kerala

ദൈവ സന്നിധിയില്‍ ഊര്‍മ്മിളയുടെ ധിക്കാരം; ഇത് ശരിയല്ലെന്ന് ഭക്തര്‍

ദൈവ സന്നിധിയില്‍ നടിയും നര്‍ത്തകിയുമായ ഊര്‍മ്മിള ഉണ്ണി നടത്തിയ ധിക്കാരമാണ് ഇപ്പോള്‍ വിമര്‍ശനത്തിന് ഇടയാക്കി ഇരിക്കുന്നത്. ഊര്‍മ്മിളയുടെ മകളും നടിയും നര്‍ത്തകിയുമായ ഉത്തര ഉണ്ണിയുടെ നൃത്തത്തിന് ഇടെയാണ് സംഭവം. കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിയിലാണ് ഊര്‍മിള ഉണ്ണി വളരെ മോശമായി പെരുമാറി എന്ന വിവരം പുറത്തെത്തുന്നത്. ഊര്‍മ്മിള ഉണ്ണിയുടെ ധിക്കാരത്തിന്റെ ചില വീഡിയോകളും പുറത്ത് വരുന്നുണ്ട്. ഇതോടെ നടിക്ക് എതിരെ വന്‍ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. ഊര്‍മ്മിളയുടെ പ്രവൃത്തി ഒരിക്കലും ന്യായീകരിക്കാന്‍ ആവുന്നതല്ലെന്നാണ് ഏവരും പറയുന്നത്.

ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതാണ് ഉത്തരയും മകള്‍ ഊര്‍മിളയും. കൊല്ലം തൃക്കടവൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഇന്നലെയാണ് സംഭവം ഉണ്ടായത്. ഇന്നലെ മഹാദേവ ക്ഷേത്രത്തില്‍ 70-ാം ഉത്സവദിനമായിരുന്നു. ഉത്തരയുടെ പരിപാടിയാണ് നിശ്ചയിച്ചിരുന്നത്. ഉത്തരയുടെ ഡാന്‍സ് കാണാനായിപതിനായിരക്കണക്കിന് ജനങ്ങളാണ് എത്തിയിരുന്നത്. നൃത്ത പരിപാടി ആരംഭ ിക്കുന്നതിന് മുമ്പ് സദസ്സിനോട് ഊര്‍മ്മിള സംസാരിച്ചിരുന്നു. എന്നാല്‍ ഇതിനിടെ മൈക്ക് ഓഫായി പോവുകയായിരുന്നു. ഇതോടെ ദേഷ്യം വന്ന ഊര്‍മ്മിള പ്രവര്‍ത്തിക്കാത്ത മൈക്ക് വലിച്ചെറിയുകയും മൈക്കില്ലാതെ സ്റ്റേജില്‍ കയറി നിന്ന് ഊര്‍മിള സംസാരിക്കുകയും ചെയ്തു.

മൈക്ക് വലിച്ചെറിഞ്ഞ ഊര്‍മ്മിളയുടെ പ്രവര്‍ത്തിക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരളയുടെ സംസ്ഥാന സെക്രട്ടറി രാഗം രാധാകൃഷ്ണനാണ് സംഭവത്തില്‍ പ്രതികരിച്ച് വീഡിയോകളും ചിത്രങ്ങളും പങ്കുവെച്ചത്.ഊര്‍മിള മൈക്ക് വലിച്ചെറിഞ്ഞതിലൂടെ തങ്ങളുടെ ചോറിനെ അപമാനിക്കുകയാണ് ചെയ്തതെന്നും അവര്‍ക്ക് ചിലങ്കയാണ് വലുതെങ്കില്‍ ഞങ്ങള്‍ക്ക് മൈക്കാണ് വലുതെന്നും രാധാകൃഷ്ണന്‍ പറയുന്നു. അതേസമയം സ്റ്റേജില്‍ ഊര്‍മ്മിള കാട്ടിയ ധിക്കാരം കാണികളെയും സംഘാടകരെയും ഞെട്ടിച്ചിരുന്നു. ദൈവസന്നിധിയില്‍ എത്തി ഊര്‍മ്മിള കാട്ടിയ അഹങ്കാരം സാധാരണക്കാര്‍ക്കും ദഹിക്കുന്നത് ആയിരുന്നില്ല. ഇതോടെ ജനങ്ങള്‍ ഇളകിയതോടെ പോലീസ് സ്ഥലത്തെത്തുകയും. പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഉത്തരയുടെ പരിപാടി നടന്നത്.

മൈക്ക് താഴേക്ക് ഇടുന്നത് അത്രവലിയ കുഴപ്പമാണോ സാറേ എന്നും പൊലീസുകാരോട് ഊര്‍മ്മിള ചോദിക്കുന്നത് വീഡിയോയില്‍ കാണാം. ഇതിന് പത്തുമിനിറ്റിനു ശേഷം മഴ പെയ്തതോടെ കാണികളെല്ലാം സ്ഥലം കാലിയാക്കി. പ്രോഗ്രാം ഷൂട്ട് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ കാമറ ഓഫ് ആയി പോയാല്‍ കാമറ എടുത്ത് എറിയുമോ എന്നും അദ്ദേഹം ചോദിക്കുന്നു. ആ സംഭവത്തില്‍ ഊര്‍മ്മിള ഉണ്ണി കൃത്യമായി മാപ്പു പറഞ്ഞില്ലയെങ്കില്‍ കേരളത്തിലെ ഏത് ക്ഷേത്രത്തില്‍ അവര്‍ പരിപാടി അവതരിപ്പിക്കാന്‍ എത്തിയാലും ലൈറ്റ് ഓഫ് ചെയ്യുമെന്നും പ്രോഗ്രാം നടത്താന്‍ സമ്മതിക്കില്ലെന്നും രാഗം രാധാകൃഷ്ണന്‍ വ്യക്തമാക്കി. അതേസമയം മൂന്ന് തവണ സംസാരിച്ചമപ്പോഴും മൈക്ക് വര്‍ക്ക് ചെയ്യുന്നില്ലായിരുന്നുവെന്നും പിന്നീട് സംസാരിച്ചപ്പോള്‍ മൈക്ക് ഓഫ് ആയി പോയി തുടര്‍ന്ന് മൈക്ക് താഴേക്ക് ഇട്ടിട്ട് കാണികളോട് പരിപാടിയെക്കുറിച്ച് സംസാരിക്കുകയായരുന്നുവെന്നും ഊര്‍മ്മിള ഉണ്ണി പറയുന്നു.

Karma News Network

Recent Posts

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

10 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

36 mins ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

49 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

1 hour ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 hours ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago