entertainment

10 വർഷത്തെ മാറ്റം പങ്കിട്ട് ഊർമ്മിള ഉണ്ണി, രൂപം മാറിയാലും മനസ് മാറിയില്ലല്ലോയെന്ന് സോഷ്യൽ മീഡിയ

മലയാളം തമിഴ് ചലച്ചിത്രരംഗത്തെ അറിയപ്പെടുന്ന അഭിനേത്രിയാണ് ഊർമിളാ ഉണ്ണി. ജി അരവിന്ദൻ സവിധാനം ചെയ്ത “മാറാട്ടം” എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് മുൻ മിസ് തൃശൂർ ആയിരുന്ന,സ്വാതി തിരുനാൾ ഊർമിള രാജ എന്ന ഊർമിള ഉണ്ണി മലയാളസിനിമാലോകത്തെത്തുന്നത്. 1992ൽ ഹരിഹരൻ-എം ടി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ “സർഗം” എന്ന സിനിമയിലെ അമ്മവേഷമാണ് ഊർമിള ഉണ്ണിയെ പ്രശസ്തയാക്കിയത്. തുടർന്ന് ഒട്ടേറെ സിനിമകളിൽ അമ്മ വേഷങ്ങളും മറ്റു സ്വഭാവവേഷങ്ങളും അവതരിപ്പിച്ചു.”നടികർ വാങ്മൂലം” ആണ് ഇവരുടെ തമിഴിലെ ആദ്യ സിനിമ. സിനിമകൾക്ക് പുറമേ,മലയാളം ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട് ഊർമിള ഉണ്ണി.

ഇപ്പോഴിത തന്റെ പത്ത് വർഷം പഴക്കമുള്ള ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഊർമിള ഉണ്ണി. പത്ത് വർഷം മുമ്പുള്ള ചിത്രവും ഇപ്പോഴത്തെ തന്റെ ഒരു ചിത്രവും പങ്കുവെച്ചാണ് തന്നിലെ മാറ്റത്തെ കുറിച്ച് ഊർമിള ഉണ്ണി സംസാരിച്ചത്. ‘ഈശ്വരാ പത്തുവർഷം കൊണ്ട് ഇങ്ങനെ മാറിപ്പോകുമോ…’ എന്നാണ് ഊർമിള കുറിച്ചത്.

തന്റെ പേരിലുള്ള ഫാൻസ് പേജിൽ വന്ന ചിത്രമാണ് പത്ത് വർഷം മുമ്പുള്ള ചിത്രമായി ഊർമിള പങ്കുവെച്ചത്. നടിയുടെ പുതിയ പോസ്റ്റ് വൈറലായതോടെ നിരവധി പ്രേക്ഷകർ കമന്റുമായി എത്തി. ‘ഇനി അടുത്ത പത്ത് വർഷം കഴിയുമ്പോൾ എന്ത് എന്ന് തൽക്കാലം ചിന്തിക്കേണ്ട, എങ്ങിനെ ഇത്രയും മാറി?, രൂപം മാറിയാലും മനസ് മാറിയില്ലല്ലോ….. അതാണ്‌ വേണ്ടത്’ എന്നൊക്കെയാണ് കമന്റുകൾ വരുന്നത്.

Karma News Network

Recent Posts

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

6 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

20 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

35 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

1 hour ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

1 hour ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

2 hours ago