topnews

കൊവിഡ് തടയാനായില്ല; കേരളത്തെ നോക്കി ലോകം ചിരിക്കുന്നു, ഇടത് വലത് സര്‍ക്കാരുകള്‍ അഴിമതിയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല- യോഗി ആദിത്യനാഥ്

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയ്ക്ക് തുടക്കം. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കെ സുരേന്ദ്രന് ബിജെപി പതാക കൈമാറി യാത്ര ഉദ്ഘാടനം ചെയ്തു. ഹിന്ദുക്കള്‍ക്കും വിശ്വാസികള്‍ക്കും എതിരാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാറെന്ന് യോഗി ആദിത്യനാഥ്. ശബരിമല വിഷയം ഇതിന് ഉദാഹരണമാണ്. കേരളത്തില്‍ സര്‍ക്കാര്‍ വിശ്വാസത്തിന് എതിര് നില്‍ക്കുമ്പോൾ ഉത്തര്‍പ്രദേശില്‍ വിശ്വാസ സംരക്ഷണം ഊട്ടി ഉറപ്പിക്കുകയാണ്. രാമക്ഷേത്ര നിര്‍മാണം ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

യുപിയില്‍ കൊവിഡ് വ്യാപിക്കാതെ തടയാന്‍ സാധിച്ചത് കേന്ദ്ര സര്‍ക്കാരിന്റെ സഹായം ഉള്ളതിനാലാണ്. കേരളത്തില്‍ കൊവിഡ് വ്യാപിക്കുന്നത് തടയാന്‍ സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. ഇന്ന് ലോകം മുഴുവന്‍ കേരള സര്‍ക്കാരിന്റെ പരാജയം കണ്ടു ചിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ പേരു മാറ്റി നടത്തി കയ്യടി നേടാനാണ് കേരളത്തിന്റെ മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

കേരളത്തിൽ മാറിമാറിവന്ന സിപിഎം, കോൺഗ്രസ് സർകാരുകൾ അഴിമതിയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.ജനങ്ങളുടെ വികാരംവച്ചാണ് ഇരു മുന്നണികളും കളിക്കുന്നത്. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി കേരളത്തിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുകയാണെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു.

കേന്ദ്ര സർക്കാർ പദ്ധതികൾ പേരു മാറ്റി നടത്തി കയ്യടി നേടാനാണ് കേരളത്തിന്റെ മുഖ്യമന്ത്രി ശ്രമിക്കുന്നത്. കേന്ദ്ര സർക്കാർ ആളുകൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുമ്പോൾ കേരളത്തിൽ അർഹരായവർക്ക് പോലും നീതി നിഷേധിക്കപ്പെടുന്നതായും യോഗി ആദിത്യനാഥ് ആരോപിച്ചു.

Karma News Network

Recent Posts

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

21 mins ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

22 mins ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

43 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

1 hour ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

1 hour ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

1 hour ago