കല്ലമ്പലം : നാല് മക്കള്‍ ഉണ്ടായിട്ടും ആരും വീട്ടില്‍ കയറ്റാതായതോടെ കോരിച്ചൊരിയുന്ന മഴയത്ത് കടത്തിണ്ണയില്‍ അഭയം തേടിയ രോഗിയായ വയോധികന് കല്ലമ്പലം പോലീസ് തുണയായി. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ദുരിതം അനുഭവിക്കുന്ന നാവായിക്കുളം കപ്പാംവിള ചരുവിള പുത്തന്‍ വീട്ടില്‍ ഉത്തമന്‍പിള്ള (72) യാണ് മക്കള്‍ വീട്ടില്‍ കയറ്റാതായതോടെ കടത്തിണ്ണയില്‍ അഭയം പ്രാപിച്ചത്.
ഉത്തമന്റെ ഭാര്യക്ക് മക്കള്‍ പറയുന്നതിനപ്പുറം സ്വന്തമായി ഒരു നിലപാട് ഇല്ലാത്തതും അച്ഛനെ നോക്കാന്‍ മക്കള്‍ ഒരേപോലെ തയ്യാറാകാതിരുന്നതുമാണ് പ്രശ്നങ്ങള്‍ക്ക് കാരണം. നാട്ടുകാര്‍ മക്കളോട് അച്ഛനെ കൊണ്ടുപോകാന്‍ ഫോണില്‍ക്കൂടി ആവശ്യപ്പെട്ടെങ്കിലും കൊണ്ടുപോകാന്‍ ആരും കൂട്ടാക്കിയില്ല. മഴയും തണുപ്പും മൂലം ശ്വാസംമുട്ടും മറ്റു അസ്വസ്ഥതകളും അധികമാകുകയും നേരം ഇരുട്ടുകയും ചെയ്തതോടെ നാട്ടുകാര്‍ കല്ലമ്പലം പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് കല്ലമ്പലം എസ് ഐ അഭിലാഷിന്റെ നേതൃത്വത്തില്‍ ഗ്രേഡ് എസ് ഐ നാരായണന്, അനൂപ്, ബിനുപ്രകാശ്, സജിത്ത് എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.
വഞ്ചിയൂര്‍, വെള്ളല്ലൂര്‍, കപ്പാംവിള എന്നിവിടങ്ങളിലായി താമസിക്കുന്ന നാല് മക്കളെയും പോലീസ് ഫോണ്‍ ചെയ്തു വിവരം അറിയിച്ചിട്ടും ആരും വരാനോ അച്ഛനെ കൂട്ടികൊണ്ടുപോകാനോ തയ്യാറായില്ല.
തുടര്‍ന്ന് പോലീസ് ഉത്തമന്പിള്ളയെ പോലീസ് വാഹനത്തില്‍ കയറ്റി ഒരു മകളുടെ വീട്ടിലെത്തിക്കുകയും അടുത്ത ദിവസം എല്ലാ മക്കളെയും സ്റ്റേഷനില്‍ വിളിപ്പിച്ച് മാതാപിതാക്കളെ നോക്കാതെ ഉപേക്ഷിച്ചാല്‍ നിയമ നടപടികള്‍ക്ക് വിധേയരാകേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. തുടര്‍ന്ന് മക്കളെല്ലാപേരും കൂടി നോക്കാമെന്നുള്ള ഉറപ്പില്‍ വിട്ടയച്ചു
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…