kerala

തേങ്ങ ഉടയ്ക്ക് സ്വാമീ,ഐസക്കിനെതിരെ മുരളീധരന്‍

തിരുവനന്തപുരം: തന്നെ പ്രകോപിപ്പിച്ചാല്‍ കേന്ദ്ര ഏജന്‍സികള്‍ പിണറായി വിജയനെ പൊക്കി അകത്തിടുമെന്ന് തോമസ് ഐസക്കിനെ ആരോ പറഞ്ഞ് ധരിപ്പിച്ചിരിക്കുന്നതായി കേന്ദ്രമന്ത്രി വി മുരളീധരന്‍. പിണറായിക്കെതിരെ സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ മൊഴി കോടതിയിലെത്തിയ ശേഷം ഐസക്കിന്റെ ആവേശം കൂടിയിട്ടുണ്ടെന്നും പിണറായിയെ ജയിലിലടയ്ക്കുന്ന ആ സുന്ദര മുഹൂര്‍ത്തം സ്വപ്നം കണ്ടാണ് ഐസക് ഉറങ്ങുന്നതെന്നും വി മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. സ്വയം കണ്ണടച്ചു പിടിച്ചാല്‍ ലോകം മുഴുവന്‍ ഇരുട്ടുപരക്കുമെന്ന മൂഢവിശ്വാസത്തിലാണ് കേന്ദ്രമന്ത്രി വി.മുരളീധരനെന്നും അദ്ദേഹത്തെ ആര്‍എസ്‌എസുകാര്‍ പോലും വിശ്വാസത്തിലെടുക്കില്ലെന്നും കഴിഞ്ഞ ദിവസം തോമസ് ഐസക് പരിഹസിച്ചിരുന്നു. – വി മുരളീധരന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

എന്നെ പ്രകോപിപ്പിച്ചാല്‍ കേന്ദ്ര ഏജന്‍സികള്‍ പിണറായിയെ പൊക്കി അകത്തിടുമെന്ന് തോമസ് ഐസക്കിനെ ആരോ പറഞ്ഞ് ധരിപ്പിച്ചിരിക്കുന്നു !
കുറച്ച്‌ ദിവസങ്ങളായി ഐസക്കിന്റെ FB പോസ്റ്റുകള്‍ കാണുമ്ബോള്‍ ‘മിഥുനം’ സിനിമയിലെ ആ രംഗമാണ് ഓര്‍മ വരുന്നത്……
”തേങ്ങ ഉടയ്ക്ക് സ്വാമീ……”

പിണറായിക്കെതിരായ സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ മൊഴി കോടതിയിലെത്തിയ ശേഷം ഐസക്കിന്റെ ആവേശം കൂടിയിട്ടുണ്ട്….
കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ കടിഞ്ഞാണ്‍ എന്റെ കയ്യിലല്ല പ്രഫസര്‍…..!
പിണറായിയെ ജയിലിലടയ്ക്കുന്ന ആ സുന്ദരമുഹൂര്‍ത്തം സ്വപ്നം കണ്ടുറങ്ങുന്ന താങ്കളുടെ മനോവികാരം ഞാന്‍ മനസിലാക്കുന്നു….
അന്വേഷണ ഏജന്‍സികള്‍ അതിന്റെ മുറയ്ക്ക് കാര്യങ്ങള്‍ ചെയ്തു കൊള്ളും…. താങ്കള്‍ക്ക് ആശങ്ക വേണ്ട….
അമിത് ഷാ ഉന്നയിച്ച പ്രധാന ചോദ്യങ്ങള്‍ക്ക് പിണറായിക്ക് ഉത്തരമില്ലാത്ത സ്ഥിതിക്ക്, ചില ഉപചോദ്യങ്ങള്‍ കൂടി ചുവടെ ചേര്‍ക്കുന്നു….
ഇനി പ്രത്യേകിച്ച്‌ പണിയൊന്നുമില്ലാത്ത സ്ഥിതിക്ക് തോമസ് ഐസക്കിനും ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടാം….

1. സ്വപ്ന സുരേഷിന് ജയിലില്‍ മതിയായ സുരക്ഷ ഒരുക്കണമെന്ന സാമ്ബത്തിക കുറ്റവിചാരണക്കോടതി ഉത്തരവിലെ പരാമര്‍ശം നീക്കിക്കിട്ടാന്‍ ജയില്‍ ഡി ജി പി ഹൈക്കോടതിയില്‍ പോയതെന്തിന് ?(കോടതി ഉത്തരവനുസരിച്ചുള്ള സുരക്ഷ നല്‍കിയാല്‍ മതിയായിരുന്നല്ലോ..)
2. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് ഇ ഡി വാഗ്ദാനം നല്‍കിയെന്ന് സ്വപ്ന സുരേഷ് പറയുന്നതായ ശബ്ദരേഖ റെക്കോര്‍ഡ് ചെയ്തതും ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയതും കേരള സ്പെഷല്‍ ബ്രാഞ്ചായിരുന്നോ ?
3. ഈ ശബ്ദരേഖ ചോര്‍ന്നതിനെക്കുറിച്ച്‌ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണം എവിടെയെത്തി?
4. കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യുമ്ബോള്‍ കേരള പൊലീസിലെ ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്നിരിക്കെ ഇഡി ഉദ്യോഗസ്ഥന്‍ സ്വപ്നയെ നിര്‍ബന്ധിക്കുന്നത് ഞാന്‍ കേട്ടു എന്നവകാശപ്പെട്ട് ഇടതു സഹയാത്രികയായ പൊലീസുകാരിയെ ‘രംഗത്തിറക്കുന്നത് ആരാണ് ?
5. കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ യുഎഇ കോണ്‍സുല്‍ ജനറലിന് സംസ്ഥാനം എക്സ് കാറ്റഗറി സുരക്ഷ നല്‍കിയത് കസ്റ്റംസ് പരിശോധനകള്‍ ഒഴിവാക്കാനായിരുന്നോ..?അദ്ദേഹത്തിന് എന്ത് സുരക്ഷാഭീഷണിയാണ് ഉണ്ടായിരുന്നത് ?
6. കോണ്‍സുലേറ്റിലെ ഫിനാന്‍സ് വിഭാഗം ഉദ്യോഗസ്ഥനായ ഖാലിദ് അലി ഷൗക്കിയ്ക്ക് മുഖ്യമന്ത്രിയുടെ കീഴിലുള്ള സംസ്ഥാന പ്രോട്ടോക്കോള്‍ വിഭാഗം കേന്ദ്ര അനുമതിയില്ലാതെ ഡിപ്ലോമാറ്റിന് സമാനമായ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയത് എന്തിന് ?
7.ഇത് സംബന്ധിച്ച്‌ അന്വേഷണം മുറുകിയപ്പോള്‍ പ്രോട്ടോക്കോള്‍ വിഭാഗത്തിലെ ഫാനിന് പെട്ടന്ന് തീപിടിക്കുകയും ഫയലുകള്‍ കത്തുകയും ചെയ്തതത് എങ്ങനെ ?
വേട്ടയാടല്‍ സിദ്ധാന്തവും പരിവേദനങ്ങളുമല്ല, ചോദ്യങ്ങള്‍ക്ക് വസ്തുതാപരമായ മറുപടികളാണ് പ്രതീക്ഷിക്കുന്നത് …

Karma News Network

Recent Posts

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…

15 mins ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

46 mins ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

1 hour ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

1 hour ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

1 hour ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

2 hours ago