kerala

അമേരിക്കയിൽ 50 സ്റ്റേറ്റിലും അടിയന്തിരാവസ്ഥ, ബൈബിൾ വില്പപനയിൽ റെക്കോഡ്

അമേരിക്കയിൽ ഇപ്പോൾ സ്ഥിതി അതീവ ഗുരുതരം തന്നെ. എല്ലാ സംസ്ഥാനത്തും അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്‌. 50 സ്റ്റേറ്റിലും സ്ഥിതി ഗുരുതരമായി തുടരുന്നതിനിടെ മരണം കാൽ ലക്ഷത്തോളമായി.6 ലക്ഷത്തോളം കോവിഡ് ബാധിതർ ആണ്‌ അമേരിക്കയിൽ ഇതുവരെ. ഈ സമയത്ത് പരിഭ്രാന്തരായ ജനങ്ങൾ ബൈബിൾ വാങ്ങി കൂട്ടുന്നു എന്നും ബൈബിൾ വായനയിലും ആണ്‌ എന്നും ഉള്ള വാർത്തകൾ വരുന്നു.

കത്തോലിക്കർ ഭൂരിപക്ഷം ഉള്ള അമേരിക്കയിൽ ഭക്തിയും, വിശ്വാസവും ദൈവവും ഒക്കെ ഉണ്ടായിരുന്നവർ വെറും ന്യൂന പക്ഷത്തിനു മാത്രമായിരുന്നു. എന്നാൽ ഇപ്പോൾ ജനങ്ങൾ വീട്ടിലിരുന്ന് അറിയാവുന്ന ദൈവങ്ങളേ വിളിക്കാൻ തുടങ്ങിയിരിക്കുന്നു . കോവിഡിനെ കുറിച്ചുള്ള ഭയാശങ്കകൾ മനഷ്യരെ ദൈവവുമായി അടുപ്പിക്കുന്നുവെന്നതിന്റെ വ്യക്തമായ തെളിവാണ് ബൈബിൾ വിൽപനയിൽ ഉണ്ടായിരിക്കുന്ന സർവകല റെക്കോർ ഡെന്ന് ടിൻ ഡെയ്ൽ ബൈബിൾ കമ്യൂണിക്കേഷൻ ഡയറക്ടർ ജിം ജ്വൽ പറഞ്ഞു.

ഫെബ്രുവരി മാസത്തേക്കാൾ മാർച്ചിൽ 77 ശതമാനമാണ് ബൈബിൾ വില്പനയിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നതെന്ന് ജിം പറയുന്നു. ആവശ്യക്കാർക്ക് ബൈബിൾ വിതരണം ചെയ്യുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളാണ് ഞങ്ങളെ കൂടുതൽ അസ്വസ്ഥരാക്കുന്നത്. ഗ്രൂപ്പ് പഠനത്തിന് ഉപയോഗിക്കുന്ന ഇമേഴ്സ് ബൈബിൾ കഴിഞ്ഞ വർഷം മാർച്ചിലേതിനേക്കാൾ 44 ശതമാനം വർദ്ധനവാണ് ഈ വർഷം മാർച്ച് മാസം നടന്നിട്ടുള്ളത്.
ബൈബിൾ വിൽക്കുന്ന കാലിഫോർണിയ ലോസ്ആഞ്ചൽസിലെ അലബാസ്റ്റർ കമ്പനിയുടെ വിൽപന കഴിഞ്ഞ വർഷത്തെക്കാൾ 143 ശതമാനം വർദ്ധിച്ചിട്ടുണ്ട്.
മാനവചരിത്രം നേരിടുന്ന അതിഭീകരമായ സാഹചര്യത്തെ അതിജീവിക്കന്നതിനും പഴയ കാലം വീണ്ടെടുക്കുന്നതിനും അമേരിക്കൻ ജനങ്ങളിൽ ദൈവ വിശ്വാസം കൂടി എന്ന് അലബസ്റ്റർ കമ്പനി കൊ .ഫൗണ്ടർ ബ്രയാൻ ചങ് അഭിപ്രായപ്പെട്ടു.
Karma News Editorial

Recent Posts

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

6 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

32 mins ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

45 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

1 hour ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 hours ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago