Categories: kerala

കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫിന്റെ ആത്മവിശ്വാസത്തിന് പിന്നില്‍ തീവ്രവാദ ബന്ധം: വി മുരളീധരന്‍

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മുന്‍തൂക്കം ലഭിക്കുമെന്ന യുഡിഎഫിന്റെ ആത്മവിശ്വസത്തിന് പിന്നിലുള്ളത് തീവ്രവാദ ബന്ധമാണെന്ന് തെളിഞ്ഞതായി ബിജെപി നേതാവും എംപിയുമായ വി മുരളീധരന്‍.

തെരഞ്ഞെടുപ്പില്‍ തൃശൂര്‍, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളില്‍ യുഡിഎഫിന് വോട്ട് ചെയ്‌തെന്നുള്ള എസ്ഡിപിഐയുടെ പരസ്യമായ വെളിപ്പെടുത്തല്‍ ഇതിന് തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.

വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കേരളത്തില്‍ മുന്‍തൂക്കം ലഭിക്കുമെന്ന യു.ഡി.എഫിന്റെ ആത്മവിശ്വാസത്തിനു പിന്നിലുള്ളത് അവരുടെ തീവ്രവാദ ബന്ധമാണെന്നു തെളിഞ്ഞിരിക്കുന്നു. തെരഞ്ഞെടുപ്പില്‍ തൃശൂര്‍, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളില്‍ യു.ഡി.എഫിന് വോട്ട് ചെയ്‌തെന്ന എസ്.ഡി.പി.ഐയുടെ പരസ്യമായ വെളിപ്പെടുത്തല്‍ യു.ഡി.എഫിന്റെ തീരവാദ ബന്ധത്തിനു തെളിവാണ്.

കേരളത്തിലെ മുഴുവന്‍ മണ്ഡലങ്ങളിലും ഇത്തരത്തിലുള്ള ധാരണയുണ്ടാക്കിയതിന്റെ ആത്മവിശ്വാസമാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് വിജയം ഉറപ്പെന്ന യു.ഡി.എഫിന്റെ ആത്മവിശ്വാസത്തിന്നു പിന്നിലെ ഘടകം.

മുസ്ലിം ലീഗ് ഭീകരവാദികള്‍ക്ക് ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നല്‍കുന്ന അപകടകരമായ സമീപനം സ്വീകരിക്കുന്ന പാര്‍ട്ടിയാണെന്ന് ഞങ്ങള്‍ മുമ്പേ പറഞ്ഞതാണ്. അത് ഈ സമയത്ത് ഒരിക്കല്‍ കൂടി തെളിയുകയാണ്.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രികാസമര്‍പ്പണ സമയത്ത് ഈ ഗുരുതര സാഹചര്യത്തെക്കുറിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ജി സൂചിപ്പിച്ചതുമാണ്.

തെരഞ്ഞെടുപ്പു കാലത്ത് കുഞ്ഞാലിക്കുട്ടിയുടേയും ഇ.ടി.മുഹമ്മദ് ബഷീറിന്റേയും നേതൃത്വത്തില്‍ വിതച്ചതിന്റെ ആത്മവിശ്വാസമാണ് യു.ഡി.എഫിനുള്ളത്. തീവ്രവാദ ശക്തികളുമായുള്ള യു.ഡി.എഫിന്റെ ബന്ധം വരും ദിവസങ്ങളില്‍ കൂടുതല്‍ പുറത്തു വരും.

Karma News Editorial

Recent Posts

പ്രധാനമന്ത്രി വീണ്ടും അയോധ്യയില്‍; രാമക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി, യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍. രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയശേഷമാണ് ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി. മുഖ്യമന്ത്രി യോഗി…

7 hours ago

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും, ഏകകണ്ഠമായ തീരുമാനം, ബെഞ്ചമിൻ നെതന്യാഹു

ജെറുസലേം: ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'ഇസ്രയേലിൽ അൽ ജസീറയുടെ പ്രവർത്തനം നിർത്തുന്നു,…

8 hours ago

കൊയിലാണ്ടിയിൽ ഇറാനിയൻ ബോട്ട് പിടികൂടി കോസ്റ്റ് ഗാർഡ്, ആറുപേർ കസ്റ്റഡിയിൽ

കൊയിലാണ്ടി: കൊയിലാണ്ടി പുറംകടലിൽവെച്ച് ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. ഇറാനിൽ മത്സ്യബന്ധനത്തിന്…

8 hours ago

തിരുവനന്തപുരത്ത് ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം

തിരുവനന്തപുരം: ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം. ഫർണിച്ചർ നിർമാണത്തിന് സൂക്ഷിച്ചിരുന്ന തടികളും ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും കട്ടിളപടികളും കത്തിനശിച്ചു. ഞായറാഴ്ച…

9 hours ago

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്.…

10 hours ago

അയോധ്യ രാമക്ഷേത്ര ദര്‍ശനം നടത്തിയതിന് മുറിയിൽ പൂട്ടിയിട്ടു, കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ- ഓര്‍ഡിനേറ്റര്‍ രാധിക ഖേര പാര്‍ട്ടിവിട്ടു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി.…

10 hours ago