pravasi

സങ്കൽപ്പങ്ങളിലെ പ്രവാസിക്ക് സുൽത്താന്റെ പവറാണ്, പക്ഷേ 23 വർഷമായി ഈ പ്രവാസി താമസിക്കുന്നത് ഈ ഒറ്റമുറിയിൽ,

നാടും വീടും ഉപേക്ഷിച്ച് ജോലിക്കായി പോകുന്ന പല പ്രവാസികളുടെയും അവസ്ഥ പതരതിപാകരമാണ്. 23 വർഷമായി ഒരു പ്രവാസി താമസിക്കുന്ന ഒരു ഒറ്റമുറഇ പരിചയപ്പെടുത്തുകയാണ് ഉസ്മാൻ ഇരിങ്ങാട്ടുകരി. സങ്കൽപ്പങ്ങളിലെ പ്രവാസിക്ക് സുൽത്താന്റെ പവറാണ്. പക്ഷേ യഥാർത്ഥ ചിത്രം എങ്ങനെയായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇരുപത്തി മൂന്ന് വർഷമായി ഒരു പ്രവാസി താമസിക്കുന്ന റൂം തികച്ചും അവിചാരിതമായി കാണാൻ ഇടയായി. ഇവിടെയാണ്‌ രണ്ടു പതിറ്റാണ്ട് കാലം ഒരാൾ ജീവിക്കുന്നത് എന്നറിഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാനായില്ല. അതിനുമാത്രം ഇടുങ്ങിയതും അസൗകര്യങ്ങൾ നിറഞ്ഞതും ആയിരുന്നു ആ ഒറ്റമുറിയെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

ഇരുപത്തി മൂന്ന് വർഷമായി ഒരു പ്രവാസി താമസിക്കുന്ന റൂം തികച്ചും അവിചാരിതമായി കാണാൻ ഇയ്യിടെ അവസരം ഉണ്ടായി . ഒരാളുടെ മുഖം അയാളുടെ മനസ്സിന്റെ കണ്ണാടിയാണ് എന്ന് നാം പറയാറുണ്ട്‌. ആ നിലക്ക് ഒരാളുടെ താമസ സ്ഥലംഅയാളുടെ ജീവിതത്തിന്റെ കണ്ണാടിയാണ് എന്നും പറയാം.ഇവിടെയാണ്‌ രണ്ടു പതിറ്റാണ്ട് കാലം ഒരാൾ ജീവിക്കുന്നത് എന്നറിഞ്ഞപ്പോൾഎനിക്ക് വിശ്വസിക്കാനായില്ല.അതിനുമാത്രം ഇടുങ്ങിയതും അസൗകര്യങ്ങൾനിറഞ്ഞതും ആയിരുന്നു ആ ഒറ്റമുറി.ജിദ്ദയിൽ നിന്ന് ഫുഡ്‌ ഐറ്റംസും പച്ചക്കറികളും അരിയും മറ്റു സാധനങ്ങളുംഎടുത്തു ഖുൻഫുദ ജീസാൻ തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്തിച്ചു കൊടുക്കുന്ന ആളാണ്‌ കോയാക്ക. കോഴിക്കോട് കൊടുവള്ളിക്കാരൻ .ഇവിടെ ആഴ്ചയിൽ മൂന്നു ദിവസം തങ്ങും.മറ്റു ദിവസങ്ങളിൽ ഖുൻഫുദയിൽ നിന്നും എഴുപതു കിലോമീറ്റർദൂരെയുള്ളസലാമയിലാണ് താമസം.

ഇവിടെ വരുമ്പോൾ താമസിക്കാനുള്ള ഇടം ആണിത്. അവിടെ ചെല്ലുമ്പോൾ അവിടെയും ഉണ്ട് ഒരൊറ്റ റൂം.ഈ റൂം കാണാൻ അവസരം ഉണ്ടായത് ജോലി സംബന്ധമായ ആവശ്യത്തിനു വന്ന ഒരു സുഹൃത്ത്‌ ഒന്ന് കാണണം എന്ന് പറഞ്ഞു വിളിച്ചപ്പോൾ ഞാൻ ചെന്നതാണ്. അവൻ സലാമയിൽ കോയാക്കയുടെ അടുത്ത റൂമിൽ താമസിക്കുന്ന ആളാണ്‌. ജിദ്ദയിൽ വന്നപ്പോൾ ഇവിടെ താമസിക്കാം എന്ന് കോയാക്ക പറഞ്ഞപ്പോൾ ഇവിടെ നിന്നതാണ്.അവൻ എന്നോട് ചോദിച്ചു. റൂം കണ്ടിട്ട് ഇതിൽ താമസിക്കുന്ന ആളെ കുറിച്ച് നിങ്ങൾ എന്ത് പറയുന്നു ?ഞാൻ പറഞ്ഞു. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ഇപ്പോഴും ഒരു മലയാളി ഇങ്ങനെയുള്ള റൂമിൽ താമസിക്കുന്നുണ്ട് എന്ന്. ആള് ഭയങ്കര പിശുക്കൻ ആവും.ഇക്കാലത്തും ഈ പൊളിഞ്ഞു വീഴാറായകെട്ടിടത്തിൽ ഇങ്ങനെ ഒരു കുടുസ്സു മുറിയിൽ എങ്ങനെ ഇദ്ദേഹം ജീവിക്കുന്നു?അത് കേട്ട് ഒരു ചെറുചിരിയോടെഅവൻ പറഞ്ഞു തുടങ്ങി.കോയാക്കയുടെ റൂം പോലെയല്ല ജീവിതം.

മറ്റുള്ളവരുടെ പ്രയാസങ്ങൾ മണത്തറിഞ്ഞുസഹായിക്കുകയാണ് മൂപ്പരുടെ പ്രധാന ഹോബി. നാട്ടിലേക്ക് പോകുമ്പോൾ പ്രയാസം ഉണ്ടെന്ന് തോന്നുന്ന പരിചയക്കാർക്ക് ചോദിക്കാതെ തന്നെഒരു സംഖ്യ പോക്കറ്റിൽ ഇട്ടു കൊടുക്കും. അവധി കഴിഞ്ഞു തിരിച്ചെത്തിയവരോട് ഹലുവ കൊണ്ടു വന്നോ ചിപ്സ് ഉണ്ടോ അച്ചാർ ഉണ്ടോ എന്നൊന്നും അല്ല കരീംക്ക ചോദിക്കുക.അത് പറഞ്ഞ് സുഹൃത്ത്‌ ഒന്ന് നിർത്തി.അപ്പോൾ ഇടയ്ക്ക് കേറി ഞാൻ ചോദിച്ചു.പിന്നെ എന്താണ് ചോദിക്കുക ?’നിന്റെ കീശയിൽ കാശുണ്ടോ’ എന്നാണ്. ചോദിച്ചിട്ട് നൂറോ ഇരുനൂറോ അഞ്ഞൂറോ റിയാൽ ഒക്കെ പോക്കറ്റിൽ ഇട്ടു കൊടുക്കും.കോയാക്കാക്ക് കാശ് കൊടുക്കാൻ ഇല്ലാത്ത ആരും കാണില്ല പരിചിത വലയത്തിൽ. യമനികൾ അടക്കം കടം വാങ്ങി കൊടുക്കില്ല. എന്നാലും ചോദിച്ചാൽ പിന്നെയും കൊടുക്കും.എല്ലാ പെരുന്നാളിനും മൂപ്പരുടെ റൂമിലാണ് ഞങ്ങൾക്ക് പത്തുപേർക്കുള്ള ഭക്ഷണം ഉണ്ടാവുക. ആട് ബിരിയാണിയായിരിക്കും വെക്കുക. ഒന്നിനും ആരെയും സഹായിക്കാൻ അനുവദിക്കില്ല മൂപ്പർ സ്വയം ഉണ്ടാക്കും.

വിളമ്പി തരും.ആ കൈക്കടുപ്പവും സ്പീഡും ഒന്ന് കാണേണ്ടത് തന്നെ.മൂപ്പരുടെ ഫ്രിഡ്ജ് സ്വകാര്യ സ്വത്തല്ല.ഇഷ്ടം പോലെ ഫ്രൂട്ട്സ് കൊണ്ട് വന്നു നിറച്ചു വെക്കും. ആർക്കും എപ്പോൾ വേണമെങ്കിലും തുറന്നു ആവശ്യത്തിന് എടുത്ത് കഴിക്കാം. കോയാക്കയോട് സമ്മതം പോലും ചോദിക്കേണ്ട.മൂപ്പർ പറയും. ആർക്ക് വേണമെങ്കിലുംഎടുക്കാം. കഴിക്കാം.ഇവിടെയും നാട്ടിലും അദ്ദേഹം സഹായിക്കുന്ന ആളുകൾക്ക് കണക്കില്ല.ആരും അറിയാതെ ആരോടുംപറയാതെ.ഇങ്ങനെ ഒരു നല്ല മനുഷ്യനെഞാൻ എന്റെ ജീവിതത്തിൽ വേറെകണ്ടിട്ടില്ല. ഏറെ സംസാരിച്ചു പിരിയുമ്പോൾ കുത്തനെയുള്ള സ്റ്റെപ്പുകൾ ഇറങ്ങുമ്പോൾ ഞാൻ ആലോചിച്ചു. പുറമേ കാണുന്നതൊന്നുംഅല്ല മനുഷ്യൻ. മുഖം കണ്ടാലോ സംസാരിച്ചാലോ താമസ സ്ഥലം കണ്ടാലോ ഒന്നും ആളെ മനസ്സിലാക്കാൻ കഴിയില്ല.മനസ്സ് മനസ്സിലാക്കാൻ കൂടെ ജീവിക്കുക തന്നെ വേണം.ചില കാഴ്ചകൾ ആയിരം നാക്കോടെ നമ്മളോട് സംസാരിക്കുംപക്ഷേ ചില കാഴ്ചകൾ സംസാരിക്കുന്നതാവില്ല യഥാർത്ഥ്യം.

Karma News Network

Recent Posts

മുൻ കാമുകിയുടെ വീട്ടിലേക്ക് ബോംബ് പാഴ്സലായി അയച്ചു, പൊട്ടിത്തെറിയിൽ ഭർത്താവിനും മകൾക്കും ദാരുണാന്ത്യം

​ഗാന്ധി​ന​ഗർ : മുൻ കാമുകിയുടെ വീട്ടിലേക്ക് ബോംബ് പാഴ്സലായി അയച്ച് യുവാവ്. ബോംബ് പൊട്ടിത്തെറിച്ച് പിതാവും മകളും കൊല്ലപ്പെട്ടു. ​ഗുജറാത്തിലെ…

18 mins ago

രാഹുലിന് അമേഠിയിൽ പരാജയപ്പെടുമെന്നുള്ള ഭയം, കോൺഗ്രസ് പാരാജയം സമ്മതിച്ചതായി സ്മൃതി ഇറാനി

ലക്‌നൗ : അമേഠിയിൽ മത്സരിക്കാൻ ഭയപ്പെടുന്ന രാഹുലിന്റെ ഭീരുത്വത്തെ പരിഹസിച്ച് കേന്ദ്രമന്ത്രിയും എൻഡിഎ സ്ഥാനാർത്ഥിയുമായ സ്മൃതി ഇറാനി. റായ്ബറേലി മണ്ഡലത്തിൽ…

43 mins ago

കള്ളപ്പണം വെളുപ്പിക്കൽ കേസ്, ഹേമന്ത് സോറന് തിരിച്ചടി, ഇഡിക്കെതിരെയുള്ള ക്രിമിനൽ ഹർജി ഹൈക്കോടതി തള്ളി

റാഞ്ചി: ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് തിരിച്ചടി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിയുടെ അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജി…

1 hour ago

അശ്ലീലഭാഷയില്‍ ഭീഷണിപ്പെടുത്തി, തെറിപറഞ്ഞു, ഡ്രൈവർ യദുവിനെതിരെ പരാതിയുമായി നടി

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവും തമ്മിലുണ്ടായ തര്‍ക്കം ചര്‍ച്ചയാകുന്നതിനിടെ ഡ്രൈവര്‍ക്കെതിരേ മറ്റൊരു ആരോപണം ഉയർത്തി നടി…

1 hour ago

മലയാളി യുവാവ് ന്യൂസിലന്റില്‍ കടലില്‍ മുങ്ങി മരിച്ചു, അപകടം മീന്‍ പിടിക്കുന്നതിനിടെ, സുഹൃത്തിനെ കാണാതായി

മലയാളി യുവാവ് ന്യൂസിലന്റില്‍ കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മരിച്ചു. മൂവാറ്റുപുഴ സ്വദേശി ഫെര്‍സില്‍ ബാബു(36), ആലപ്പുഴ നെടുമുടി സ്വദേശി ശരത്…

2 hours ago

രാഹുൽ ഗാന്ധി വയനാട്ടിലെ വോട്ടര്‍മാരോട് ചെയ്തത് നീതികേട്, റായ്ബറേലിയിലെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ആനി രാജ

കൽപറ്റ∙ രാഹുൽ ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കുന്നുണ്ടെന്ന് വയനാട്ടുകാരെ അറിയിക്കേണ്ടതായിരുന്നെന്നും അക്കാര്യം മറച്ചുവച്ചത് വോട്ടര്‍മാരോട് ചെയ്തത നീതികേടാണെന്നും വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി…

2 hours ago