topnews

നാടിന്റെ ശാപമായിരുന്ന കുപ്പയംകുളം മാലിന്യമുക്തമാക്കി, ഷീബ സ്വാമിനാഥൻ നാളെ കേന്ദ്ര സർക്കാരിന്റെ അതിഥിയായി ചെങ്കോട്ടയിൽ

ന്യൂഡൽഹി: നാളെ ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ കേരളത്തിൽ നിന്നും കുറച്ച് സാദാരണക്കാർ കൂടിയുണ്ട്. വാളയാർ കോങ്ങാംമ്പാറ സ്വദേശി ഷീബ സ്വാമിനാഥൻ ആണ് അത്തരമൊരു ഭാഗ്യം ലഭിച്ചവരിൽ ഒരാൾ. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി അമൃത് സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തി കുളം നവീകരണം ഷീബയുടെ മേൽനോട്ടത്തിലായിരുന്നു നടന്നത്.

തൊഴിലുറപ്പു തൊഴിലാളി മേറ്റ് ആയ ഇവർ ഡൽഹിയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ കേന്ദ്ര സർക്കാരിന്റെ ക്ഷണിക്കപ്പെട്ട അതിഥിയായ് നാളെ എത്തും. ഷീബയ്‌ക്കൊപ്പം തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ജില്ലകളിലെ 3 തൊഴിലുറപ്പു തൊഴിലാളികൾക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. മുൻപ് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ അതിഥികളായി പങ്കെടുത്തിരുന്നത് സമൂഹത്തിന്റെ ഉന്നത പദവിയിൽ നിലകൊണ്ടിരുന്ന വിശിഷ്ട വ്യക്തികളാണ്.

നാടിന്റെ ശാപമായ മാലിന്യം കുമിഞ്ഞുകൂടി ഉപയോഗശുന്യമായ കുളത്തിന്റെ നവീകരണത്തിന് നേതൃത്വം നൽകിയതിലൂടെയാണ് ഷീബയ്‌ക്ക് അപൂർവ്വ അവസരം കൈവന്നത്. തനിക്ക് ലഭിച്ച ഈ അവസരത്തിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഷീബ പ്രതികരിക്കുകയുണ്ടായി. ഷീബയുടെ നേതൃത്വത്തിൽ അൻപതോളം തൊഴിലാളികൾ ചേർന്നാണു കുളം വൃത്തിയാക്കിയത്.

ഇതോടെ അമൃത് സരോവർ പദ്ധതിയിലെ മാതൃകാ പ്രവൃത്തിയായി കുപ്പയംകുളത്തിന്റെ പേരും എഴുതി ചേർക്കപ്പെട്ടു. കൂടാതെ പ്രദേശത്തെ വിവിധ ഉപയോഗ ശൂന്യമായ ജലാശയങ്ങളും ഈ സംഘം നവീകരിച്ചു. ഇതാണ് ഷീബ സ്വാമിനാഥൻ എന്ന വ്യക്തിയെ നാളെ കേന്ദ്ര സർക്കാരിന്റെ അതിഥിയായി ചെങ്കോട്ടയിൽ എത്തിച്ചത്.

karma News Network

Recent Posts

ഇൻസ്റ്റയിലൂടെ പെൺകുട്ടികളെ പറ്റിച്ച യുവാവിന് അതേ മാർ​ഗത്തിൽ പണി കൊടുത്ത് പൊലിസ്

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടികളുടെ കൈയിൽ നിന്ന് സ്വർണം തട്ടിയെടുത്ത യുവാവ് മലപ്പുറത്ത് പിടിയിൽ. തിരൂര്‍ ചമ്രവട്ടം സ്വദേശി ഇരുപതുകാരനായ തൂമ്പില്‍…

18 mins ago

325 യാത്രക്കാരുമായി പോയ വിമാനം ആകാശച്ചുഴിൽപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മാഡ്രിഡ് : വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്.സ്‌പെയിനിലെ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള എയർ യൂറോപ്പ…

41 mins ago

കാവ്യ ധരിച്ചത് സ്വന്തം ബ്രാൻഡിന്റെ സാരി, ആഭരണങ്ങൾക്ക് സ്വർണത്തേക്കാൾ വില

നടൻ ദിലീപ് നടി കുടുംബ സമേതമാണ് മീര നന്ദന്റെ വിവാഹത്തിന് പങ്കെടുത്തത്. മീര ആദ്യമായി നായികയായ മലയാള ചിത്രം മുല്ലയിൽ…

49 mins ago

ഡി.ജി.പി. ചെയ്തത് ഗുരുതര കുറ്റം, പരാതി ലഭിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടിവരും

തിരുവനന്തപുരം : ബാധ്യത മറച്ചുവെച്ച് സ്ഥലം വിൽക്കാൻ നോക്കിയ സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് നിയമക്കുരുക്കില്‍.ബാധ്യത മറച്ചുവെച്ചത്…

1 hour ago

ചെങ്കൽ ക്ഷേത്രത്തിലെ വൈകുണ്ഠത്തിനും മഹാശിവലിംഗത്തിനും വീണ്ടും പുരസ്കാരം

ചെങ്കല്‍ മഹേശ്വര ക്ഷേത്രത്തിന് വീണ്ടും അംഗീകാരം. ഗ്ലോബൽ റെക്കോർഡ്സ് ആൻഡ് റിസ‍‍‍‌ർച്ച് ഫൗണ്ടേഷന്റെ നാഷണൽ റെക്കോർഡ് അം​ഗീകാരമാണ് ലഭിച്ചത്. ചെങ്കലൽ…

2 hours ago

പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിന് ഇരയാക്കി സീനിയർ വിദ്യാർത്ഥികൾ, സംഭവം മലപ്പുറത്ത്

മലപ്പുറം : പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂളിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തെന്ന് പരാതി. വേങ്ങര ഗവൺമെന്റ് മോഡൽ വൊക്കേഷണൽ…

2 hours ago