entertainment

സ്‌നേഹം അറിയിച്ച എല്ലാ അമ്മമാർക്കും ഈ വിജയം സമർപ്പിക്കുന്നു, മേപ്പടിയാന്റെ വിജയത്തിൽ ഉണ്ണി മുകുന്ദൻ

കഴിഞ്ഞ ദിവസം പ്രദർശനത്തിനെത്തിയ മേപ്പടിയാൻ വൻവിജയമായെന്ന് നിർമ്മാതാവും നടനുമായ ഉണ്ണിമുകുന്ദൻ. സിനിമയുടെ വിജയം ആഘോഷമാക്കാൻ തന്നെയാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. കഴിഞ്ഞദിവസം പ്രദർശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ മേപ്പടിയാനെയും ജയകൃഷ്ണനെയും ഏറ്റെടുത്തവർക്ക് നന്ദി അറിയിച്ചെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. മേപ്പടിയാന്റെ വിജയം സ്‌നേഹം അറിയിച്ച എല്ലാ അമ്മമാർക്കും സമർപ്പിക്കുന്നുവെന്ന് ഉണ്ണി മുകുന്ദൻ കുറിച്ചു.

വിഷ്ണു മോഹനാണ്‌ മേപ്പടിയാൻ സംവിധാനം ചെയ്‌തത്‌. മസിൽമാൻ വേഷങ്ങളിൽ നിന്ന് മേപ്പടിയാൻ വ്യത്യസ്ഥമെന്ന് ഉണ്ണി മുകുന്ദൻ പ്രതികരിച്ചു. കൊവിഡ് കാരണം പല വട്ടം ചിത്രത്തിൻറെ റിലീസിങ് മാറ്റിവച്ചെങ്കിലും പുതുവർഷത്തിൽ ചിത്രം ജനങ്ങളിലേക്ക് എത്തിക്കാൻ അണിയറ പ്രവർത്തകർ തീരുമാനിക്കുകയായിരുന്നു.

കുടുംബം എന്താണെന്ന് അറിഞ്ഞവർ ഈ സിനിമ ഇഷ്ടപ്പെടാതെ പോകില്ലെന്നാണ് ജനങ്ങളുടെ പ്രതികരണം. ജനുവരി 14നാണ് ചിത്രം റിലീസ് ആയത്. നീണ്ട ഇടവേളയ്‌ക്ക് ശേഷം തീയേറ്ററിൽ എത്തുന്ന ഉണ്ണി മുകുന്ദൻ ചിത്രമാണ് മേപ്പടിയാൻ. ഉണ്ണി മുകുന്ദൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. സാധരണക്കാരന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവങ്ങൾ ആണ് മേപ്പടിയാനിലൂടെ പറയുന്നത്.

വർക്ക്‌ ഷോപ്പ് നടത്തിപ്പുകാരനായ ജയകൃഷ്ണൻ എന്ന തനി നാട്ടിൻപുറംകാരൻ യുവാവായിട്ടാണ് ഉണ്ണി അഭിനയിക്കുന്നത്. അഞ്ജു കുര്യനാണ് നായിക. ഇന്ദ്രൻസ്, സൈജു കുറുപ്പ്, അജു വർഗീസ്, വിജയ് ബാബു, കലാഭവൻ ഷാജോൺ, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത് രവി, കോട്ടയം രമേശ്, കൃഷ്ണ പ്രസാദ്, കുണ്ടറ ജോണി, ജോർഡി പൂഞ്ഞാർ, സ്മിനു, പൗളി വത്സൻ, മനോഹരിയമ്മ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

4 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

5 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

6 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

6 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

7 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

7 hours ago