kerala

ഇൻതിഫാദയ്ക്ക് പകരം കഥകളി ;ലോഗോയും പേരും മാറ്റി

കേരള സര്‍വകലാശാല യുവജനോത്സവത്തിന്റെ ലോഗോയും പേരും മാറ്റി. ലോഗോയില്‍ നിന്ന് പാലസ്തീന്‍ ഇസ്രയേല്‍ തര്‍ക്കങ്ങളെ അനുസ്മരിപ്പിക്കുന്ന ‘ഇന്‍തിഫാദ’ എന്ന പദം നീക്കം ചെയ്യാന്‍ കേരള വിസി ഡോ: മോഹനന്‍ കുന്നു മേല്‍ രജിസ്ട്രാര്‍, സ്റ്റുഡന്‍സ് സര്‍വീസ് ഡയറക്ടര്‍, യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഫെസ്റ്റിവല്‍ കേരള യൂണിവേഴ്‌സിറ്റി യൂത്ത് ഫെസ്റ്റിവല്‍ എന്ന പേരില്‍ മാത്രമായിരിക്കണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരുന്നു. യൂത്ത് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട ബാനറുകള്‍, പോസ്റ്ററുകള്‍, സാമൂഹ്യ മാധ്യമങ്ങള്‍ എന്നിവയില്‍ നിന്ന് ‘ഇന്‍തിഫാദ’ എന്ന പേര് നീക്കം ചെയ്യണം.

യുവജനോത്സവത്തിന്റെ പേരിനെ ചൊല്ലി പരാതികളും ഹൈക്കോടതിയില്‍ ഹര്‍ജ്ജിയും വന്ന സാഹചര്യത്തിലാണ് വിസി യുടെ ഇടപെടല്‍.
അധിനിവേശങ്ങള്‍ക്കെതിരെ കലയുടെപ്രതിരോധം എന്ന പ്രമേയവുമായി ‘ഇന്‍തിഫാദ’എന്ന പേരിലാണ് കലോത്സവം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ഇസ്രയേലിനെതിരെ ആക്രമണം നടത്താന്‍ ഹമാസ് ഉപയോഗിച്ച വാക്കാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് വിസി ക്ക് പരാതി നല്‍കിയത്. ഭീകര സംഘടനകള്‍ ഉപയോഗിക്കുന്ന വാക്ക് കലോത്സവത്തിന്റെ പേര് ആക്കുന്നത് ഒഴിവാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

വിസി യുടെ നിര്‍ദ്ദേശാനുസരണം രജിസ്ട്രാര്‍ സ്റ്റുഡന്‍സ് സര്‍വീസ് ഡയറക്ടറുടെ റിപ്പോര്‍ട്ട് ചോദിച്ചപ്പോള്‍ ‘ഉയര്‍ന്നു വരുന്ന പ്രതിരോധം ‘എന്ന് മാത്രമാണ് ഈ വാക്കിന്റെ അര്‍ത്ഥമെ ന്നും സര്‍ഗാത്മകമായി യൂണിവേഴ്‌സിറ്റി യൂണിയന്‍ ഉപയോഗിക്കാറുള്ള പേരിലും പ്രമേയത്തിലും സര്‍വ്വകലാശാല ഇടപെടാറില്ല എന്ന മറുപടിയാണ് സ്റ്റുഡന്‍സ് സര്‍വീസ് ഡയറക്ടര്‍ ഡോ: സിദ്ദിഖ് നല്‍കിയത്. രജിസ്ട്രാര്‍,സ്റ്റുഡന്‍സ് സര്‍വീസ് ഡയറക്ടറുടെ വിശദീകരണം വിസി ക്ക് കൈമാറിയതിനെ തുടര്‍ന്നാണ് വിസി ലോഗോ പിന്‍വലിക്കാന്‍ ഉത്തരവിട്ടത്.

യൂണിവേഴ്‌സിറ്റി യൂണിയന്‍ എസ്എഫ്‌ഐയുടെ പൂര്‍ണ നിയന്ത്രണത്തിലാണ്. യുവജനോത്സവത്തിന്റെ നടത്തിപ്പ് യൂണിയനാണെങ്കിലും ഫെസ്റ്റുവലിന് ലക്ഷങ്ങള്‍ ചെലവിന് ലക്ഷങ്ങള്‍ സര്‍വ്വകലാശാലയാണ് വഹിക്കുന്നത്. ലോഗോ പ്രകാശനം സിപിഎം തിരുവനന്തപുരം ജില്ല സെക്രട്ടറിയാണ് രജിസ്ട്രാര്‍ക്ക് നല്‍കി നിര്‍വഹിച്ചത്. പതിവിന് വിരുദ്ധമായി സിപിഎം അനുകൂല ജീവനക്കാരുടെ സംഘടനാ ഹാളിലാണ് ലോഗോ പ്രകാശനത്തിന്റെ ഔദ്യോഗിക ചടങ്ങ് സംഘടിപ്പിച്ചത്.

കേരള സർവകലാശാല കലോത്സവത്തിന് ഇൻതിഫാദ എന്ന പേര് ഉപയോഗിക്കുന്നത് വൈസ് ചാൻസിലർ വിലക്കിയതിനെതിരെ സമസ്ത യുവ നേതാവ് സത്താർ പന്തല്ലൂർ. ചിലർക്ക് ചില പേരുകൾ കേൾക്കുന്നതേ അലർജിയാണെന്ന് ​അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. അലഹാബാദ് മുതൽ ഹൈദരാബാദ് വരെയുള്ളവയുടെ പേര് മാറ്റാൻ നടക്കുന്നത് അത്തരക്കാരാണ്. ‘മുൻസിഫ്’ കോടതിയും വകീലും ബദലുമെല്ലാം അറബിയിൽ നിന്ന് നാം സ്വീകരിച്ച പദങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.

പണ്ട്, പേരിലെന്തിരിക്കുന്നു എന്നു ചോദിച്ചവരുടെ നാടാണ് നമ്മുടേത്. ഇപ്പോൾ എല്ലാം പേരിലായിരിക്കുന്നു. ചിലർക്ക് ചില പേരുകൾ കേൾക്കുന്നതേ അലർജിയാണ്. അലഹാബാദ് മുതൽ ഹൈദരാബാദ് വരെയുള്ളവയുടെ പേര് മാറ്റാൻ നടക്കുന്നത് അത്തരക്കാരാണ്.

മൃഗശാലയിലെ സിംഹങ്ങൾക്ക് അക്ബർ- സീത എന്നു പേരിട്ടപ്പോൾ മദമിളകിയതും അവർക്കാണ്. ഇപ്പോൾ ആ സൂക്കേട് കേരളത്തിലെ ചിലർക്കും പിടികൂടിയിരിക്കുന്നു. കേരള യൂനിവേഴ്സിറ്റിയിലെ കലോത്സവത്തിന് ‘ഇൻതിഫാദ’ എന്നു പേരിട്ടതാണ് അവരെ ചൊടിപ്പിച്ചിരിക്കുന്നത്. കുലുക്കുക, വിറപ്പിക്കുക എന്നതാണ് അർത്ഥം. ഇൻക്വിലാബ് പോലെ ഇൻതിഫാദയും അറബിയാണെന്നു മാത്രം.

ഇതര ഭാഷാപദങ്ങൾ കടം വാങ്ങാത്ത ഏത് സമൂഹമാണ് ഭൂമിയിൽ ഉള്ളത്? ആരുമില്ല. ‘മുൻസിഫ്’ കോടതിയും വകീലും ബദലുമെല്ലാം അറബിയിൽ നിന്ന് നാം സ്വീകരിച്ച പദങ്ങളാണ്. അറബി-ഉർദു – ഹിന്ദുസ്ഥാനി പദങ്ങൾ കടമെടുക്കാത്ത ഹിന്ദി പാട്ടുകൾ ഉണ്ടോ? ഇല്ല. പക്ഷേ, ആരോട് പറയാൻ.അറബിയിലും നല്ല അർത്ഥങ്ങളുള്ള പദങ്ങളുണ്ട് അതെ സ്വീകയ്ക്കുന്നതിനു യാതൊരു തെറ്റുമില്ല പക്ഷെ മനഃപൂർവം സ്പർദ്ധ ഉണ്ടാക്കാനുള്ള ശ്രമത്തോടുള്ള പ്രതികാരണങ്ങളാണ് ഇതെല്ലം

Karma News Network

Recent Posts

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…

7 hours ago

​ഗ്രീൻ ആണ് മക്കളെ ,ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തൊളു, വൈറലായി പത്തനംതിട്ട കളക്ടറുടെ കുറിപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…

7 hours ago

കനത്ത മഴ, കോട്ടയം ജില്ലയിലും ആലപ്പുഴയിലെ നാല് താലൂക്കുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…

7 hours ago

കണ്ടക്ടറുടെ കൈ കടിച്ചുമുറിച്ച സംഭവം, പ്രതി പിടിയിൽ

ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…

8 hours ago

അവൻ ആവർത്തിച്ചു ചോദിച്ചതൊക്കെ കേട്ട് അതിനൊക്കെ വീണ്ടും വീണ്ടും മറുപടി പറഞ്ഞു അവനെ ചേർത്ത് നിർത്തി സിദ്ദിഖ്

സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…

8 hours ago

ഹണി ട്രാപ്പ്, ശ്രുതി ചന്ദ്രശേഖരനെതിരെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…

8 hours ago