national

നാളെ 22 വിമാനങ്ങൾ എത്തും, ഇന്ത്യ ഒഴികെ മറ്റൊരു രാജ്യവും ഒഴിപ്പിക്കൽ നടത്തിയിട്ടില്ല; വി മുരളീധരൻ

യുക്രൈനിൽ യുദ്ധം എട്ടാം ദിവസവും തുടരുന്ന പശ്ചാത്തലത്തിൽ യുക്രൈനിലുള്ള ഇന്ത്യക്കാരെ റഷ്യൻ അതിർത്തി വഴി ഒഴിപ്പിക്കാൻ റഷ്യ സമ്മതമറിയിച്ചിരുന്നു. അടിയന്തരമായി ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ റഷ്യൻ സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ട്. ഖാർക്കീവിൽ നിന്ന് ദൈർഘ്യം കുറഞ്ഞ മാർഗം വഴി ഇന്ത്യക്കാരെ റഷ്യയിലെത്തിക്കാനാണ് തീരുമാനം. ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി നാളെ 22 വിമാനങ്ങൾ എത്തുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഖാർക്കിവിലും സുമിയിലും ഉള്ളവരെ സുരക്ഷിതരാക്കാൻ ശ്രമം തുടരുകയാണ്.

1300 ഇന്ത്യക്കാർ ഇതുവരെ അതിർത്തി കടന്നു. രക്ഷാദൗത്യം വിജയകരമായി മുന്നോട്ട് പോകുകയാണെന്ന് പറഞ്ഞ അദേഹം ഇന്ത്യ ഒഴികെ മറ്റൊരു രാജ്യവും ഒഴിപ്പിക്കൽ നടത്തിയിട്ടില്ലെന്നും കൂട്ടിച്ചേർത്തു. അതേസമയം യുക്രൈൻ- റഷ്യ രണ്ടാംഘട്ട ചർച്ച ഇന്ന് നടക്കും. പോളണ്ട് -ബെലാറസ് അതിർത്തിയിലാണ് ചർച്ച നടക്കുക. വെടിനിർത്തലും ചർച്ചയാകുമെന്ന് റഷ്യൻ പ്രതിനിധി സംഘത്തലവൻ വ്‌ളാദിമിർ മെഡിൻസ്‌കി അറിയിച്ചു.

റഷ്യയുടെ എല്ലാ അന്ത്യശാസനങ്ങൾക്കും വഴങ്ങിക്കൊടുക്കാൻ ഒരുക്കമല്ലെന്നാണ് ചർച്ചയ്‌ക്കൊരുങ്ങുമ്പോൾ യുക്രൈൻ വ്യക്തമാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി നടത്തിയ നിർണായക ചർച്ചയിലാണ് തീരുമാനം. ഇന്ത്യൻ വിദ്യാർത്ഥികളെ യുക്രൈൻ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്ന് റഷ്യ കുറ്റപ്പെടുത്തി. റഷ്യൻ അതിർത്തികളിലേക്ക് ഇന്ത്യൻ വിദ്യാർത്ഥികളെ കടത്തിവിടാത്തത് യുക്രൈനാണെന്നും റഷ്യ ആരോപിച്ചു.

Karma News Network

Recent Posts

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

29 mins ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

29 mins ago

മാലിന്യ ബലൂണാക്രമണം, ദക്ഷിണ കൊറിയയിൽ വിമാനത്താവളം അടച്ചിട്ടു

സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…

53 mins ago

പ്രധാനമന്ത്രിയുടെ വക കേക്കെത്തി, കലാകാരന്‍ എന്ന നിലയില്‍ എന്നെ ഇഷ്ടപ്പെടുന്നവരുടെ സന്തോഷത്തിനൊപ്പം പങ്കുചേരുന്നു, പിറന്നാൾ ദിനത്തിൽ സുരേഷ്​ഗോപി

ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോ​ഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…

1 hour ago

കൊളോണിയൽ കാലഘട്ടത്തിലെ പെരുമാറ്റ രീതി പൊലീസ് മാറ്റണം, വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ്

കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…

2 hours ago

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…

2 hours ago