entertainment

അച്ഛനുമായി യാതൊരു കോൺടാക്ടുമില്ല, അമ്മയെക്കാളും ജോളിയാണ് അച്ഛൻ- വൈഷ്ണവി

സായ് കുമാറിന്റെ ആദ്യ വിവാഹത്തിലെ മകൾ വൈഷ്ണവി പ്രേക്ഷകർക്ക് പ്രീയങ്കരിയാണ്. വിവാഹം കഴിഞ്ഞതിന് ശേഷമാണ് വൈഷ്ണവി അഭിനയത്തിലേക്ക് എത്തുന്നത്. ഇപ്പോഴിതാ അച്ഛനെ കുറിച്ചും തന്റെ അഭിനയ ജീവിതത്തെ കുറിച്ചും തുറന്നുപറയുകയാണ് താരപുത്രി.ഫ്ലവേഴ്സ് ഒരു കോടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ജീവിതത്തെക്കുറിച്ച് വാചാലയായത്.

ഒരുപാട് സിനിമകളിൽ അഭിനയിച്ച അച്ഛന്റെ മകളെന്ന നിലയിൽ നിർമാതാക്കളും സംവിധായകരുമടക്കം ആളുകൾ ശ്രദ്ധിക്കാറുണ്ടോ എന്നായിരുന്നു അവതാരകൻ വൈഷ്ണവിയോട് ചോദിച്ചത്. പക്ഷേ ആളുകൾ ശ്രദ്ധിക്കുന്നതിന് മുൻപേ അച്ഛൻ എന്നെ വെട്ടിയെന്ന് നടി മറുപടിയായി പറഞ്ഞു. എന്തായാലും അമ്മയേക്കാളും ജോളിയാണ് അച്ഛനുണ്ടെങ്കിൽ നല്ല രസമാണന്നും താരപുത്രി പറയുന്നു.

അച്ഛനെ കാണാറുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇപ്പോൾ അച്ഛനുമായി യാതൊരു കോൺടാക്ടും ഇല്ലെന്നാണ് വൈഷ്ണവി പറഞ്ഞത്. എന്തെങ്കിലും അവഗണനകൾ നേരിടേണ്ടതായി വന്നിട്ടുണ്ടോന്ന ചോദ്യത്തിന് ബോഡി ഷെയ്മിഗും കളിയാക്കലും ഒരുപാട് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി സൂചിപ്പിച്ചു. മാത്രമല്ല എന്റെ കാരണം കൊണ്ടാണ് അച്ഛൻ പോയതെന്ന് വരുത്തിക്കാനുള്ള ശ്രമങ്ങളും ഉണ്ടായിട്ടുള്ളതായി വൈഷ്ണി പറയുന്നു.

മലയാളികളുടെ പ്രിയനടൻ സായ് കുമാറിന്റെ മകൾ വൈഷ്ണവി അടുത്തിടെയാണ് അഭിനയ ജീവിതത്തിന് ആരംഭം കുറിച്ചത്. .കയ്യെത്തും ദൂരത്ത് എന്ന സീരിയലിൽ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് വൈഷ്ണവി അവതരിപ്പിക്കുന്നത്. കനക ദുർഗ എന്നാണ് വൈഷ്ണവിയുടെ കഥാപാത്രത്തിന്റെ പേര്. മലയാളത്തിലെ പ്രമുഖ മിനിസ്‌ക്രീൻ താരങ്ങളുടെ ഒരു നിര തന്നെ സീരിയലിൽ ഉണ്ട്. പ്രശസ്ത നടി ലാവണ്യ നായർ കൃഷ്ണ പ്രിയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സജീഷ് നമ്പ്യാർ, കൃഷ്ണ പ്രിയ എന്നിവരാണ് സീരിയലിലെ പ്രണയജോഡികളുടെ വേഷം ചെയ്യുന്നത്.

2018 ലായിരുന്നു വൈഷ്ണവിയും സുജിത് കുമാറുമായിട്ടുള്ള വിവാഹം. മകളുടെ വിവാഹത്തിൽ സായികുമാർ പങ്കെടുക്കാത്തത് വളരെ ചർച്ചയിൽ കൊണ്ടെത്തിച്ചായിരുന്നു. പ്രസന്നകുമാരിയായിരുന്നു സായികുമാറിന്റെ ആദ്യഭാര്യ. 1986-ലാണ് ഇരുവരും വിവാഹിതരായത്. ഈ ബന്ധത്തിൽ വൈഷ്ണവി എന്നൊരു മകൾ അദ്ദേഹത്തിനുണ്ട്. 2008-ൽ ഈ ബന്ധം പരാജയപ്പെട്ടതിനെത്തുടർന്ന് 2009-ൽ പ്രമുഖ ചലച്ചിത്രനടിയായ ബിന്ദു പണിക്കരെ വിവാഹം ചെയ്തു. ബിന്ദു പണിക്കരുടെ ആദ്യ ഭർത്താവ് മരിക്കുകയും പിന്നീട് സായി കുമാറിനെ കല്യാണം കഴിക്കുകയുമായിരുന്നു. ആദ്യ വിവാഹത്തിൽ കല്യാണി എന്ന ഒരു മകൾ ഉണ്ട്. ആ മകൾ ഇപ്പോൾ ബിന്ദുവിന്റേയും സായ്‌കുമാറിന്റെയും കൂടെയാണ് താമസം.

Karma News Network

Recent Posts

മമ്മൂട്ടി ക്യാമറയിൽ പകർത്തിയ ബുൾബുളിനെ ലേലം ചെയ്യുന്നു, അടിസ്ഥാന വില ഒരു ലക്ഷം

മമ്മൂട്ടി ക്യാമറയില്‍ പകര്‍ത്തിയ ബുൾ ബുൾ പക്ഷിച്ചിത്രം സ്വന്തമാക്കാന്‍ ആരാധകര്‍ക്ക് അവസരം. കൊച്ചി ദര്‍ബാള്‍ ഹാളില്‍ പ്രദര്‍ശനത്തിനുള്ള ചിത്രമാണ് ലേലത്തിന്…

17 mins ago

ഇന്ത്യൻ പീനൽ കോഡ് ഇനി ഇല്ല, ജൂലൈ 1 മുതൽ ഭാരതീയ ന്യായ സംഹിത

ഇന്ത്യൻ പീനൽ കോഡ് എന്ന നിലവിൽ ഉള്ള നിയമം ഇനി ചവറ്റു കുട്ടയിലേക്ക്. ബ്രിട്ടീഷുകാർ ഏർപ്പെടുത്തിയ ഇന്ത്യൻ പീനൽ കോഡ്…

45 mins ago

ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ കാർ അപകടത്തിൽപ്പെട്ടു, 3 പേർക്ക് പരിക്ക്

യൂട്യൂബ് വ്‌ലോഗേഴ്‌സ് ആയ ഇ ബുൾ ജെറ്റ് സഹോദരന്മാർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്നുപേർക്ക് പരിക്ക്. ചെർപ്പുളശ്ശേരി – പെരിന്തൽമണ്ണ…

1 hour ago

മമത ബാനർജിയുടെ അധിക്ഷേപ പരാമർശം, മാനനഷ്ട കേസ് നൽകി ഗവർണർ ആനന്ദ ബോസ്

മമത ബാനർജിയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസ് നൽകി ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്ത ഹൈക്കോടതിയിലാണ് ​ഗവർണർ കേസ്…

1 hour ago

ജീത്തു ജോസഫ് – ബേസിൽ ഫസ്റ്റ് ലുക്ക്‌ മോഹൻലാൽ പുറത്തിറക്കി

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി.  ഓഗസ്റ്റ്…

2 hours ago

മദ്രസയിൽ നിന്ന് പഴകിയ ആട്ടിറച്ചി കഴിച്ച പെൺകുട്ടി മരിച്ചു

ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…

2 hours ago