നടന് രാജന് പി ദേവിന്റെ മകനും നടനുമായ ഉണ്ണി രാജന് പി ദേവിന്റെ ഭാര്യയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. കഴിഞ്ഞ ദിവസമാണ് ഉണ്ണി രാജന് പി ദേവിന്റെ ഭാര്യ പ്രിയങ്കയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രിയങ്കയുടെ സഹോദരന് നല്കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് പ്രിയങ്കയെ തിരുവനന്തപുരം വെമ്പായത്തെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജീവനൊടുക്കുന്നതിന് മുമ്പ് പ്രിയങ്ക ഉണ്ണിക്കെതിരെ വട്ടപ്പാറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഉണ്ണിയുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്നാണ് പ്രിയങ്ക കഴിഞ്ഞ ദിവസം അങ്കമാലിയില്‍ നിന്നും തിരുവനന്തപുരത്തെ വീട്ടില്‍ എത്തുന്നത്. അതിന് ശേഷമാണ് ഇന്നലെ വെമ്പായത്തെ വീട്ടില്‍ വെച്ച് ജീവനൊടുക്കിയത്.
സ്ത്രീധന കാര്യം പറഞ്ഞ് ഉണ്ണി പ്രിയങ്കയെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടായിരുന്നു എന്നാണ് പ്രിയങ്കയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. ശാരീരിക മര്‍ദ്ദനത്തിന് തെളിവായി പ്രിയങ്കയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ വീഡിയോ കുടുംബം പുറത്ത് വിട്ടിട്ടുണ്ട്. എന്നാല്‍ ഈ കേസില്‍ ഉണ്ണി രാജന് പി ദേവും കുടുംബവും പ്രതികരിച്ചിട്ടില്ല.
2019 നവംബറിലായിരുന്നു ഉണ്ണിയും പ്രിയങ്കയും തമ്മില്‍ വിവാഹിതരാകുന്നത്. ആട് ഒരു ഭീകര ജീവിയാണ് എന്ന് ചിത്രത്തിലൂടെയാണ് ഉണ്ണി അഭിനയ രംഗത്ത് എത്തുന്നത്. പിന്നാലെ ഇടി, രക്ഷാധികാരി ബൈജു ഒപ്പ്, ആട് 2, ജനമൈത്രി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…
നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…
സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…
തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…