സിനിമാമോഹം തലയ്ക്കുപിടിച്ച ഉണ്ണിമുകുന്ദന് പഠനവും ജോലിയുമെല്ലാമുപേക്ഷിച്ചാണ് കൊച്ചിയിലെത്തിയത്. ജോലിയും കൂലിയുമൊന്നുമില്ലാതിരുന്ന ആ സമയത്ത് തനിക്ക് ആശ്രയം സുഹൃത്തുക്കളായിരുന്നുവെന്നും അവരുടെ ചെലവിലാണ് താന്‍ ജീവിച്ചു പോയതെന്നും ആ സമയത്ത് ആത്മഹത്യയെക്കുറിച്ച് വരെ സംസാരിച്ചിട്ടുണ്ടെന്നും ഉണ്ണിമുകുന്ദന് പറഞ്ഞു.
‘എട്ടു മാസത്തോളം ജോലിയൊന്നുമില്ലാതെ സുഹൃത്തുക്കളുടെ ചിലവിലാണ് ഞാന്‍ കഴിഞ്ഞത്. ഭക്ഷണം, വസ്ത്രങ്ങള്‍, താമസം തുടങ്ങി എല്ലാ ചിലവുകളും അവര്‍ വഹിച്ചിരുന്നു. രാവിലെ ആയാല്‍ ഇവര്‍ ജോലിക്ക് പോകും. ഞാന്‍ പോയി ബ്രേക്ക്ഫാസ്റ്റ് കഴിക്കും തിരിച്ചു വരും. ഇവര്‍ വരുന്ന വരെ ഞാന്‍ വെയ്റ്റ് ചെയ്യും. എന്നെ കൂട്ടുകാര്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്. എട്ടുപത്തു മാസം ഭക്ഷണം വാങ്ങി തന്നിട്ടുണ്ട്, വസ്ത്രം വാങ്ങി തന്നിട്ടുണ്ട്. എന്റെ ചിലവ് നോക്കിയത് അവരാണ്. ഇതിലെല്ലാം ഉപരി മാന്യമായി എന്നോട് പെരുമാറി. ഒരു ജോലിയും ഇല്ലാതെ ഇരിക്കുന്നവരോട് എങ്ങനെ വേണമെങ്കിലും പെരുമാറാലോ.
പഠനവും ജോലിയും ഉപേക്ഷിച്ചതില്‍ അമ്മയ്ക്ക് വളരെ വിഷമമുണ്ടായിരുന്നു. കരിയര്‍ എങ്ങനെ മുന്നോട്ടുകൊണ്ടു പോകുമെന്ന് പോലും അറിയാത്ത അവസ്ഥയിലായിരുന്നു അന്ന് ഞാന്‍.”ജീവിതത്തിലെ ഏറ്റവും വലിയ ആ പ്രതിസന്ധിഘട്ടത്തില്‍, താമസിക്കുന്ന ഫ്ളാറ്റിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടിയാല്ലോ എന്നുവരെ ചിന്തിച്ചിരുന്നു. ആ സമയത്ത് മനസ് അത്രയ്ക്ക് അസ്വസ്ഥമായിരുന്നു.”-ഉണ്ണി ഓര്‍ത്തെടുത്തു.
ടെഹ്റാന്∙ ഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു. മാനുഷിക പരിഗണന വച്ചാണ് ജീവനക്കാരെ വിട്ടയച്ചതെന്ന് ഇറാന്…
അബുദാബി: ഒരു മാസത്തിലേറെയായി അബുദാബിയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് ഒരുമനയൂര്‍ സ്വദേശി കാളത്ത് ഷമീല്‍ സലീമിനെ…
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ, ഡ്രൈവർ യദു ലൈംഗിക ചേഷ്ട കാണിച്ചോയെന്ന് തനിക്കറിയില്ലെന്ന്…
കൊച്ചി: പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ…
ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രചാരണം വിദേശ രാജ്യത്ത് നടക്കുന്ന ദൃശ്യങ്ങൾ. പല ഭാഷകളിലായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉള്ള പ്രവാസികളും മോദിയുടെ…
ഇടുക്കി. ചിന്നക്കനാലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25),…