topnews

ആഗോള സുറിയാനി സഭ തലവൻ പാത്രീയാർക്കീസ് ബാവയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്രമന്ത്രി വി.മുരളീധരൻ

ദമാസ്ക്കസ്: ദ്വിദിന ഔദ്യോഗിക സന്ദർശനത്തിന് സിറിയയിൽ എത്തിയ കേന്ദ്രമന്ത്രി വി.മുരളീധരൻ ആഗോള സുറിയാനി സഭ തലവൻ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രീയാർക്കീസ് ബാവയുമായി കൂടിക്കാഴ്ച നടത്തി. ദമാസ്‌ക്കസിലെ സഭാ ആസ്ഥാനത്താണ് പാത്രീയാർക്കീസ് ബാവയെ കണ്ടത്. മലങ്കര സഭയിൽ ശാശ്വത സമാധാനത്തിന് സഹകരിക്കണമെന്ന് മന്ത്രി അദ്ദേഹത്തോട് അഭ്യർത്ഥിച്ചു.

സഭയിൽ ഐക്യവും സമാധാനവും ഉണ്ടാകുമെന്ന് ബാവ പ്രത്യാശ പ്രകടിപ്പിച്ചു. സിറിയയിൽ ആഭ്യന്തര സംഘർഷ കാലത്ത് ഇന്ത്യ നൽകിയ പിന്തുണകളെ സ്മരിച്ച ബാവ, കേരളത്തോടുള്ള ഇഷ്ടവും പരാമർശിച്ചിരുന്നു. അതേസമയം കേന്ദ്രസർക്കാരിന്റെ സ്‌കോളർഷിപ്പ് സ്‌കീമിന്റെ സഹായത്തോടെ ഇന്ത്യയിൽ പഠനത്തിന് അവസരം ലഭിച്ച സിറിയൻ വിദ്യാർത്ഥികളുമായും വി.മുരളീധരൻ സംവദിച്ചിരുന്നു.

ഉന്നത വിദ്യാഭ്യാസമന്ത്രി ബസം ബഷീർ ഇബ്രാഹിമിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്. ഇന്ന് സിറിയൻ ഭരണകൂടത്തിലെ ഉന്നതരുമായി വി. മുരളീധരൻ കൂടിക്കാഴ്ച നടത്തും.

Karma News Network

Recent Posts

മുരളീ മന്ദിരത്തിലെത്തി കെ കരുണാകരന്‍റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി മന്ത്രി സുരേഷ് ഗോപി

കോൺഗ്രസ് നേതാവ് കെ. കരുണാകരന്‍റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മുരളീ മന്ദിരത്തിലെത്തിയ സുരേഷ് ഗോപി…

9 mins ago

വാഹനാപകടം: ഖത്തറിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു

ഖത്തറിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു.,തൃശൂർ വടക്കേക്കാട് ഞമനേങ്ങാട് സ്വദേശി മച്ചിങ്ങൽ മുഹമ്മദ് ത്വയ്യിബ് ഹംസ(21),തൃശൂർ വടക്കാഞ്ചേരി സ്വദേശി…

35 mins ago

പോരാളി ഷാജി പോളിറ്റ് ബ്യൂറോ മെബറാണ്, കണ്ടുപിടിക്കാൻ പറ്റില്ല, പരിഹാസവുമായി ഹരീഷ് പേരടി

പോരാളി ഷാജിയെ സിപിഎമ്മിന് ഒരിക്കലും കണ്ടെത്താൻ സാധിക്കില്ലെന്ന് നടൻ ഹരീഷ് പേരടി. ചുവന്ന ഉപരിതലവും ചുവന്ന ആകാശവുമുള്ള ചൊവ്വയിലെ അന്യ​ഗ്രഹ…

1 hour ago

സുരേഷ് ​ഗോപി ഒരിക്കൽ കൂടി തെളിയിച്ചു റീൽ ലൈഫിലും റിയൽ ലൈഫിലും മാസ്സ് ഹീറോ ആണെന്ന്- അഞ്ജു പാർവതി പ്രഭീഷ്

കുവൈറ്റ് തീപിടിത്തത്തിൽ മരണപ്പെട്ട ചാവക്കാട് തെക്കൻ പാലയൂർ സ്വദേശി ബിനോയ് തോമസിന്‍റെ വീടെന്ന സ്വപ്നം പൂർത്തീകരിക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ്…

2 hours ago

പ്രിയതമയെയും പറക്കമുറ്റാത്ത പൊന്നോമനകളെയും തനിച്ചാക്കി അരുൺ ബാബു വിടവാങ്ങി

കുവൈറ്റ് ദുരന്തത്തിൽ ജീവൻ നഷ്ടമായ ഉഴമലക്കൽ ലക്ഷം വീട് കോളനിയിൽ അരുൺ ബാബുവിന് നാട് ഉള്ളുരുകും വേദനയിൽ അന്ത്യഞ്‌ജലികളർപ്പിച്ചു. നെടുമ്പാശ്ശേരിയിൽ…

2 hours ago

കുവൈത്ത് ദുരന്തം, 4 പേരുടെ സംസ്കാരം ഇന്ന്

കുവൈത്ത് ദുരന്തത്തില്‍ മരണപ്പെട്ട നാല് പേരുടെ സംസ്കാരം ഇന്ന്. കൊല്ലം സ്വദേശി സാജൻ ജോര്‍ജ്, വിളച്ചിക്കാല സ്വദേശി ലൂക്കോസ്, പന്തളം…

3 hours ago