topnews

കോവിഡ് രോഗിയായിരുന്ന സി.പി.എം നേതാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടവും സംസ്കാരവും നടത്തിയത് കോവിഡ് നിയമം പാലിക്കാതെ

വൈക്കം:ഭരണ കക്ഷി നേതാക്കൾ മരിച്ചാൽ കോവിഡ് രോഗ ഫലവും ഒന്നും നോക്കില്ല. കാത്ത് നില്ക്കാനും സാധിക്കില്ല.ഡോക്ടർമാരുടെ ജീവൻ പോലും അവഗണിച്ച് പോസ്റ്റ്മോർട്ടം ചെയ്യിക്കും.ഡോക്ടർമാർ മാത്രമല്ല ഇതുമായി ബന്ധപ്പെട്ട അനേകം ആളുകളേ പോലും ഇത് എത്ര ഗുരുതരമായി ബാധിക്കുന്നു. കാരണം രക്തം കൊണ്ട്  ഇടപെടലും ജോലിയും ആണ്‌.അതിനാൽ തന്നെ റിസ്ക് കൂടുതലും.

ഇപ്പോൾ പുറത്ത് വരുന്നത് വൈക്കത്ത് കോവിഡ് മാനദഢങ്ങൾ ഒന്നും പാലിക്കാതെ സി.പി.എം പ്രാദേശിക നേതാവിന്റെ പോസ്റ്റ് മോർട്ടം നടത്തിയ സംഭവമാണ്‌. കോവിഡ് പരിശോധനയിൽ മരിച്ചയാൾക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നു. വൈക്കം കുലശേഖരമംഗലത്ത് ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ച സി ആർ രാജേഷിൻ്റെ മൃതദേഹം കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ പോസ്റ്റ് മോർട്ടം നടത്തിയതായി ആക്ഷേപം.ഹൃദയാഘാതം മൂലമായിരുന്നു രാജേഷ് മരിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തുന്നതിനു മുമ്പേ മരിച്ചതിനാൽ പോസ്റ്റ് മോർട്ടം നടത്താൻ തീരുമാനിക്കുകയായിരുന്നു.ഇതിനിടെ കോവിഡ് പരിശോധനക്കായി സാമ്പിളും എടുത്തിരുന്നു. എന്നാൽ പരിശോധനാ ഫലം വരുന്നത് വരെ കാത്തിരിക്കാൻ ഡോക്ടർമാരെ അനുവദിച്ചില്ല. സി.പി.എം ജില്ലാ നേതാക്കൾ ഉൾപ്പെടെ ഇടപെട്ട് പോസ്റ്റ് മോർട്ടം വേഗം നടത്തി മൃതദേഹം വീട്ടിൽ എത്തിക്കുകയയിരുന്നു.

തുടർന്ന് കോവിഡ് ഫലം പോസ്റ്റീവ് എന്ന് ഫലം വരികയായിരുന്നു. വീട്ടിൽ എത്തിച്ച മൃതദേഹത്തിലും സംസ്കാരത്തിലും കോവിഡ് നിയമം പാലിച്ചില്ല.ആയിരത്തോളം ആളുകൾ എങ്കിലും വീട്ടിലും മൃതദേഹ സംസ്കാര സ്ഥലത്തും വന്നു പോയി. മൃതദേഹത്തിൽ കുടുംബാംഗങ്ങൾ കെട്ടിപിടിച്ച് കരഞ്ഞതും അന്ത്യ ചുംബനങ്ങൾ നല്കിയതും വൈകാരികമായി അവരെ കുറ്റം പറയാൻ ആവില്ല എങ്കിലും കോവിഡ് നിയമം പ്രകാരം പാടില്ലായിരുന്നു.രാജേഷിൻ്റെ മൃതദേഹം കോവിഡ് പ്രോട്ടോകോൾ പാലിക്കാതെയാണ്‌ സംസ്കരിച്ചതും

തിരക്കിട്ട് പോസ്റ്റ് മോർട്ടം ചെയ്തതും കോവിഡ് നിയമം പാലിക്കാതെ സംസ്കാരം നടത്തിയതും വൈക്കത്തെ പ്രമുഖ രാഷ്ട്രീയ നേതാവിൻ്റെ സമ്മർദ്ദഫലമായാണന്നു ഒരു വിഭാഗം ജനങ്ങൾ ആക്ഷേപിക്കുന്നു.ഇപ്പോൾ വൈക്കം താലൂക്ക് ആശുപത്രി ജീവനക്കാരെയും പ്രദേശവാസികളെയുമാകെ പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുകയാണ്.ഡോക്ടർമാർക്കും ആശുപത്രി ജീവനക്കാർക്കും ആബുലൻസ് ഡ്രൈവർക്കും എല്ലാം ക്വാറന്റീനിൽ പോകേണ്ടിവന്നു.കോവിഡ് നിയമം പ്രകാരം ആയിരത്തോളം നാട്ടുകാരും ഇവിടെ ക്വാറന്റീനിൽ പോയാലോ നാട് സുരക്ഷിതം ആകൂ.

കോഴിക്കോട് വിമാന ദുരന്തത്തിൽ മരിച്ച യാത്രകാരുടെ മൃതദേഹം പോലും പോസ്റ്റ് മോർട്ടത്തിനെടുത്തത് കോവിഡ് പരിശോധനാ ഫലം വന്നിട്ടായിരുന്നു. ഡോക്ടർമാരുടേയും,ജനങ്ങളുടേയും ജീവൻ വയ്ച്ച് ഉള്ള ഇത്തരം നീക്കങ്ങൾ ആരു അവസാനിപ്പിക്കും. അരു നടപടി സ്വീകരിക്കും.കേരളത്തിൽ നിന്നും കോവിഡിനെ തുരത്താൻ ശ്രമിക്കുമ്പോൾ മഹാമാരിക്ക് വാതിലുകൾ തുറന്നിടുകയാണ്‌ മറുവശത്ത്.

Karma News Editorial

Recent Posts

മമത ബാനർജിയുടെ അധിക്ഷേപ പരാമർശം, മാനനഷ്ട കേസ് നൽകി ഗവർണർ ആനന്ദ ബോസ്

മമത ബാനർജിയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസ് നൽകി ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്ത ഹൈക്കോടതിയിലാണ് ​ഗവർണർ കേസ്…

23 mins ago

ജീത്തു ജോസഫ് – ബേസിൽ ഫസ്റ്റ് ലുക്ക്‌ മോഹൻലാൽ പുറത്തിറക്കി

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി.  ഓഗസ്റ്റ്…

46 mins ago

മദ്രസയിൽ നിന്ന് പഴകിയ ആട്ടിറച്ചി കഴിച്ച പെൺകുട്ടി മരിച്ചു

ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…

50 mins ago

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…

1 hour ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

2 hours ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

2 hours ago