topnews

ഒരുമിച്ച് കഞ്ഞി വിളമ്പി വര്‍ത്തമാനം പറഞ്ഞാണ് എന്നും അത്താഴം കഴിച്ചിരുന്നത് ; വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ അമ്മ

മക്കളോടൊപ്പമുള്ള ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് കുട്ടികളുടെ അമ്മ. ”എന്റെ മക്കളായതുകൊണ്ടു പറയുകയല്ല. ഇത്രയ്ക്ക് സ്‌നേഹമുള്ള കുട്ടികള്‍ ഉണ്ടാവില്ല. പാട്ടിനും ഡാന്‍സിനും സ്‌പോര്‍ട്‌സിനുമൊക്കെ സമ്മാനം വാങ്ങിയിട്ടുണ്ട്.

ഇളയവള്‍ പഠനത്തിലും ഒന്നാമതായിരുന്നു. ഒരുപാടു സ്‌നേഹിച്ചാണ് അവരെ വളര്‍ത്തിയത്. ഞങ്ങളുടെ സ്‌നേഹം കണ്ടില്ലെന്നുവച്ചു പോകാന്‍ എന്റെ മക്കള്‍ക്കു കഴിയില്ല. അഞ്ചു പാത്രങ്ങളില്‍ ഒന്നിച്ചു കഞ്ഞി വിളമ്ബി വര്‍ത്തമാനം പറഞ്ഞാണ് എന്നും അത്താഴം കഴിച്ചിരുന്നത്’ കണ്ണീരോടെ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.

കോണ്‍ക്രീറ്റ് പണിക്കു പോകുന്ന ദിവസം സൈറ്റില്‍ നിന്ന് പൊറോട്ടയോ ബിരിയാണിയോ ഒക്കെ കിട്ടും. അതു പൊതിഞ്ഞുകൊണ്ടു വന്നു മക്കളെ കഴിപ്പിക്കും. ഓണവും വിഷുവും വരുമ്‌ബോള്‍ പായസവും ഉപ്പേരിയുമുണ്ടാക്കി അവര്‍ക്കു ചെറിയൊരു സദ്യ കൊടുക്കും. കടം വാങ്ങിയിട്ടായാലും അവര്‍ക്ക് ഓണക്കോടി മുടക്കിയിട്ടില്ല.

കോണ്‍ക്രീറ്റ് പണിക്കു പോയാണ് മക്കളെ വളര്‍ത്തിയത്. ആ പണി ഇല്ലാതെ വരുമ്‌ബോള്‍ തൊഴിലുറപ്പു പണിക്കു പോകും. അതിന്റെ കൂലി ഇടയ്ക്ക് ഒന്നിച്ചേ കിട്ടൂ. ഒരുപാടു പ്രയാസങ്ങള്‍ ഉണ്ടെങ്കിലും മക്കളെ അതൊന്നും അറിയിച്ചിരുന്നില്ല. മൂത്ത മകള്‍ക്ക് എട്ടു മാസം പ്രായമുള്ളപ്പോഴാണു ഞാന്‍ രണ്ടാമതു വിവാഹിതയായത്. ചേട്ടന്‍ അവളെ സ്വന്തം മക്കളെക്കാള്‍ സ്‌നേഹിച്ചു. ‘അമ്മ പറഞ്ഞു.

ഒരിക്കലും ഇളയ കുട്ടി ആത്മഹത്യ ചെയ്യില്ലെന്ന് കുട്ടികളുടെ അമ്മ പറഞ്ഞു. മരിക്കുന്ന ദിവസം രാവിലെ എഴുന്നേറ്റ് തലേന്നു ഞാന്‍ കൊണ്ടുക്കൊടുത്ത പൊറോട്ട ചൂടാക്കി അനിയനും അമ്മമ്മയ്ക്കും നല്‍കി. ഞാനും അച്ഛനും പണിക്ക് ഇറങ്ങിയപ്പോള്‍ കൂടെവന്നു. അടുത്തുള്ള കടയില്‍നിന്ന് അനിയനും അവള്‍ക്കുമായി ബിസ്‌കറ്റ് വാങ്ങിക്കൊടുത്തുവിട്ടു. ചേച്ചി മരിച്ച സങ്കടം ഒഴികെ എന്റെ കുട്ടിക്ക് മറ്റൊരു പ്രശ്‌നമുള്ളതായി തോന്നിയിട്ടില്ല. അമ്മ വ്യക്തമാക്കി.

Karma News Network

Recent Posts

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

3 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

30 mins ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

42 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

1 hour ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 hours ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago