entertainment

സ്ത്രീകള്‍ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നു, പെണ്‍കുട്ടികള്‍ അലക്ഷ്യമായി നടക്കുന്നു- ഉര്‍വശി

സ്ത്രീകള്‍ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് നടി ഉര്‍വശി. ഒരു തമിഴ് ചാനലിലെ അഭിമുഖത്തിനിടെയാണ് ഉര്‍വശി തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. ‘തമിഴ്‌നാട്ടില്‍ ഇപ്പോള്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ബസില്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ സൗജന്യമായി യാത്ര ചെയ്യുകയല്ലേയെന്ന് പറഞ്ഞ് പലരും സ്ത്രീകള്‍ക്ക് സീറ്റ് നല്‍കുന്നില്ല’, ഇതിനെ കുറിച്ചുള്ള അഭിപ്രായമാണ് അവതാരക ചോദിച്ചത്.

സ്ത്രീ പുരുഷ സമത്വത്തിന്റെ മറ്റൊരു വശത്തെ കുറിച്ചാണ് ഉര്‍വശി സംസാരിച്ചത്. ”എയര്‍പോര്‍ട്ടില്‍ നിന്നും റണ്‍വേയിലേക്ക് പോകാന്‍ ഒരു ബസ് അയക്കും. എയര്‍പോര്‍ട്ടില്‍ നിന്നും റണ്‍വേയില്‍ എത്താന്‍ കുറച്ച് ദൂരമുണ്ട്. അത്രയും നേരം ബസില്‍ മുതിര്‍ന്നവര്‍ നിന്നാലും സ്ത്രീകള്‍ എഴുന്നേറ്റ് കൊടുക്കില്ല.

നമുക്ക് തന്ന സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യരുത്. സ്ത്രീകളെന്ന നിലയിലുള്ള ആനുകൂല്യങ്ങള്‍ വാങ്ങും. ക്യൂവില്‍ നില്‍ക്കുമ്പോള്‍ അവളെ മുന്നില്‍ നിര്‍ത്ത് എന്ന് പുരുഷന്‍മാര്‍ പറഞ്ഞാല്‍ ഓക്കെ. എന്നാല്‍ ഈ സ്ത്രീ മറ്റൊരു സ്ത്രീക്ക് സ്ഥാനം കൊടുക്കുമോ എന്ന് ചോദിച്ചാല്‍ കൊടുക്കില്ല.

ഞാനും ഇവിടെ തന്നെയാണ് നില്‍ക്കുന്നത്, പിന്നിലോട്ട് പോകൂയെന്ന് പറയും. ഞാന്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളെ ഉള്‍പ്പെടുത്തിയാണ് ഈ പറയുന്നത്” എന്നാണ് ഉര്‍വശി പറയുന്നത്. അതേസമയം, ‘ജെ ബേബി’ ആണ് ഉര്‍വശിയുടെ പുതിയ തമിഴ് ചിത്രം. ഉര്‍വശി പ്രധാന വേഷം അവതരിപ്പിക്കുന്ന സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

Karma News Network

Recent Posts

സംസ്ഥാനത്ത് തോരാതെ പെയ്യുന്ന മഴ, ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായി, മരം പൊട്ടി വീണ് രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും…

13 mins ago

റെയ്സിയുടെ മരണത്തിനു പിന്നിൽ മൊസാദിന്റെ രഹസ്യകരങ്ങളോ, അതോ ഇറാനിലെ ശത്രുക്കളോ

ആരാണ് ഇബ്രാഹിം റെയ്സിയുടെ മരണത്തിനു പിന്നിൽ. മസ്ജഹം കാലാവസ്ഥയിൽ ഹെലികോപ്റ്ററിൽ യാത്ര നടത്താൻ തീരുമാനമെടുത്തതിന് പിന്നിൽ ആരാണ്. ഇറാൻ പ്രസിഡന്റ്…

36 mins ago

അപൂവ്വങ്ങളിൽ അപൂർവ്വം, നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും, ഇളവ് നല്കുന്നത് തെറ്റെന്ന് ഹൈക്കോടതി

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും.അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി…

1 hour ago

KSRTC ശമ്പളം ലഭിച്ചില്ല, ലോണ്‍ അടയ്ക്കാന്‍ ആയില്ല, ജീവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചു

കൊച്ചി : പതിവ് പോലെ ശമ്പളം മുടങ്ങി, ആത്മഹത്യക്ക് ശ്രമിച്ച് കെ.എസ്.ആര്‍.ടി.സി. ജീവനക്കാരന്‍. ചെറായി സ്വദേശി കെ.പി. സുനീഷാണ് കുമളിയില്‍…

1 hour ago

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു, അനാസ്ഥ കാട്ടിവർക്കെതിരെ നടപടിയെടുക്കും – വൈദ്യുതി മന്ത്രി

കോഴിക്കോട് : കടയ്ക്ക് മുന്നിലെ തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മുഹമ്മദ് റിജാസ് (19) മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി.…

2 hours ago

ജിഷ വധക്കേസ്, കോടതിവിധിയിൽ സന്തോഷം, ജനങ്ങള്‍ക്ക് നിയമവ്യവസ്ഥയോടുള്ള വിശ്വാസം വര്‍ധിപ്പിക്കും, ബി സന്ധ്യ

കൊച്ചി: ജിഷ വധകേസിൽ അസം സ്വദേശി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ തന്നെയെന്ന് ഹൈക്കോടതിയും ശരിവച്ച സാഹചര്യത്തില്‍ ചാരിതാര്‍ത്ഥ്യം തോന്നുന്നുവെന്ന് അന്വേഷണത്തിന്…

2 hours ago