topnews

ടര്‍ബോ എങ്ങനെയുണ്ടെന്ന് വികെ പ്രശാന്ത്, തിരുവനന്തപുരത്തെ വെള്ളക്കെട്ടിന്റെ അത്രേം വരില്ലെന്ന് സന്ദീപ് വാചസ്പതി

തിരുവനന്തപുരത്ത് മഴക്കെടുതി രൂക്ഷമാകുന്നതിനിടെ മമ്മൂട്ടി ചിത്രം ടർബോ എങ്ങനെയുണ്ടെന്ന് അന്വേഷിച്ച വട്ടിയൂർകാവ് എംഎല്‍എ വി.കെ പ്രശാന്തിന് മറുപടിയുമായി ബിജെപി നേതാവ് സന്ദീപ് വാചസ്പതി രംഗത്ത്. ‘ടർബോ എങ്ങനെയുണ്ടെന്ന് ഫേസ്ബുക്കിലൂടെ ചോദിച്ച എം.എല്‍.എയ്‌ക്ക് ‘തിരുവനന്തപുരത്തെ വെള്ളക്കെട്ടിന്റെ അത്രേം വരില്ല’ എന്നായിരുന്നു സന്ദീപ് വാചസ്പതി നല്‍കിയ മറുപടി. പിന്നാലെ വി.കെ പ്രശാന്തിനെ വിമർശിച്ച്‌ ജനങ്ങളും രംഗത്തു വന്നു.

അതേ സമയം സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ടും നൽകി. വടക്കൻ കേരളത്തിന് സമീപം രൂപപ്പെട്ട ന്യൂന മർദ്ദമാണ് ഇപ്പോഴുള്ള മഴയ്ക്ക് കാരണം. ബംഗാൾ ഉൽകടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പും നില നിൽക്കുന്നുണ്ട്. ചില മേഖലകളിൽ കുറഞ്ഞ സമയം കൊണ്ട് കൂടുതൽ മഴ ലഭിക്കാനാണ് സാധ്യത.

മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയവും പ്രതീക്ഷിക്കുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. സംസ്ഥാനത്ത് ഇന്നലെ പെയ്ത മഴയിൽ വ്യാപക നഷ്ടമാണ് ഉണ്ടായത്. ആകെ ക്യാമ്പുകളിലായി 223 പേരെ മാറ്റിപ്പാർപ്പിച്ചു. കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്. അതെ സമയം കേരളത്തിൽ ശക്തമായ മഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു. ‘ജനങ്ങൾ ജാഗ്രത പാലിക്കണം. ആവശ്യമെങ്കിൽ പ്രളയസാധ്യതാ മേഖലകളിൽ നിന്ന് മാറിത്താമസിക്കണമെന്നും’ മുഖ്യമന്ത്രി ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു

Karma News Network

Recent Posts

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി ഒളിവിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…

42 seconds ago

തീറ്റയിൽ അമിതമായി പൊറോട്ട നല്കി, കൊല്ലത്ത് ഫാമിലെ 5 പശുക്കൾ ചത്തു, ഒൻപതെണ്ണം അവശനിലയിൽ

കൊല്ലം ∙ വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഒൻപതെണ്ണം അവശനിലയിൽ. വെളിനല്ലൂർ വട്ടപ്പാറ…

19 mins ago

പെട്രോൾ, ഡീസൽ വില വർധനവ്, കർണാടക സർക്കാരിനെതിരെ ജനരോക്ഷം, പ്രക്ഷോഭവുമായി ബിജെപി

പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 3 രൂപയും 3.02 രൂപയും വർധിപ്പിച്ച കർണാടകത്തിൽ ജനരോക്ഷം പൊട്ടിപുറപ്പെട്ടു. കോൺഗ്രസ് സർക്കാരിനെതിരെ…

49 mins ago

ഇ.വി.എം വ്യാജ വാർത്ത നല്കിയ പത്രത്തിനെതിരേ കേസ്, തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ് ഇറങ്ങി

ഇ.വി.എം ഹാക്ക് ചെയ്യാൻ സാധ്യത ഉണ്ട് എന്ന തരത്തിൽ എക്സ് മേധാവിയുടെ പ്രസ്താവനയും നോർത്ത് വെസ്റ്റ് ലോക്‌സഭാ സീറ്റിൽ ഇ.വി.എം…

59 mins ago

ലോകകേരള സഭ, പണക്കാർക്കും നിർധനർക്കും 2തരം വിഭവങ്ങൾ വിളമ്പി

ലോക കേരള സഭയില്‍ പന്തിയിൽ പക്ഷാഭേദം കാണിച്ചെന്ന് ആരോപണം. പണക്കാർക്കും നിർധനർക്കും 2തരം വിഭവങ്ങൾ വിളമ്പി. പ്രതിനിധികള്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍…

1 hour ago

കാശ്മീർ ഭീകരന്മാരേ ഉന്മൂലനം ചെയ്യാൻ അജിത് ഡോവലിനു നിർദ്ദേശം നല്കി

നൂതന മാർഗങ്ങളിലൂടെ ഭീകരരെ അടിച്ചമർത്താൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ജമ്മു കശ്മീർ സുരക്ഷാ സാഹചര്യത്തെക്കുറിച്ച് ഞായറാഴ്ച ചേർന്ന ഉന്നതതല അവലോകന യോഗത്തിൽ…

1 hour ago