entertainment

ലാലേട്ടന്റെ ബയോപിക്ക് വന്നാൽ അതിൽ മോഹൻലാലായി അഭിനയിക്കില്ല- ഉണ്ണി മുകുന്ദൻ

മലയാളികളുടെ പ്രിയ നടനും നിർമ്മാതാവുമാണ് ഉണ്ണി മുകുന്ദൻ. ഇപ്പോളിതാ മോഹൻലാലിന്റെ സ്ഫടികം കണ്ട ശേഷമാണ് സിനിമാ നടനാകണമെന്ന ആഗ്രഹം വന്നതെന്ന് തുറന്നു പറയുകയാണ് ഉണ്ണി മുകുന്ദൻ. സ്വകാര്യ മാധ്യമത്തിനനുവദിച്ച അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.

ഒട്ടും സിനിമ താത്പര്യമില്ലാതിരുന്ന കാലഘട്ടം. ഒരു നായർ കുടുംബം. അച്ഛനും അമ്മയ്ക്കും കുടുംബത്തിനുമൊപ്പം കഴിഞ്ഞ സമയം. പിന്നെ കോളേജ് ലൈഫ്. അതിന് ശേഷം സുഹൃത്തുക്കൾ വഴി സിനിമയിൽ വരുന്നു.റെസ്‌ലിങ് ഉള്ളതുകൊണ്ട് കൊണ്ട് കുറച്ച് മസാല ആഡ് ചെയ്യാം അടിയും ഇടിയുമൊക്കെ. പിന്നെ ഒരു പോയിന്റിൽ അദ്ദേഹം ആക്ടിങ് തുടങ്ങി. സിനിമയിൽ കയറുന്ന സമയത്ത് വലിയ ഗ്ലാമറില്ലെന്നും മുഖക്കുരു ഉണ്ടെന്നും എല്ലാം പറഞ്ഞ് നായകനാകാതെ വില്ലനായി വരുന്നു.

ആ കാലഘട്ടത്തിലെ സൂപ്പർസ്റ്റാറുകളോടൊപ്പം അഭിനയിക്കുന്നു. ഒരു വലിയ കാലഘട്ടം അദ്ദേഹം സിനിമയിൽ നിൽക്കുന്നു. ലാലേട്ടൻ സൂപ്പർസ്റ്റാർ ആകുമ്പോൾ 25 വയസാണെന്നാണ് ഞാൻ കരുതുന്നത്. ഓരോ ജനറേഷനിലും പുള്ളിക്ക് ഫാൻ ബോയ്‌സ് ഉണ്ട്. ഓരോ പത്ത് വർഷവും പുതിയ ഫാൻ ബേസ് ഉണ്ട്. ഇന്നും മലയാള സിനിമയിൽ അദ്ദേഹം ഹിറ്റ് അടിച്ചുകൊണ്ടേ ഇരിക്കുന്നു.എന്റെ ഫേവറെറ്റ് ആക്ടർ ആണ് ജയൻ. പുള്ളിയുടെ ഒപ്പം ലാലേട്ടൻ അഭിനയിച്ച ഒരു ക്ലിപ്പ് കണ്ടിട്ടുണ്ട്. ഇൻസ്പയറിങ് ആയിട്ടുള്ള ലൈഫാണ്. ഗ്രേറ്റ് ആക്ടറാണ് അദ്ദേഹം.

ലാലേട്ടന്റെ ബയോപിക് ഇത്തരത്തിൽ വരികയാണെങ്കിൽ അതിൽ ലാലേട്ടനായി അഭിനയിക്കുമോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ലെന്നും അങ്ങനെ ഒരു പടം വന്നാൽ ടിക്കറ്റെടുത്ത് കാണുമെന്നുമായിരുന്നു ഉണ്ണി മുകുന്ദന്റെ മറുപടി. മോഹൻലാലിനൊപ്പം 12ത്ത് മാൻ പോലൊരു സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. ‘ഞാൻ അങ്ങനെ വലിയ സെലിബ്രേഷനൊന്നും ഇഷ്ടപ്പെടുന്ന ആളല്ല. 12ത്ത് മാന്റെ ഷൂട്ടിനിടയിലാണ് എന്റെ ബർത്ത് ഡേ വന്നത്. അന്ന് ലാലേട്ടന് ഷൂട്ടില്ല. എന്നിട്ടും രാത്രി 12 മണി ആയപ്പോൾ അദ്ദേഹം കേക്കുമായി വന്ന് എന്റെ ജന്മദിനം ആഘോഷിച്ചു. അതൊക്കെ ഒരു ഭാഗ്യമാണ്. എല്ലാവർഷവും ലാലേട്ടന്റെ കൂടെ ബർത്ത് ഡേ സെലിബ്രേറ്റ് ചെയ്യാൻ നമുക്ക് കഴിയില്ലല്ലോ. ആ മൊമന്റ് ക്യാമറയിലാക്കിയ വ്യക്തിയ്ക്കും നന്ദി പറയുന്നു,

Karma News Network

Recent Posts

സൈബര്‍ ആക്രമണങ്ങില്‍ ഒറ്റപ്പെടുത്തിയെന്ന് ഇടവേള ബാബു, പടിയിറങ്ങി, ഇനി സിദ്ധിഖ് നയിക്കും

താര സംഘടനയായ അമ്മക്ക് പുതിയ നേതൃത്വം. കൊച്ചിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിദ്ധിഖ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ജഗദീഷും ജയന്‍ ചേര്‍ത്തലയുമാണ്…

15 mins ago

ലോറിയിടിച്ച് രണ്ട് സ്ത്രീകൾക്ക് പരിക്ക്, 15-കാരൻ ഡ്രൈവർ സീറ്റിൽ , പിതാവും പിടിയിൽ

പുണെ : സ്‌കൂൾ വിദ്യാർത്ഥി ഓടിച്ച ടാങ്കര്‍ ലോറിയിടിച്ച് രണ്ട് സ്ത്രീകള്‍ക്ക് പരിക്ക്. പുണെ എന്‍.ഐ.ബി.എമ്മിന് സമീപമുള്ള ഹൗസിങ് സൊസൈറ്റിക്ക്…

40 mins ago

നാടൻ ബോംബ് പൊട്ടിത്തെറിച്ചു, സംഭവം ചാവക്കാട്, അറസ്റ്റ്

തൃശൂർ : നാടൻ ബോംബ് പൊട്ടിത്തെറിച്ചു. ചാവക്കാട് ഒരുമനയൂരിൽ ആണ് സംഭവം വെള്ള തുണിയിൽ പൊതിഞ്ഞ വസ്തുവാണ് പൊട്ടിത്തെറിച്ചത്. ജനങ്ങൾ…

1 hour ago

നടി ഐശ്വര്യ രാജീവ് വിവാഹിതയായി, വരൻ അർജുൻ

സീരിയൽ താരം ഐശ്വര്യ രാജീവ് വിവാഹിതയായി. അർജുൻ ആണ് വരൻ. വിവാഹത്തിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സിനിമ സീരിയൽ മേഖലയിൽ നിന്നുള്ള…

1 hour ago

സജി ചെറിയാന്റെ നിരീക്ഷണം വസ്തുതാവിരുദ്ധം, തിരുത്തി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി കഴിഞ്ഞവർക്ക് എഴുതാനും വായിക്കാനും അറിയില്ല എന്ന നിരീക്ഷണം വസ്തുതാവിരുദ്ധമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി…

2 hours ago

കാപ്പിൽ പൊഴിമുഖത്ത് കുളിക്കാനിറങ്ങി, രണ്ടു പേർ മുങ്ങി മരിച്ചു

പരവൂർ : ഇടവ കാപ്പിൽ പൊഴിമുഖത്ത് കടലിൽ കുളിക്കാനിറങ്ങിയ ചാത്തന്നൂർ സ്വദേശികളായ രണ്ടു പേർ മരിച്ചു. ചാത്തന്നൂർ ശീമാട്ടി സ്വദേശി…

2 hours ago