world

യുഎസിന്റെ പരമാധികാരത്തെ ചോദ്യം ചെയ്തുള്ള അതിക്രമം വേണ്ട,ചൈനക്ക് അമേരിക്കയുടെ മുന്നറിയിപ്പ്

വാഷിങ്ടൻ . യുഎസിന്റെ പരമാധികാരത്തെ ചോദ്യം ചെയ്തുള്ള അതിക്രമം വേണ്ടെന്ന് ചൈനക്ക് അമേരിക്കയുടെ മുന്നറിയിപ്പ്. ചൈനയോട് വിട്ടുവീഴ്ചയ്ക്കില്ലെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. യുഎസ് പാർലമെന്റായ കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിൽ ജനപ്രതിനിധി സഭയിൽ ബൈഡൻ നടത്തിയ പ്രസംഗത്തിൽ ചൈനയായിരുന്നു പ്രധാന വിഷയം.

ഏതെല്ലാം മേഖലയിൽ ചൈന മേധാവിത്വം ഉറപ്പിച്ചിട്ടുണ്ടോ അതിലെല്ലാം അമേരിക്ക മുന്നേറ്റം ഉറപ്പാക്കും – ജോ ബൈഡൻ പറഞ്ഞു. ‘വ്യവസായത്തിലും സാങ്കേതികവിദ്യയിലുമുൾപ്പെടെ എവിടെയെല്ലാം ചൈന മേധാവിത്വം ഉറപ്പിച്ചിട്ടുണ്ടോ, അവിടെയെല്ലാം അമേരിക്കൻ മുന്നേറ്റം ഉറപ്പാക്കാനുള്ള നിക്ഷേപനയമാണ് അമേരിക്ക സ്വീകരിച്ചിരിക്കുന്നതെന്ന്’ ഒരു മണിക്കൂർ നീണ്ട നയപ്രഖ്യാപന പ്രസംഗത്തിൽ ജോ ബൈഡൻ പറഞ്ഞു.

ചൈന പറത്തിവിട്ട ചാരബലൂൺ വെടിവച്ചിടാൻ വൈകിയെന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ വിമർശനങ്ങൾക്കിടെയാണ് ബൈഡൻ പ്രഖ്യാപനം. പിന്നീടാണ് റഷ്യയെ പോലും പ്രസം​ഗത്തിൽ ബൈഡൻ പരാമർശിക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻങ്ങിനു പകരമാകാൻ കഴിയുന്ന ലോകനേതാക്കൾ ആരുമില്ലെന്ന് ബൈഡൻ പറഞ്ഞു. യുഎസിന്റെ പരമാധികാരത്തെ ചോദ്യം ചെയ്തുള്ള അതിക്രമം വേണ്ട. നയപ്രഖ്യാപന പ്രസം​ഗത്തിൽ ജോ ബൈഡൻ ഓർമിപ്പിച്ചു. ഇതിനിടെ യുഎസിനോട് മത്സരിക്കാ‍ൻ ഭയമില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിരുന്നു.

 

Karma News Network

Recent Posts

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

2 mins ago

ഉത്തർപ്രദേശിൽ മതപരമായ ചടങ്ങിനിടെ തിക്കും തിരക്കും, സ്ത്രീകളും കുട്ടികളുമടക്കം 87 പേർ കൊല്ലപ്പെട്ടു

ലക്നൗ ∙ ഉത്തർപ്രദേശിലെ ഹത്രസിൽ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും കുട്ടികളും സ്ത്രീകളും അടക്കം 87 പേർ മരിച്ചു. മരിച്ചവരിൽ…

2 mins ago

കുംഭകോണ കഥകൾ ആരും മറന്നിട്ടില്ല, ഒരു രൂപ ചെലവാക്കിയാൽ 50 പൈസ അഴിമതി, സഭയിൽ നരേന്ദ്രമോദി

ന്യൂഡൽഹി : പത്ത് വർഷത്തെ ട്രാക്ക് നോക്കിയാണ് ജനം എൻഡിഎ സർക്കാരിനെ തിരഞ്ഞെടുത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്‌ട്രപതിയുടെ പ്രസം​ഗത്തിന് മേലുള്ള…

30 mins ago

അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കി,മാപ്പ് നൽകി കൊല്ലപ്പെട്ട യുവാവിൻറെ കുടുംബം

റിയാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ ശിക്ഷ റദ്ദാക്കി. റിയാദ് ക്രിമിനൽ…

33 mins ago

അഗ്നിവീറുകൾക്ക് കേന്ദ്ര സർക്കാർ ധനസഹായം നൽകുന്നില്ല, രാഹുലിന്റെ വായടപ്പിച്ചു അഗ്നിവീറിന്റെ കുടുംബം

ലോക്‌സഭയിൽ രാഹുൽ ഗാന്ധിയുടെ വായടപ്പിച്ചു വീരമൃത്യുവരിച്ച അഗ്നിവീറിന്റെ കുടുംബം.വീരമൃത്യു വരിച്ച അഗ്നിവീറുകൾക്ക് കേന്ദ്ര സർക്കാർ ധനസഹായം നൽകുന്നില്ലെന്ന കപടവാദമാണ് ഇപ്പോൾ…

49 mins ago

കാമുകന്റെ ലിം​ഗം ഛേദിച്ച് ക്ലോസറ്റിലിട്ടു, വിവാഹ വാ​ഗ്ദാനം നിരസിച്ചതിൽ യുവതിയുടെ പ്രതികാരം

കാമുകന്റെ ലിം​ഗം ഛേദിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. വിവാഹ വാ​ഗ്ദാനം നിരസിച്ചെന്ന പേരിൽ ആയിരുന്നു ആക്രമണം. നഴ്സിം​ഗ് ഹോം ഉടമയായ…

1 hour ago