മരട് ഫ്ളാറ്റ് വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ട ജാഗ്രതയെപ്പറ്റി ഓര്‍മ്മിപ്പിച്ച് വി.എസ് അച്യുതാനന്ദന്. ഫ്ളാറ്റിലെ താമസക്കാരുടെ പുനരധിവാസവും നഷ്ടപരിഹാരവും സംബന്ധിച്ചുള്ള നടപടികളിലേക്ക് കടക്കുമ്ബോള്‍ സര്‍ക്കാര്‍ ഏറെ ജാഗ്രത പുലര്‍ത്തണമെന്ന് വി.എസ്് പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വി.എസിന്റെ പ്രതികരണം.
വി.എസിന്റെ പെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ..
മരട് ഫ്ലാറ്റിലെ താമസക്കാരുടെ പുനരധിവാസവും നഷ്ടപരിഹാരവും സംബന്ധിച്ച് നടപടികളിലേക്ക് കടക്കുമ്ബോള്‍ സര്‍ക്കാര്‍ ഏറെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. സമാനമായ നിയമലംഘനങ്ങള്‍ സര്‍ക്കാര്‍തന്നെ ചൂണ്ടിക്കാട്ടിയ സ്ഥിതിക്ക് പൊളിക്കലും പുനരധിവാസവും നഷ്ടപരിഹാരം നല്‍കലും ഒരു കീഴ്വഴക്കം സൃഷ്ടിക്കും.
മരടിലെ ഫ്ലാറ്റുകളില്‍ പുനരധിവാസം ആവശ്യമായവരുടെ കൃത്യമായ ലിസ്റ്റാണ് ആദ്യം തയ്യാറാക്കേണ്ടത്. മറ്റ് പാര്‍പ്പിട സൗകര്യം ഉള്ളവര്‍ക്ക് പുനരധിവാസം നല്‍കേണ്ട ബാദ്ധ്യത സര്‍ക്കാരിനില്ല. എന്നു മാത്രമല്ല, അനേകം കാരണങ്ങളാല്‍ പുനരധിവസിപ്പിക്കപ്പെടേണ്ട നിരവധി ആളുകളുടെ പട്ടിക സര്‍ക്കാരിനു മുമ്ബിലുണ്ട്. അവരേക്കാള്‍ മുന്‍ഗണനയോ, അവര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളെക്കാള്‍ മുന്തിയ സൗകര്യങ്ങളോ ഇടതുപക്ഷ സര്‍ക്കാര്‍ ഫ്ലാറ്റുടമകള്‍ക്ക് നല്‍കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുക.
നഷ്ടപരിഹാരം നല്‍കേണ്ടത് നിര്‍മ്മാതാക്കളാണെങ്കിലും ഈ വിഷയത്തില്‍ നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡു നല്‍കുന്നത് സര്‍ക്കാരാണ്. ആ തുക നിര്‍മ്മാതാക്കളുടെ സ്വത്ത് കണ്ടുകെട്ടി വീണ്ടെടുക്കേണ്ടതുമുണ്ട്. ഫ്ലാറ്റ് തിരികെ നല്‍കുന്നതോടെ മാത്രമേ ഫ്ലാറ്റുടമകള്‍ നഷ്ടപരിഹാരത്തിന് അര്‍ഹരാവുന്നുള്ളു എന്നതിനാല്‍, ഫ്ലാറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുകയും തുടര്‍ന്ന് മാത്രം നഷ്ടപരിഹാരം നല്‍കുകയും ചെയ്യേണ്ടതുണ്ട്.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…