national

ഐ എസ് ഐയുമായി ബന്ധം, യു പി സ്വദേശി റാഫേലിന്റെയടക്കം വിവരങ്ങൾ ചോർത്തിയതായി കണ്ടെത്തൽ

ലക്‌നൗ : ഐഎസ്ഐയുമായി ബന്ധമുള്ള ഉത്തർപ്രദേശ് സ്വദേശി പിടിയിൽ. കലീം അഹമ്മദ് എന്നയാളാണ് ഉത്തർപ്രദേശിലെ മീററ്റിൽ അറസ്റ്റിലായത്. ഇന്ത്യയിൽ ജിഹാദ് പ്രചരിപ്പിക്കുന്നതിന് യുവാക്കളെ പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ചുവെന്നും രാജ്യത്തെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ഇയാൾ അന്വേഷണം നടത്തിയെന്നും പോലീസ് കണ്ടെത്തിയിരുന്നു.

ഇയാൾ നാലോ അഞ്ചോ ദിവസങ്ങൾക്ക് മുൻപാണ് പാകിസ്ഥാനിൽ നിന്ന് തിരിച്ചെത്തിയത്. രാജ്യത്തിന്റെ ഐക്യം തകർക്കുന്ന പ്രവർത്തനങ്ങൾക്ക് ഇയാൾ പദ്ധതിയിട്ടു. ഇന്ത്യയിലെ സുരക്ഷാ സംവിധാനങ്ങൾ സംബന്ധിച്ച് ചിത്രങ്ങളും വാട്‌സ്‌ആപ്പ് സന്ദേശങ്ങളും ഐ എസ് ഐയ്ക്കും പാകിസ്ഥാനിലെ മറ്റ് തീവ്രവാദ സംഘടനകൾക്കും കലീം കൈമാറി.

ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്. കലീമിന്റെ പ്രവ‌ർത്തനങ്ങളെക്കുറിച്ച് പൊലീസിന് ഒരാൾ വിവരം നൽകുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇയാളുടെ സഹോദരൻ തസീമും ദേശവിരുദ്ധപ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. കലീമിന്റെ വീട്ടിൽ നടന്ന റെയ്‌ഡിന് പിന്നാലെയാണ് ഇയാൾ അറസ്റ്റിലാവുന്നത്.

റാഫേൽ യുദ്ധവിമാനങ്ങൾ അടക്കമുള്ള പ്രതിരോധ സംവിധാനങ്ങളുടെ ചിത്രങ്ങൾ കലീം ഐ എസ് ഐയ്ക്ക് കൈമാറിയതായി സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് പ്രസ്താവനയിൽ വ്യക്തമാക്കി. ഇതിന് വ്യാജ സിം ആണ് ഉപയോഗിച്ചത്. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയുമായി ക്രിമിനൽ ഗൂഢാലോചന പ്രകാരം അനധികൃത ആയുധങ്ങൾ ശേഖരിച്ചതിനാണ് കലീമിനെ അറസ്റ്റ് ചെയ്തതെന്നും പ്രസ്‌താവനയിൽ പറയുന്നു.

അതേസമയം പാകിസ്ഥാനിലുളള ബന്ധുക്കളെ കാണാൻ പോയപ്പോൾ ഐ എസ് ഐ പ്രവർകരെ കണ്ടുമുട്ടുകയായിരുന്നുവെന്നാണ് ഇയാൾ പൊലീസിന് മൊഴി നൽകിയത്. സ്‌ഫോടക വസ്തുക്കൾ ഉണ്ടാക്കാനും ഇന്ത്യയിൽ ആക്രമണങ്ങൾ നടത്താനും അവർ പണം വാഗ്ദ്ധാനം ചെയ്തു. ഇന്ത്യയിലെ മതസൗഹാർദ്ദം തകർക്കാൻ അവർ ആവശ്യപ്പെട്ടു. ഇന്ത്യയെ ഇസ്ളാമിക രാജ്യമാക്കി മാറ്റുന്നതിനായി പ്രവർത്തിക്കണമെന്ന് അവർ പറഞ്ഞതായും കലീം മൊഴി നൽകി.

karma News Network

Recent Posts

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

31 mins ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

57 mins ago

അതിർത്തി തർക്കെത്തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…

10 hours ago

ഹമാസ് തലവൻ കാറിൽ, 4കിലോമീറ്റർ മേലേ നിന്ന് ജൂതബോംബ്, തീർന്നു റാദ് സാദ്

ഇസ്രയേൽ-​ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…

10 hours ago

രാജ്‌മോഹൻ ഉണ്ണിത്താനെതിരായ യുദ്ധം ഇന്നു മുതൽ, വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ല, ബാലകൃഷ്ണൻ പെരിയ

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…

11 hours ago

വർക്കലയിൽ കടലില്‍ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശിയായ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു

വര്‍ക്കല: ലൈഫ് ഗാര്‍ഡ് നല്‍കിയ മുന്നറിയിപ്പ് അവഗണിച്ച് കടലിലിറങ്ങി തമിഴ്നാട് സ്വദേശിയായ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു. മധുര ബൈപ്പാസ് റോഡ്…

12 hours ago