topnews

ശമ്പളവും പെൻഷനും നൽകാൻ പണമില്ല, സ്ഥിര നിക്ഷേപങ്ങൾ പിൻവലിക്കാൻ ഒരുങ്ങി സർവ്വകലാശാലകൾ, പ്രതിസന്ധി

തിരുവനന്തപുരം: സംസ്ഥാനത്തെ സർവ്വകലാശാലകൾ കടുത്ത പ്രതിസന്ധിയിൽ. ശമ്പളത്തിനും പെൻഷൻ നൽകാനും പണമില്ലാതായതോടെ പരുങ്ങലിലാണ് സർവ്വകലാശാലകൾ. ഇതോടെ സ്ഥിര നിക്ഷേപങ്ങൾ പിൻ വലിച്ച് നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് നീക്കം. ഈ മാസം 31 ന് കൂട്ടത്തോടെ വിരമിക്കുന്നവരുടെ ആനുകൂല്യങ്ങളും ഇതിടെ തുലാസിൽ ആവുകയാണ്. തനത് ഫണ്ടിലെ കോടികൾ ട്രഷറിയിലേക്ക് നിർബന്ധിച്ചു മാറ്റിയ സർക്കാർ കഴിഞ്ഞ സാമ്പത്തിക വർഷത്തെ പദ്ധതിയേതര ഗ്രാൻ്റിന്റെ അവസാന ഗഡുവായ 89.02 കോടി റദ്ദാക്കുകയും ചെയ്തു. ഇതോടെ ശമ്പളവും പെൻഷനും മുടങ്ങാതിരിക്കാൻ സ്ഥിര നിക്ഷേപങ്ങൾ പിൻവലിക്കുകയാണ് യൂണിവേഴ്സിറ്റികൾ.

സ്ഥിര നിക്ഷേപങ്ങൾ പിൻവലിക്കുന്നതോടെ വിവിധ സർവകലാശാലകളിൽ നടന്നു വന്ന വികസന പ്രവർത്തനങ്ങളും നിലയ്ക്കും. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാനത്തെ സർവകലാശാലകളുടെ പ്രവർത്തനം. കേരള, കാലിക്കറ്റ് എംജി കാർഷിക സർവകലാശാല ഓപ്പൺ സർവകലാശാല സംസ്കൃതം യൂണിവേഴ്സിറ്റികളിലും സ്ഥിതിഗതികൾ മോശമാണ്. കൂടാതെ യൂണിവേഴ്സിറ്റി ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻ വിരമിക്കൽ ആനുകൂല്യങ്ങൾ നൽകുന്നതിൽ നിന്ന് സർക്കാർ പിന്മാറുന്നതും ഇരുട്ടടിയാകുന്നു.

ഈ പ്രതിസന്ധിക്ക് പരിഹാരമായി പെൻഷൻ ഫണ്ടും പെൻഷൻഫണ്ട് ബോർഡും രൂപീകരിക്കാൻ ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. എന്നാൽ പ്രതിഷേധങ്ങളെത്തുടർന്ന് പിന്നീട് മരവിപ്പിച്ചു. ശമ്പളത്തിന് 25% എല്ലാ മാസവും 10നകം പെൻഷൻഫണ്ടിലേക്ക് മാറ്റണം. ഇതിന്റെ 10% സംസ്ഥാന വിഹിതമായി സർക്കാർ ഗ്രാൻഡിൽ നിന്ന് വരവ് വക്കാം. ശേഷിക്കുന്ന 15 ശതമാനം സർവ്വകലാശാലകൾ തനത് ഫണ്ടിൽ നിന്ന് കണ്ടെത്തണമെന്നാണ് ഉത്തരവ്.

Karma News Network

Recent Posts

സൈനികർക്കായി പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകൾ

ന്യൂഡൽഹി : 113 ഇലക്ട്രിക് ബസുകൾ സൈനികരുടെ യാത്രകൾക്ക് വാങ്ങി കരസേന. കേന്ദ്ര സർക്കാരിന്റെ ഹരിത സംരംഭങ്ങൾക്ക് കൂടുതൽ ഊർജ്ജം…

8 mins ago

ഗവര്‍ണറെ അധിക്ഷേപിക്കാൻ സ്വരാജ് നടത്തിയ നീക്കം പാളി, ഒറ്റവാക്കിൽ കണ്ടം വഴിയൊട്ടിച്ചു

സ്വരാജോ ,ഏതു സ്വരാജ് എനിക്ക് ഒന്നും അറിയില്ല ഈ സ്വരാജിനേയും മറ്റും,ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ചെറുവിരൽ അനക്കിയ സ്വരാജിനെ…

39 mins ago

മാന്നാർ കൊലക്കേസ്, മൂന്ന് പ്രതികള്‍ അറസ്റ്റില്‍, ഒന്നാംപ്രതി അനില്‍കുമാറാർ

ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കല എന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്ത കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ്…

41 mins ago

‘മുറുക്കിപ്പിടിക്കും ഇനി അങ്ങോട്ട്’ ഭർത്താവിനെ ചേർത്ത് പിടിച്ച് വായടപ്പിക്കുന്ന മറുപടി നൽകി മീര നന്ദൻ

കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ് വരൻ.…

57 mins ago

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

1 hour ago

സാമ്പത്തിക തട്ടിപ്പ് കേസ്, മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി

കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…

1 hour ago