവും പരിപാടികളും തീരുമാനിക്കുക. മാസത്തിൽ മൂന്നുതവണ, ബന്ധപ്പെട്ട ജില്ല സന്ദർശിക്കാനാണ് മന്ത്രിമാർക്ക് പാർട്ടി കേന്ദ്ര നേതൃത്വം നൽകിയിട്ടുള്ള നിർദ്ദേശം. അതിന്റെ ഭാഗമായാണ് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ.എസ്.ജയശങ്കർ തിരുവനന്തപുരത്ത് എത്തിയത്. കേന്ദ്ര വിദേശകാര്യമന്ത്രി ഡോ.എസ്.ജയശങ്കർ വന്നത് തന്നെ സംസ്ഥാന സി പി എം നേതൃത്വത്തിന് അത്ര പിടിച്ചിട്ടില്ല. ബി ജെ പി എന്തിനൊക്കെയോ ഉള്ള പുറപ്പാടിലാണെന്നു സി പി എമ്മിന് മനസിലായെങ്കിലും നീക്കങ്ങളുടെ അണുവിട അവർക്ക് അറിയാനുമായിട്ടില്ല.

വളരെ വ്യക്തമായ കണക്ക് കൂട്ടലുകളോടെയാണ് ബി ജെ പി യുടെ നീക്കം. സാഹചര്യങ്ങൾ തങ്ങൾക്കനുകൂലമായി കൊണ്ടുവരാനുള്ള ശ്രമം ഒരു വശത്ത് നടക്കുന്നു. ജനകീയ സമ്പർക്കത്തിലൂടെ ജനങ്ങളിലേക്ക് കൂടുതൽ അടുക്കാൻ മറ്റൊരു വശത്ത് ശ്രമങ്ങൾ തുടങ്ങിയിരിക്കുന്നു. രണ്ടും ഇടത് പക്ഷ കോട്ടകളിൽ വിള്ളൽ ഉണ്ടാകുമെന്നു ഉറപ്പാവുകയാണ്.

Karma News Network

Recent Posts

മുഖ്യമന്ത്രിയുടെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം, വിരമിച്ച ഉദ്യോഗസ്ഥന് അതേ തസ്തികയിൽ പുനര്‍നിയമനം

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസിലെ നിയമനമാണ് വിവാദമാകുന്നത്. സംഭവത്തില്‍…

40 mins ago

ഗുരുവായൂര്‍ ക്ഷേത്രത്തിന് മുഖശ്രീയായി അലങ്കാര മണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ പുതുതായി നിര്‍മ്മിച്ച അലങ്കാരമണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസായിരുന്നു സമര്‍പ്പണ…

1 hour ago

ഭൂമിയ്ക്കടിയിൽ നിന്നും 14ാം നൂറ്റാണ്ടിലെ ശിവലിംഗവും ശിലാലിഖിതവും കണ്ടെത്തി

ആന്ധ്രാപ്രദേശിൽ ഭൂമിയ്ക്കടിയിൽ നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം കണ്ടെത്തി. ശിർശൈലം ക്ഷേത്രത്തിന്റെ പരിസരത്ത് കുഴിയെടുക്കുന്നതിനിടെ ആയിരുന്നു സംഭവം. ശിവലിംഗത്തിനൊപ്പം ശിലാലിഖിതങ്ങളും…

2 hours ago

പേജ് ഒന്ന് ആക്ടീവ് ആക്കാം, പെൺകുട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കിട്ട് ഗോപി സുന്ദർ, പാട്ട് ഇല്ലെങ്കിലും ട്യൂണിംഗ് നടക്കുന്നുണ്ടെന്ന് കമന്റ്

എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ. അടുത്ത കാലത്തായി ഈണം നൽകിയ പാട്ടുകളേക്കാൾ…

2 hours ago

പിന്നണി ഗായകൻ വിശ്വനാഥൻ അന്തരിച്ചു

സിനിമാപിന്നണി ഗായകൻ കീഴാറ്റൂർ മുച്ചിലോട്ട് കാവിന് സമീപത്തെ പുതിയവീട്ടിൽ വിശ്വനാഥൻ (54) അന്തരിച്ചു. ന്യൂമോണിയ ബാധയെത്തുടർന്ന്‌ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…

3 hours ago

വിദ്യാർത്ഥി ട്രെയിനിന് മുകളിൽ കയറി ഷോക്കേറ്റ് മരിച്ച സംഭവം, അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്

കൊച്ചി: ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്. ഇടപ്പള്ളി റെയില്‍വെ…

3 hours ago