entertainment

ഓട്ടിസം ബാധിച്ച കുഞ്ഞു മകളോട് അയ്യപ്പനെ വരയ്ക്കാൻ പറഞ്ഞപ്പോൾ വരച്ചത്, അവളുടെ മനസിലുള്ള അയ്യപ്പൻ, കുറിപ്പ് പങ്കുവെച്ച് ഉണ്ണിമുകുന്ദന്‍

കൊച്ചി : നടൻ ഉണ്ണിമുകുന്ദന്റെ ഏറ്റവും ഒടുവിൽ ഇറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു മാളികപ്പുറം. തീയറ്ററില്‍ 100 കോടി കളക്ഷന്‍ നേടിയ ചിത്രം എന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടത്. കഴിഞ്ഞ വര്‍ഷത്തെ ഈ ഹിറ്റ് ചിത്രവുമായി ബന്ധപ്പെട്ട ഹൃദയഹാരിയായ ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് ഉണ്ണി മുകുനന്ദന്‍. മകൾ വരച്ച ചിത്രവുമായി ഉമ രാജീവ് എന്ന അമ്മ പങ്കുവച്ച പോസ്റ്റാണ് ഉണ്ണി സ്വന്തം പേജിൽ പങ്കുവെച്ചത്.

പോസ്റ്റ് ഇങ്ങനെയാണ്

ഇന്നലെ പ്രഭാതം തുടങ്ങിയത് തന്നെ വളരെ സന്തോഷത്തോടെയാണ്. എന്‍റെ മകള്‍ക്ക് ഓട്ടിസം എന്ന അവസ്ഥയുണ്ട്. ഇപ്പോള്‍ അവള്‍ അതില്‍ നിന്നും ഏകദേശം പുറത്തുവന്നിരിക്കുന്നു. അവള്‍ ചിത്രം വരയ്ക്കാന്‍ തുടങ്ങിയിട്ട് കുറേ നാളായി. ഇന്ന് രാവിലെ ഞാന്‍ അവളോട് അയ്യപ്പ സ്വാമിയുടെ ചിത്രം വരയ്ക്കാന്‍ പറഞ്ഞു. അപ്പോള്‍ അവള്‍ വരച്ച ചിത്രമാണ് താഴെയുള്ളത്. അവളുടെ മനസിലുള്ള അയ്യപ്പസ്വാമിയും കുട്ടികളും. എന്‍റെ അനഘ ആദ്യമായി തിയറ്ററില്‍ വന്നിരുന്ന കണ്ട സിനിമ മാളികപ്പുറമാണ്. ഒത്തിരി ഒത്തിരി സന്തോഷം തോന്നി മനസിന്. കഴിയുമെങ്കില്‍ ഷെയര്‍ ചെയ്യാമോ. ഉണ്ണി മുകുന്ദന്‍ ഇത് കാണാന്‍ ഇടയായാല്‍ എന്‍റെ കുഞ്ഞിന് കിട്ടുന്ന വലിയ സമ്മാനമാകും അത്.

ഈ പോസ്റ്റിന്‍റെ സ്ക്രീന്‍ ഷോട്ടാണ് ഉണ്ണി മുകുന്ദന്‍ പങ്കുവച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ഈ കുറിപ്പ് പങ്കിട്ടതിന് ഉണ്ണി മുകുന്ദനെ അഭിനന്ദിക്കുന്നത്. ‘മാളികപ്പുറമാണ്’ ഉണ്ണിയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.വിഷ്‍ണു ശശി ശങ്കറാണ് ചിത്രം സംവിധാനം ചെയ്‍തത്. അഭിലാഷ് പിള്ള തിരക്കഥ എഴുതിയിരിക്കുന്നു.

ഉണ്ണി മുകുന്ദൻ നായകനായ ഹിറ്റ് ചിത്രത്തിന്റെ അവതരണം മമ്മൂട്ടിയായിരുന്നു. ദേവനന്ദ, ശ്രീപത്, സൈജു കുറുപ്പ്, രമേഷ് പിഷാരടി, അഭിലാഷ് പിള്ള, മനോജ് കെ ജയൻ, രഞ്‍ജി പണിക്കര്‍, ആല്‍ഫി, മനോഹരി ജോയ്, ടി ജെ രവി, ശ്രീിജിത്ത് രവി, സമ്പത്ത് റാം, അജയ് വാസുദേവ്, തുഷാര പിള്ള, കലാഭവൻ ജിന്റോ എന്നിവരും ചിത്രത്തില്‍ വേഷമിട്ടു.

karma News Network

Recent Posts

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

12 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

19 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

33 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

48 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

1 hour ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

1 hour ago