national

കാബൂള്‍ വിമാനത്താവളത്തിന് നേരെ ഭീകരാക്രമണ സാദ്ധ്യത; ഉടന്‍ സ്ഥലം വിടണമെന്ന് യുഎസ്‌ മുന്നറിയിപ്പ്

ലണ്ടന്‍: താലിബാന്റെ കരുത്ത് ഭീകരാക്രമണത്തിലൂടെ പ്രകടിപ്പിക്കുമെന്ന മുന്നറിയിപ്പു മായി ലോകരാജ്യങ്ങള്‍. വിദേശ സൈനികര്‍ കാബൂളില്‍ തുടരുന്നത് തടയാനാണ് ഭീകരാക്രമണത്തിന് ശ്രമിക്കുകയെന്നാണ് സൂചന. അമേരിക്കയ്‌ക്കൊപ്പം ബ്രിട്ടനും ഓസ്‌ട്രേലിയയും ഒരുപോലെ അപായ സൂചന നല്‍കുകയാണ്.

ഇതുവരെ വിദേശരാജ്യങ്ങള്‍ 82,000 പൗരന്മാരെയാണ് കാബൂളില്‍ നിന്നും പുറത്തെ ത്തിച്ചത്.പത്ത് ദിവസം കൊണ്ടാണ് ഒരു ലക്ഷത്തിനടുത്ത് ജനങ്ങളെ അഫ്ഗാനില്‍ രക്ഷപെടുത്തിയത്. 31-ാം തിയതി അവസാന ദിവസമെന്ന അന്ത്യശാസനം നിലനില്‍ക്കേ പല തവണ കാബൂള്‍ വിമാനത്താവളത്തില്‍ വെടിവെപ്പുണ്ടായതിന്റെ ആശങ്കയിലാണ് യാത്രക്കാര്‍.

കാബൂള്‍ വിമാനത്താവളത്തിന് നേരെ ഭീകരാക്രമണ സാദ്ധ്യതാ മുന്നറിയിപ്പ് നല്‍കിയത് ഓസ്ട്രേലിയയുടെ വിദേശകാര്യമന്ത്രി മാരിസ് പെയിനാണ്. നിലവിലെ അവസ്ഥയില്‍ ഇനിയുള്ള ഓരോ ദിവസവും നിര്‍ണ്ണായകമാണെന്നാണ് പെയിന്‍ പറയുന്നത്. 1000 ബ്രിട്ടീഷ് സൈനികരെ അണിനിരത്തിയാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നതെന്ന് ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറി ഡോമിനിക് റാബ് പറഞ്ഞു.

ഇന്നലെ ഒരു ദിവസത്തിനകം 19,000 പേരെ കാബൂളില്‍ നിന്നും പുറത്തെത്തിച്ച്‌ അമേരിക്കന്‍ വ്യോമസേന ശക്തമായ നീക്കമാണ് നടത്തുന്നത്. അമേരിക്കയുടെ 1500 പേരടങ്ങുന്ന കമാന്റോ സൈന്യമാണ് കാബൂള്‍ വിമാനത്താവളത്തിലെ സുരക്ഷ നോക്കുന്നത്. ഇവര്‍ക്കൊപ്പം മറ്റ് ലോകരാജ്യങ്ങളുടെ രണ്ടായിരത്തിനടുത്ത് വരുന്ന സൈനികരും അവരവരുടെ രാജ്യത്തെ പൗരന്മാരെ രക്ഷപെടുത്താനായി വിമാനത്താവളത്തിലുണ്ട്.

Karma News Network

Recent Posts

കുവൈറ്റ് തീപിടിത്തം, സിബിന്റെയും സജു വർഗീസിന്റെയും സംസ്ക്കാരം ഇന്ന്

കുവൈറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച പത്തനംതിട്ട കീഴ് വായ്പ്പൂര് സ്വദേശി സിബിൻ ടി എബ്രഹാം, കോന്നി അട്ടച്ചാക്കൽ സ്വദേശി സജു…

23 mins ago

വയനാടോ റായ്ബറേലിയോ? ഏത് മണ്ഡലം നിലനിർത്തുമെന്ന് തീരുമാനിക്കാൻ രാഹുൽ ഗാന്ധിക്ക് ഇനി ഒരു ദിനം കൂടി

കോൺഗ്രസ് നേതാവ് രാഹുൽ​ ഗാന്ധി വയനാട് മണ്ഡലമാണോ റായ്ബറേലിയാണോ നിലനിർത്തുക എന്നതിൽ തീരുമാനം ഉടനുണ്ടാകും. വയനാട് ഒഴിയുകയും റായ്ബറേലി നിലനിർത്തുകയും…

50 mins ago

ത്യാ​ഗത്തിന്റെ സ്മരണകളുണർത്തി ഇന്ന് ബലി പെരുന്നാൾ

ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും സ്മരണയില്‍ ഇസ്‍ലാംമത വിശ്വാസികള്‍ക്ക് ഇന്ന് ബലിപെരുന്നാള്‍. ബലികര്‍മമുള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്കൊപ്പം കുടുംബ സന്ദര്‍ശനവും സൗഹൃദം പുതുക്കലുമായി വിശ്വാസികള്‍ ആഘോഷ…

1 hour ago

ബിഗ് ബോസ് സീസൺ 6 കിരീടം ജിന്‍റോയ്ക്ക്, രണ്ടാം സ്ഥാനം അർജുന്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ടൈറ്റില്‍ വിജയിയായി ജിന്‍റോ. 50 ലക്ഷം രൂപയാണ് ജിന്‍റോയ്ക്ക് ലഭിക്കുന്നത്. അർജുനാണ് രണ്ടാം…

2 hours ago

ചാരിറ്റി സംഘടനയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്തു, രണ്ടു സ്ത്രീകൾ അറസ്റ്റിൽ

കോട്ടയം: ചാരിറ്റിയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. ഏറ്റുമാനൂർ പേരൂർ…

10 hours ago

കുവൈത്ത് ദുരന്തം, മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി

പത്തനംതിട്ട: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കരിച്ചു.…

10 hours ago