entertainment

മനോജ് കെ ജയനെ വിവാഹം കഴിച്ചത് എന്നെയും കൽപ്പനയെയും ശത്രുക്കളാക്കി, ഉർവശിയുടെ വാക്കുകൾ വീണ്ടും വൈറൽ

മലയാളികളുടെ നായിക സങ്കൽപ്പങ്ങളിൽ മുൻനിരയിൽ നിൽക്കുന്നയാളാണ് ഉർവശി. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കാനും ഉർവശിയ്ക്ക് സാധിച്ചിട്ടുണ്ട്. കലാരഞ്ജിനി, കല്പന, ഉർവശി എന്നി സഹോദരികളെ മലയാള സിനിമ ലോകം ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച കല്പന ഇതിനോടകം വിടപറഞ്ഞു. ഉർവശി ഇന്നും സിനിമ മേഖലയിൽ സജീവമാണ്. മനോജ് കെ ജയനെ ഉർവശി വിവാഹം കഴിച്ചതിലുള്ള പരിഭവം കൽപ്പനക്കുണ്ടായിരുന്നു.

ഉർവശി മനോജ് കെ ജയനെ വിവാഹം ചെയ്തിന്റെ പേരിൽ പത്ത് വർഷമാണ് ഇരുവരും മിണ്ടാതിരുന്നത്. ഇപ്പോൾ ആ പിണക്കത്തെക്കുറിച്ച് ഉർവശി നടത്തിയ പ്രസ്താവന വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വൈക്കുകൾ, എന്റെ കുടുംബംത്തിലുള്ളത്രയും ഐക്യം ഒരിക്കലും മറ്റൊരു സിനിമാ കുടുംബത്തിലും നിങ്ങൾക്ക് കാണാൻ സാധിക്കില്ല. ഏറ്റവും അടുപ്പമുള്ളിടത്താണല്ലോ ഒരു ചെറിയ അകൽച്ച വന്നാലും വലുതായി കാണുന്നത്. ഇപ്പോൾ പോലും എനിക്ക് എത്ര അളവിന് ആഹാരം എടുക്കണം എന്ന് പോലും എനിക്കറിയില്ല. കാരണം ഞാൻ വീട്ടിൽ ഇളയതാണ്. ഒന്നുകിൽ അമ്മ വാരിത്തരും അല്ലെങ്കിൽ കലചേച്ചിയോ കൽപന ചേച്ചിയോ വാരിത്തരും. അത്രയേറെ ഐക്യത്തോടെയാണ് ഞങ്ങൾ ജീവിച്ചത്.

പക്ഷെ എന്റെ ഒരു പ്രണയം കൽപന ചേച്ചി എതിർത്തു. അത് വേണ്ട എന്നവൾ ശഠിച്ചു. അതുവരെ എന്റെ എല്ലാ കാര്യങ്ങളും നോക്കിയത് കൽപന ചേച്ചിയാണ്. 24 വയസ്സ് വരെ ഞാൻ എന്ത് ചെയ്യുന്നതും കൽപന ചേച്ചിയെ അനുകരിച്ച് കൊണ്ടാണ്. ഒരു ഡ്രസ്സ് പോലും കൽപന ചേച്ചിയുടെ ഇഷ്ടപ്രകാരമാണ് എടുക്കുന്നത്. അത്രയും നിഴൽ പോലെ നടന്നിട്ട്, എന്റെ ജീവിതത്തിലെ ഒരു പ്രധാന വിഷയം ഞാൻ സ്വന്തമായി തീരുമാനിക്കുകയും അവളെ അനുസരിക്കാതിരിക്കുകയും ചെയ്യാതെ വന്നപ്പോഴുള്ള അവളുടെ മാനസിക പ്രശ്നമായിരുന്നു ആ പിണക്കത്തിന് കാരണം. അത് ശരിയല്ല, അങ്ങനെ ചെയ്യാൻ പാടില്ല എന്നൊക്കെ കൽപന ചേച്ചി പറഞ്ഞപ്പോൾ അതിനെ അതിജീവിക്കാനും എതിർക്കാനുമാണ് ഞാൻ ശ്രമിച്ചത്. അക്കാര്യത്തിലൊക്കെ എന്നെക്കാൾ കൂടുതൽ അറിവ് അവൾക്കുണ്ടായിരുന്നു. എന്നിട്ടും ഞാൻ അനുസരിച്ചില്ല. പിന്നീട് കൽപന ചേച്ചി പറഞ്ഞതാണ് സത്യമെന്ന് മനസ്സിലാകുകയും, അവൾ പറഞ്ഞത് പോലെ തന്നെ സംഭവിയ്ക്കുകയും ചെയ്തപ്പോൾ എനിക്ക് കോംപ്ലക്സായി. ഇതൊക്കെ ചേച്ചി പറഞ്ഞതാണല്ലോ എന്നോർത്തപ്പോൾ എനിക്കവളെ നേരിടാൻ പ്രയാസമായി തോന്നി. അതാണ് സംഭവിച്ചത്.

അതൊരു പിണക്കമായിരുന്നില്ല. ഒരിക്കലും. കോംപ്ലക്സിന്റെ പേരിൽ സംഭവിച്ച അകൽച്ചയായിരുന്നു. പത്ത് വർഷത്തോളം ഈ പേരിൽ ഞങ്ങൾ പരസ്പരം മിണ്ടാതെയായി. അതൊക്കെ മാറി ഞങ്ങൾ വീണ്ടും ഒന്നായി സന്തോഷത്തോടെ കഴിയുമ്പോഴാണ് ദൈവം അവളെ അങ്ങ് കൊണ്ടുപോയത്.

Karma News Network

Recent Posts

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

4 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

4 hours ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

5 hours ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

5 hours ago

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

6 hours ago

ഗവർണർക്കെതിരെ കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് 1.13 കോടി, അതും യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന്

തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…

6 hours ago