entertainment

ഞാൻ തിരിച്ച് നിന്റെ ദൈവത്തെ പറഞ്ഞാൽ കൂട്ടക്കരച്ചിൽ ഉണ്ടാകും, കമന്റിട്ടയാൾക്ക് മറുപടിയുമായി ഉണ്ണി മുകുന്ദൻ

മലയാളത്തിൽ അടുത്ത കാലത്ത് നിരവധി ഹിറ്റ് ചിത്രങ്ങളിൽ നായകനായി എത്തി ഉണ്ണി മുകുന്ദൻ സ്വന്തം താരമൂല്യം ഉയർത്തിയിട്ടുണ്ട്. മാളികപ്പുറത്തിന്റെ വിജയത്തോടെ ഉണ്ണി മുകുന്ദൻ യുവ താര നിരയിൽ മുൻനിരയിൽ ഇരിപ്പിടം ഉറപ്പിച്ചു. ഉണ്ണി മുകുന്ദന് പ്രതീക്ഷയുള്ള ചിത്രങ്ങൾ ഒരുങ്ങുന്നുമുണ്ട്. ഉണ്ണി മുകുന്ദൻ വേഷമിടുന്ന തമിഴ് ചിത്രം പ്രഖ്യാപിച്ചതാണ് പുതിയ റിപ്പോർട്ട്.

ഇപ്പോളിതാ ഗണപതി ഭഗവാനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പേജിൽ കമന്റ് ഇട്ടയാൾക്ക് തക്ക മറുപടി നൽകിയിരിക്കുകയാണിപ്പോൾ നടൻ പുതിയ സിനിമയുടെ തയ്യാറെടുപ്പിന്റെ ഭാഗമായി പങ്കുവെച്ച ചിത്രത്തിന് താഴെയാണ് ഗണപതി ഭഗവാനുമായി ബന്ധപ്പെടുത്തി കമന്റ് ചെയ്തത്. ‘ഞാൻ തിരിച്ച് നിന്റെ ദൈവത്തെ പറഞ്ഞാൽ കൂട്ടക്കരച്ചിൽ ഉണ്ടാകും. നിങ്ങൾക്ക് താങ്ങാൻ കഴിയാത്ത തമാശകൾക്ക് പ്രേരിപ്പിക്കാതിരിക്കുക. സത്യസന്ധമായി ഉത്തരം നൽകാൻ ഞാൻ മടിക്കില്ല. അതിൽ നിന്നും ഒഴിഞ്ഞ് നിൽക്കുന്നത് ഇതര മതങ്ങളിൽ വിശ്വസിക്കുന്നവരുടെ വികാരങ്ങളെ മാനിക്കുന്നതുകൊണ്ടാണെന്നാണ് ഉണ്ണി മുകുന്ദൻ മറുപടി നൽകിയത്

ഉണ്ണി മുകുന്ദനെ പിന്തുണച്ച് നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. കൃത്യമായ ഉത്തരമാണ് ഉണ്ണി നൽകിയത്, നിങ്ങൾക്കേ അത് പറയാൻ സാധിക്കു തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്.

സൂര്യ പ്രധാന വേഷത്തിലെത്തുന്ന വെട്രിമാരന്റെ തിരക്കഥയിലാണ് ഉണ്ണി മുകുന്ദനും ഉണ്ടാകുക. ശശികുമാറും പ്രധാന വേഷങ്ങളൊന്നായി എത്തുന്നു. മലയാളത്തിന്റെ ശിവദയും ഉണ്ണിക്ക് ഒപ്പമുണ്ട്. ദുരൈ സെന്തിൽ കുമാറാണ് സംവിധാനം. ലാർക്ക് സ്റ്റുഡിയോസും ഗ്രാസ് റൂട്ട് സിനിമ കമ്പനിയും ചേർന്നാണ് നിർമാണം. ആർതർ വിൽസണാണ് ഛായാഗ്രാഹണം നിർവഹിക്കുക. യുവ ശങ്കർ രാജയാണ് സംഗീതം.

തമിഴിലാണ് ഉണ്ണി മുകുന്ദന്റെ തുടക്കവും. മലയാളത്തിന്റെ ഹിറ്റായ നന്ദനത്തിന്റ റീമേക്ക് ചിത്രത്തിൽ മനോ രാമലിംഗമായി സീഡനിലാണ് ഉണ്ണി മുകുന്ദന്റെ നടനായുള്ള അരങ്ങേറ്റം. സുബ്രഹ്‍മണ്യം ശിവയായിരുന്നു സീഡന്റെ സംവിധാനം. ഉണ്ണി മുകുന്ദൻ ഇപ്പോൾ രണ്ടാം തവണയാണ് തമിഴിൽ പ്രധാന വേഷത്തിൽ എത്താൻ ഒരുങ്ങുന്നത് എന്ന പ്രത്യേകതയുമുണ്ട് ഇന്ന് പ്രഖ്യാപിച്ച പ്രൊജക്റ്റിന്.

Karma News Network

Recent Posts

പാർട്ടി അനുഭാവികളുടെ വോട്ട് പോലും ലഭിച്ചില്ല, ജനങ്ങളെ കേൾക്കാൻ പാർട്ടി തയ്യാറാകണം, തോമസ് ഐസക്‌

ലോക് സഭ തെരഞ്ഞെടുപ്പിൽ സിപിഎം നേരിട്ട് തോൽവിയിൽ രൂക്ഷ വിമർശനവുമായി ഡോ. ടിഎം തോമസ് ഐസക്. ജനങ്ങളെ കേൾക്കാൻ പാർട്ടി…

8 mins ago

ഒരു കോടിയുടെ ഭാഗ്യം തിരികെ, തട്ടിയെടുത്ത ടിക്കറ്റ് തിരിച്ചുകിട്ടി, സുകുമാരിയമ്മ ‘കോടിപതി’ യായി

വീട്ടമ്മയെ തെറ്റിദ്ധരിപ്പിച്ച് ഒരു കോടി രൂപ ഒന്നാം സമ്മാനം നേടിയ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ടിക്കറ്റ് വിൽപനക്കാരൻ തട്ടിയെടുത്ത സംഭവത്തിൽ…

16 mins ago

അമ്മയിയമ്മയെയും കൊച്ചുമകളെയും തീകൊളുത്തി, ഇന്നലെ വീടുകൾക്കും തീയിട്ടു, അറസ്റ്റ്

ഇടുക്കി : ഭാര്യയോടുള്ള വിരോധത്തിൽ പൈനാവിൽ ബന്ധുക്കളുടെ വീടുകള്‍ക്ക് തീയിട്ട സംഭവത്തിൽ പ്രതിയെ പിടികൂടി. കേരളത്തില്‍നിന്ന് തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച…

39 mins ago

എറണാകുളം -അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന, ബാനറുകളുമായി പ്രതിഷേധിച്ച് വിശ്വാസികൾ

കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണം എന്ന സര്‍ക്കുലറിനെതിരെ വ്യാപക പ്രതിഷേധം. അടുത്ത മാസം മൂന്ന് മുതല്‍…

52 mins ago

ഹൈറിച്ച് തട്ടിപ്പ്, ഉടമകളുടെ 260 കോടിയുടെ സ്വത്ത് മരവിപ്പിച്ച് ഇ.ഡി

കൊച്ചി : 1157 കോടിയുടെ ഹൈറിച്ച് തട്ടിപ്പിൽ ഉടമകളുടെ 260 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി. മരവിപ്പിച്ചു. കമ്പനി പ്രമോട്ടേഴ്സും നേതൃനിരയിലുണ്ടായിരുന്നവരും…

1 hour ago

സഞ്ജു ടെക്കിക്കെതിരെ ഗുരുതര പരാമർശങ്ങൾ; സ്ഥിരം കുറ്റക്കാരനെന്ന് എംവിഡി

യൂട്യൂബർ സഞ്ജു ടെക്കിയെന്ന ടിഎസ് സജുവിന്റെ ലൈസൻസ് റദ്ദാക്കിയുള്ള ഉത്തരവിൽ ഗുരുതര പരാമർശങ്ങൾ. സജു സ്ഥിരം കുറ്റക്കാരനെന്ന് മോട്ടർ വകുപ്പ്.…

2 hours ago