entertainment

ഭർത്താവിന്റെ വീട്ടിൽ പോയപ്പോൾ അവർ കഴിക്കുന്ന കിഴങ്ങുകളെല്ലാം പാകം ചെയ്ത് തന്നു, കുറച്ച് കഴിച്ചപ്പോഴേക്കും ​ഗ്യാസ് കയറി- ഉർവശി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഉർവശി. എന്നാൽ മലയാളത്തിൽ മാത്രമല്ല തമിഴിലും ഇപിപ്പോൾ തിളങ്ങി നിൽക്കുകയാണ് താരം. ഉർവശിയുടെ സഹോദരിമാരായ കലാരഞ്ജിനിയും കൽപ്പനയും ശ്രദ്ധ നേടിയ താരങ്ങളാണ്. തെന്നിന്ത്യൻ ഭാഷകളിൽ അഞ്ഞൂറിൽ അധികം ചിത്രങ്ങളിൽ ഉർവശി അഭിനയിച്ചിട്ടുണ്ട്. അടുത്തിടെയാണ് ഉർവശി ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് തുടങ്ങിയത്.

ഭർത്താവ് ശിവപ്രസാദിനും മകൻ ഇഷാൻ പ്രജാപതിക്കും ഒപ്പം ചെന്നെെയിലാണ് ഉർവശി താമസിക്കുന്നത്. തന്റെ കു‌ടുംബ ജീവിതത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഉർവശി. എന്റെ ഏറ്റവും പ്രിയപ്പെട്ട ലൊക്കേഷൻ വീടാണ്. ഞാൻ പൊതുവെ മടിയുള്ളയാളാണ്. എന്റെ വീ‌ട്, വീട്ടിലെ ജോലികൾ, ഇഷ്ട‌പ്പെട്ട സുഹൃത്തുക്കളോടൊപ്പം ഇരിക്കുന്നത് എന്നിവയാെക്കെയാണ് ഇഷ്ടം. അവരോട് സംസാരിക്കുന്നതും മണ്ണിൽ ചെടികൾ നടുന്നതുമെല്ലാം ഇഷ്ടമാണ്. ഭർത്താവിനും അത് ഇഷ്ടമാണ്. അതാണ് ഞങ്ങളെ ഒരുമിപ്പിച്ചതെന്ന് കരുതുന്നു.

ഭർത്താവിന്റെ വീട്ടിൽ പോയപ്പോൾ അവർ കഴിക്കുന്ന കിഴങ്ങുകളെല്ലാം പാകം ചെയ്ത് തന്നു. കുറച്ച് കഴിച്ചപ്പോഴേക്കും ​ഗ്യാസ് കയറി. പറഞ്ഞാൽ അമ്മായിച്ഛനും അമ്മായിയമ്മയും ചിരിക്കും. ഈ പ്രായത്തിലേ ​ഗ്യാസോ എന്ന് ചോദിച്ചെന്നും ഉർവശി ഓർത്തു. അദ്ദേഹത്തിന്റെ അച്ഛന് 85 വയസായി ഇപ്പോഴും ആരോ​ഗ്യവാനാണെന്നും ഉർവശി വ്യക്തമാക്കി.

ഇന്നത്തെ കുട്ടികൾ ഭക്ഷണം വെറുതെ കളയും. എന്റെ മകൻ സാമ്പാറൊഴിച്ചാൽ പോലും അതിൽ പലതും കളയും. സിം​ഗിൾ ചൈൽഡ് ആയതിനാലാണ് ഇന്നത്തെ കു‌ട്ടികൾ ഇങ്ങനെയായത്. പക്ഷെ മകന്റെ കാര്യത്തിൽ താൻ സ്ട്രിക്റ്റാണെന്നും ഉർവശി വ്യക്തമാക്കി. ജലധാര പമ്പ്സെറ്റ്, റാണി എന്നിവയാണ് ഉർവശിയുടെ അടുത്തിടെ റിലീസ് ചെയ്ത മലയാള സിനിമകൾ.

Karma News Network

Recent Posts

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

4 mins ago

നിമിഷ പ്രിയ മോചനം അട്ടിമറിക്കാൻ നീക്കം,മുന്നിട്ടിറങ്ങിയവരെ അപമാനിക്കുന്നു

വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ…

12 mins ago

ഇടുക്കിയിലും വെസ്റ്റ് നൈൽ പനി; ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

ഇടുക്കി: വെസ്റ്റ് നൈൽ പനി ബാധിച്ച് ആശുപത്രിയിൽ കിത്സയിലിരുന്നയാൾ മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.…

18 mins ago

ഇബ്രാഹിം റെയ്സിയുടെ മരണം, Happy World Helicopter Day! എന്ന് ഇറാനിയൻ മാദ്ധ്യമപ്രവർത്തക, ആഘോഷമാക്കി ഒരു വിഭാ​ഗമാളുകൾ

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിൽ ദുരൂഹതകൾ ഉയരവെ അദ്ദേഹത്തിന്റെ മരണം ആഘോഷമാക്കി ഒരുവിഭാ​ഗമാളുകൾ. വിദേശരാജ്യങ്ങളിൽ കഴിയുന്ന ചില…

27 mins ago

സംസ്ഥാനത്ത് തോരാതെ പെയ്യുന്ന മഴ, ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായി, മരം പൊട്ടി വീണ് രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും…

56 mins ago

റെയ്സിയുടെ മരണത്തിനു പിന്നിൽ മൊസാദിന്റെ രഹസ്യകരങ്ങളോ, അതോ ഇറാനിലെ ശത്രുക്കളോ

ആരാണ് ഇബ്രാഹിം റെയ്സിയുടെ മരണത്തിനു പിന്നിൽ. മസ്ജഹം കാലാവസ്ഥയിൽ ഹെലികോപ്റ്ററിൽ യാത്ര നടത്താൻ തീരുമാനമെടുത്തതിന് പിന്നിൽ ആരാണ്. ഇറാൻ പ്രസിഡന്റ്…

1 hour ago