മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദന്. നിരവധി ചിത്രങ്ങളിലൂടെ താരം മലയാളികളുടെ പ്രിയ താരമായി മാറി. ഇപ്പോള്‍ സിനിമ നിര്‍മ്മാണ രംഗത്തേക്കും കടക്കാന്‍ ഒരുങ്ങുകയാണ് ഉണ്ണി മുകുന്ദന്. ഇപ്പോഴിതാ സിനിമ രംഗത്്െ തുടക്ക കാലത്ത് താന്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് നടന്. മാത്രമല്ല നിവേദ്യം എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള് അവസരം നഷ്ടമായതിനെ കുറിച്ചും നടന് തുറന്ന് പറയുന്നുണ്ട്. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദന് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
സിനിമ കരിയറാക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്റെ ആ മനോഭാവം ലോഹിസാറിന് ഇഷ്ടമായി. നിവേദ്യത്തില്‍ നായകനാകാനുള്ള അവസരം തന്നെങ്കിലും ആത്മവിശ്വാസമില്ലാതിരുന്നത് കൊണ്ട് ഞാനത് ചെയ്തില്ല. ഒന്നുമറിയാതെ സിനിമയിലേക്ക് എടുത്ത് ചാടണ്ട എന്നായിരുന്നു തീരുമാനം. പക്ഷേ, വൈകാതെ ലോഹിസാര്‍ നമ്മെ വിട്ട് പോയി. ഇതുവരെയുള്ള സിനിമാജീവിതത്തില്‍ എനിക്ക് കുറേ ചീത്തപ്പേര് കിട്ടിയിട്ടുണ്ട്. അതിന്റെ തുടക്കം അദ്ദേഹത്തിന്റെ മരണത്തിലാണ്. എന്റെ ജാതകം ശരിയല്ലാത്തത് കൊണ്ടാണ് ലോഹിതദാസ് സാര്‍ മരിച്ചെന്നായിരുന്നു ചിലരുടെ കണ്ടെത്തല്‍. ഉണ്ണി മുകുന്ദന് പറയുന്നു.
മലയാളികള്‍ എന്നെ മാറ്റി നിറുത്തില്ലെന്ന വിശ്വാസത്തിലാണ് കേരളത്തിലെത്തിയത്. പക്ഷേ ഗുജറാത്തില്‍ നിന്ന് വന്നതാണെന്ന പഴി കേള്‍ക്കേണ്ടി വന്നു. ഗുജറാത്തില്‍ നിന്നല്ലേ, അമേരിക്കയില്‍ നിന്നൊന്നുമല്ലല്ലോ വന്നത് ഗുജറാത്തിനെ കുറിച്ച് കേരളത്തില്‍ മോശം അഭിപ്രായമുണ്ടെന്ന് തോന്നുന്നു. അതൊന്നും പ്രേക്ഷകര്‍ മുഖവിലയ്ക്കെടുത്തില്ല. എന്റെ പേര് കൊണ്ടായിരിക്കാം അല്ലെങ്കില്‍ മുഖത്തിന്റെ പ്രത്യേകതയായിരിക്കാം സ്വന്തം വീട്ടിലെ ഒരാളായാണ് അവര്‍ സ്വീകരിച്ചത്. വെറും മസില്മാന് മാത്രമാണ് എന്നായിരുന്നു അടുത്ത പരാതി. ആരോഗ്യമുള്ളത് നല്ല കാര്യമല്ലേ മസിലുണ്ടായതുകൊണ്ട് എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യാന്‍ പ്രയാസമായിരിക്കുമെന്ന് പറഞ്ഞ ചില നെഗറ്റീവ് കക്ഷികളുണ്ട്. ഇന്ന് ഞാന്‍ എല്ലാത്തരം സിനിമകളും ചെയ്തുകഴിഞ്ഞു. ചാണക്യതന്ത്രത്തില്‍ പെണ്‍വേഷം വരെ ചെയ്തു. അതില്‍ സിക്സ്പായ്ക്കോ മസിലോ ഒന്നും വിഷയമായില്ല. എല്ലാം തികഞ്ഞ ആരുമില്ല. ആരോഗ്യം ഒരു നടന്റെ പ്ളസ് പോയിന്റാണ്. അതുകൊണ്ടാണ് ഞാന്‍ ഉണ്ണി മുകുന്ദനായത്.
മോഹൻലാൽ നായകനായി ബ്ലസി ഒരുക്കിയ തന്മാത്രയിലെ ലേഖ രമേശൻ മലയാളികൾക്ക് ഇന്നും പ്രിയങ്കരിയാണ്. മോഹൻലാലിന്റെ കഥാപാത്രമായ രമേശൻ നായരുടെ ഭാര്യയായ…
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ രൂക്ഷവിമർശനവുമായി സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി. മുഖ്യമന്ത്രി ശൈലി തിരുത്തണം, പെൻഷൻ കൃത്യമായി നൽകാത്തതിൽ മറുപടി നൽകാനായില്ല,…
പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് പരിപാടി ഇന്ന് പുനരാരംഭിക്കും. മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ മൻകിബാദ് പരിപാടിയാണ് ഇന്ന്.…
നടി മീര നന്ദന്റെ വിവാഹ വാർത്ത പുറത്തു വന്നതിന് പിന്നാലെ ഭർത്താവിനെ കളിയാക്കിക്കൊണ്ടുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. ഇതിനെതിരെ…
കെ.കെ രമയുടെ മൊഴിയെടുത്ത എഎസ്ഐയെ സ്ഥലം മാറ്റി. ട്രൗസർ മനോജിന് ഇളവ് നൽകാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു കെ.കെ.രമയുടെ മൊഴിയെടുത്തത്. കൊളവല്ലൂർ…
ട്വന്റി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തോൽപ്പിച്ച് കിരീടം ചൂടി ഇന്ത്യ. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിലാണ്…