entertainment

എന്ത് ധരിക്കണം എന്ന് സ്വയം തീരുമാനമെടുക്കുന്നവളാകണം ജീവിതപങ്കാളി, സങ്കൽപ്പങ്ങൾ തുറന്ന് പറഞ്ഞ് ഉണ്ണി മുകുന്ദൻ

മലയാള സിനിമയിലെ ശ്രദ്ധായനായ യുവ താരമാണ് ഉണ്ണി മുകുന്ദൻ.മലയാളത്തിന് പുറമെ തെലുങ്കിലും താരം തന്റെ സാന്നിധ്യമറിയിച്ച് കഴിഞ്ഞു.ഗുജറാത്തിൽ ജനിച്ചു വളർന്ന മലയാളിപ്പയ്യൻ. സിനിമ കൊതിച്ച് കേരളത്തിലെത്തി, നമ്മുടെ അയൽപ്പക്കത്തെ ഉണ്ണിയായി. പിന്നെ മലയാളത്തിൻ്റെ ഉണ്ണി മുകുന്ദനായി. ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയായിരുന്നു. ഇപ്പോൾ ഇതാ വിവാഹത്തെയും തന്‌റെ ഭാവി വധുവിനെയും കുറിച്ച്‌ മനസ്സുതുറന്നിരിക്കുകയാണ് ഉണ്ണി.

ആരെയും ഭയക്കാതെ എന്ത് ജോലി ചെയ്യണം, എന്ത് ധരിക്കണം എന്ന് സ്വയം തീരുമാനമെടുക്കുന്നവളാകണം ജീവിതപങ്കാളിയെന്നാണ് ആഗ്രഹമെന്ന് ഉണ്ണി മുകുന്ദൻ ഒരു മാ​ഗസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പ്രണയത്തിന് ഇതുവരെ അവസരമുണ്ടായിട്ടില്ല. ഏതെങ്കിലുമൊരു വ്യക്തിയെ പരിചയപ്പെട്ട് വിവാഹത്തിലേക്ക് നീങ്ങാൻ അവസരവും ലഭിച്ചിട്ടില്ല. പ്രണയമാണെങ്കിലും അറേഞ്ച്ഡ് ആണെങ്കിലും നൈസർഗികമായി സംഭവിക്കേണ്ടതാണ്. നേരത്തെ നടന്നാൽ അത് ഗംഭീരമാണെന്നും വൈകി നടന്നാൽ മോശമാണെന്നുമുള്ള അഭിപ്രായവും എനിക്കില്ലെന്ന് ഉണ്ണി പറയുന്നു.

സ്വന്തമായി അഭിപ്രായം ഉണ്ടാകുക, ബോൾഡായിരിക്കുക, വിവാദങ്ങളിൽ തളരാതിരിക്കുക, ആരേയും ഭയക്കാതെ എന്ത് ജോലി ചെയ്യണം, എന്ത് വസ്ത്രം ധരിക്കണം എന്ന് തീരുമാനിക്കുന്നവളാകണം തുടങ്ങിയ ​ഗുണങ്ങൾ ഭാവി വധുവിന് ഉണ്ടാകണമെന്നാണ് എന്റെ സങ്കൽപ്പം.സ്ത്രീകൾ പുരുഷനേക്കാൾ കരുത്തരാണെന്നാണ് എന്റെ വിശ്വാസം. അതുകൊണ്ടാണ് മൾട്ടി ടാസ്‌കിങ് അവർക്ക് സാധ്യമാകുന്നത്. എന്റെ അമ്മ അതിന് ഉദാഹരണമാണ്. ടീച്ചറായിരുന്നു അമ്മ. പകൽ മുഴുവൻ സ്‌കൂളിലായിരിക്കും. വൈകീട്ട് വീട്ടിലെത്തിയാലും ചുരുങ്ങിയത് 40 കുട്ടികൾക്കെങ്കിലും അവർ ട്യൂഷനെടുക്കും. ട്യൂഷൻ കഴിഞ്ഞാൽ പിന്നെ ഞങ്ങളുടെ കാര്യത്തിലും ശ്രദ്ധിക്കും. അദ്ദേഹം കൂട്ടിച്ചേർത്തു.

മാസ് സിനിമകൾ ഇഷ്ടമാണ്.പേഴ്‌സണൽ ലൈഫിൽ നടക്കാത്ത എന്ത് കാര്യവും സിനിമയിലൂടെ ചെയ്ത് ഫലിപ്പിക്കണം എന്നാണ് എന്റെ ആഗ്രഹം.മാസ് സിനിമ എന്ന് പറയുമ്പോൾ പത്ത് ഇരുപത് പേരെ ഒറ്റയ്ക്ക് അടിച്ച്‌ തോൽപ്പിക്കു.ഒരു കാമുകി സ്ലോ മോഷനിൽ കടന്ന് വരിക.അവളുമൊത്ത് പാട്ട് പാടുക,തുടങ്ങിയ ഫാന്റസികളൊക്കെ ഇഷ്ടമാണ്.എന്റെ ജീവിതത്തിലേക്ക് ഒരു പെണ്ണ് കടന്ന് വരുമോ എന്ന കാര്യത്തിൽ ഉറപ്പൊന്നുമില്ലഅത് സിനിമയിൽ സംഭവിക്കുന്നതിൽ സന്തോഷമുണ്ടെന്നും താരം കൂട്ടിച്ചേർത്തു

മാമാങ്കം ആണ് ഉണ്ണി മുകുന്ദന്റേതായി ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രം.മാമാങ്കത്തിലെ ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രം ഉണ്ണിയ്ക്ക് ഏറെ ശ്രദ്ധ നേടി കൊടുത്തിരുന്നു.11മാസത്തോളമാണ് ആ കഥാപാത്രത്തിനായി ഉണ്ണി മുകുന്ദൻ ചെലവഴിച്ചത്.ഇപ്പോൾ മേപ്പടിയാൻ എന്ന ചിത്രത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഉണ്ണി.അതിനിടയിലാണ് ലോക്ക്ഡ‍ൗൺ വന്നത്

Karma News Network

Recent Posts

മദ്യലഹരിയിൽ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കി, സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ കേസ്

തിരുവല്ല : മദ്യലഹരിയിൽ പോലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ കേസെടുത്തു. തിരുവല്ല പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ…

12 mins ago

മമ്മുട്ടി ടർബോ പെട്ടു, ഇ.ഡി ഇറങ്ങിയപ്പോൾ കളക്ഷൻ നിലച്ചു

മലയാള സിനിമയിൽ ED പിടിമുറുക്കുകയാണ് . മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ നിര്‍മ്മാതാക്കൾക്കെതിരായ സാമ്പത്തിക ക്രമക്കേട് കേസില്‍ എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് (ഇഡി)…

34 mins ago

സൈബർ ആക്രമണം, ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി

തിരുവനന്തപുരം : വ്യാപക സൈബർ ആക്രമണത്തിന് പിന്നാലെ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി. കോട്ടൺ ഹിൽ സ്‌കൂളിലെ…

1 hour ago

ഭീമൻ വസിച്ച ഗുഹ, മഞ്ഞിൽ മൂടി പാഞ്ചാലിമേട്

പാണ്ഢവന്മാർ വനവാസ കാലത്ത് പാഞ്ചാലിയുമൊത്ത് താമസിച്ച ഇടം എന്ന് വിശ്വസിക്കുന്ന പാഞ്ചാലിമേട് മഞ്ഞിലും തണുപ്പിലും മൂടി.ഇവിടെ  "ഭീമന്റെ കാൽപ്പാടുകൾ ഉള്ള ഒരു…

1 hour ago

വെള്ളാപ്പള്ളിക്കെതിരായ ഭീഷണി, ആബിദ് അടിവാരത്തിനെതിരെ കേസെടുക്കാൻ പിണറായി പൊലീസ് തയ്യാറാകണം എന്ന് സന്ദീപ് വാചസ്പതി

ഇടതു, വലതു മുന്നണികളുടെ മുസ്‌ലിം പ്രീണനത്തെക്കുറിച്ചു തുറന്നു പറഞ്ഞ എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അശ്ലീല പദപ്രയോ​ഗവും…

2 hours ago

ബി.ജെ.പി നേതാവിന്റെ വീടിന് നേരെ ബോംബേറ്, ഒരു സി.പി.എം. പ്രവർത്തകൻ കൂടി അറസ്റ്റിൽ

ന്യൂമാഹി ചാലക്കര പോന്തയാട്ടിനടുത്ത് ന്യൂമാഹി കുറിച്ചിയിൽ മണിയൂർ വയലിലെ ബി.ജെ.പി. നേതാവ് പായറ്റ സനൂപിൻ്റെവീടിന് നേർക്ക് ബോംബെറിഞ്ഞ സംഭവത്തിൽ ഒരു…

2 hours ago