topnews

കേരളത്തിൽ 160 കിലോമീറ്ററിൽ ട്രയിൻ ഓടും, അടുത്തവർഷം പണി ആരംഭിക്കും

കേരളത്തിലെ ട്രാക്കുകളിലൂടെ 160 കിലോമീറ്ററിൽ ട്രയിൽ ഓടിക്കാൻ ആവശ്യമായ നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കുന്നു. 160 കിലോമീറ്ററിലേക്ക് വേഗത എത്തിക്കാൻ ഇന്ത്യൻ റെയിൽ വേയ്ക്ക് കേരളത്തിൽ ചിലവാകുന്നത് 4000 കോടി രൂപയാണ്‌. എന്നാൽ ഇതിൽ ഒരു രൂപ പോലും കേരളത്തിലെ ജനങ്ങൾക്ക് കട ഭാരമോ നികുതി ഭാരമോ വരില്ല. പണം പൂർണ്ണമായി ഇന്ത്യൻ റെയിൽവേയും കേന്ദ്ര സർക്കാരും വഹിക്കും. ഇതോടെ കെ.റെയിൽ പദ്ധതിയുടെ പൂർണ്ണമായ അവസാനം കുറിക്കുകയാണ്‌.

2 ലക്ഷം കോടി സംസ്ഥാനത്തേ ജനങ്ങളുടെ തലയിൽ കട ഭാരം വരുത്തുന്ന ദുരന്ത പദ്ധതിയിൽ നിന്നും മലയാളികളേ രക്ഷിച്ചത് കേന്ദ്ര സർക്കാരും വന്ദേ ഭാരതും ആണ്‌. സംസ്ഥാനത്ത് മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ ട്രെയിൻ ഓടിക്കാൻ പര്യാപ്തമാകുന്ന വിധം ട്രാക്കുകളുടെ നിർമ്മാണം 2024ൽ ആരംഭിക്കും.നിലവിലുള്ള വളവുകൾ പരമാവധി ഒഴിവാക്കി പുതിയ പാത പണിയുകയാണ്‌ ചെയ്യുന്നത്. മൂന്നാം പാതയായി ഇത് അറിയപ്പെടും.രണ്ടു ഘട്ടങ്ങളിലായാണ് നിർമ്മാണം. ആദ്യഘട്ടം എറണാകുളം മുതൽ ഷൊർണൂർ വരെയാണ്. രണ്ടാം ഘട്ടത്തിൽ എറണാകുളം – തിരുവനന്തപുരം (കൊച്ചുവേളി), ഷൊർണൂർ- മംഗലാപുരം എന്നീ ഭാഗങ്ങളിലെ മൂന്നാം പാത നിർമ്മിക്കും. രണ്ടു ഘട്ടങ്ങളും യാഥാർത്ഥ്യമാകുമ്പോൾ സംസ്ഥാനത്ത് അങ്ങോളമിങ്ങോളം 160 കി.മീ വരെ വേഗത്തിൽ ട്രെയിനോടിക്കാനാകും.ഷൊർണൂർ- എറണാകുളം വേഗസാദ്ധ്യതാ പഠനവും സർവേയും പൂർത്തിയായി കഴിഞ്ഞു.

എറണാകുളം – ഷൊർണൂർ പാതയിൽ160 കിലോമീറ്റർ വേഗതയിൽ ട്രെയിനോടിക്കാനാകുമെന്ന റിപ്പോർട്ടാണ് ദക്ഷിണ റെയിൽവേ ആസ്ഥാനത്ത് ലഭിച്ചത്.അതിനാൽ മറ്റു രണ്ടു ഭാഗങ്ങളിലും 160 കിലോമീറ്റർ വേഗതയിൽ ട്രെയിനോടിക്കുന്നതിനുള്ള സാദ്ധ്യതാറിപ്പോർട്ടാണ് റെയിൽവേ തേടിയിരിക്കുന്നത്.നിലവിൽ വന്ദേ ഭാരതിന്റെ കേരളത്തിലെ പരമാവധി വേഗത 100 കിലോമീറ്ററാണ്‌.വന്ദേഭാരതിനുപോലും ചില പോയിന്റുകളിൽ മാത്രമാണ് നൂറ്റിയൊന്ന് കിലോമീറ്റർ വേഗത്തിലെങ്കിലും കടന്നുപോകാനായത്.ശരാശരി വേഗം 80 കിലോമീറ്ററാണ്.

മൂന്നാംപാതയ്ക്കുള്ള ആദ്യഘട്ട ചെലവ് 4000 കോടിയാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ഇത് 130 കിലോമീറ്ററിൽ ഉള്ള പാത പണിയാനായിരുന്നു. പരമാവധി വേഗത 160 കിലോമീറ്ററിലേക്ക് ആക്കിയതിനാൽ 4000 കോടി എന്ന പദ്ധതി തുക വീണ്ടും ഉയരും. പദ്ധതിക്ക് ആകെ എത്ര ചെലവു വരുമെന്ന് സർവേക്കുശേഷമേ അറിയാനാവൂ. ഷൊർണൂർ- എറണാകുളം മൂന്നാം പാതയ്ക്കായി 250 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുക. നിലവിലെ ഇരട്ടപ്പാതയ്ക്ക് സമാന്തരമായിട്ടായിരിക്കും കൂടുതൽ ദൂരവും മൂന്നാംപാത കടന്നുപോകുന്നത്.വളവുകൾ നിവർത്താനായി മാത്രം ആയിരിക്കും ഭൂമി ഏറ്റെടുക്കേണ്ടി വരിക.അതിവേഗ പാത വരുന്നതോടെ കൂടുതൽ അതി വേഗ തീവണ്ടികൾ കേരളത്തിൽ എത്തും. നിലവിലെ പാതകളും ട്രയിനുകളും ലോക്കൽ സർവീസുകൾ ആയി മാറുന്ന അവസ്ഥയും വരും,. ഇതോടെ റോഡ് ഗതാഗതത്തിൽ നിന്നും ജനം വൻ തോതി റെയിൽ വേയിലേക്ക് മാറുകയും റോഡിലേ തിരക്ക് കുരയുകയും ചെയ്യും.

ബസ് നിരക്കിലും കുറഞ്ഞ് നിരക്കിൽ സാധാരന യാത്രകളും നടത്താം.വന്ദേഭാരതിന്റെ വരവ് സംസ്ഥാനത്ത് റെയിൽവേ അടിസ്ഥാന സൗകര്യ വികസനം വേഗത്തിലാക്കും.. സംസ്ഥാനത്ത് വേഗമേറിയ തീവണ്ടികളുടെ വരവിന് വേണ്ടിയുള്ള മൂന്ന് വികസന പദ്ധതികളാണ് റെയിൽവേക്ക് മുന്നിലുള്ളത്. ആദ്യത്തേത് എറണാകുളം – വള്ളത്തോൾ നഗർ റൂട്ടിൽ ഓട്ടോമാറ്റിക് സിഗ്നലിംഗാണ്. 508 കോടി രൂപയുടെ പ്രവൃത്തികൾക്കുള്ള നിർദേശം ദക്ഷിണറെയിൽവേ തയ്യാറാക്കി റെയിൽവേ ബോർഡിന് നൽകിയിട്ടുണ്ട്. തീരുമാനത്തിനായി കാത്തിരിക്കുന്നു. ഓട്ടോമാറ്റിക് സിഗ്നൽ വന്നാൽ അതിവേഗവണ്ടികളുടെ യാത്ര സുഗമമാകും.എറണാകുളം – ഷൊർണൂർ മൂന്ന്, നാല് പാതകൾക്കുള്ള സർവേയാണ് രണ്ടാമത്തേത്.

ഈ പദ്ധതി ആരംഭിച്ചെങ്കിലും പാതിവഴിയിൽ നിലച്ച മട്ടാണ്. സർവേ തുടങ്ങിക്കഴിഞ്ഞ ശേഷമാണ് 160 കിലോമീറ്ററിലധികം വേഗം പ്രതീക്ഷിക്കുംവിധം പാത തയ്യാറാക്കാനുള്ള മാർഗനിർദേശം സർവേ ടീമിനോട് ആവശ്യപ്പെട്ടത്. നിർദ്ദേശം സമർപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്.തിരുവനന്തപുരം – കാസർകോട് പാതയിൽ അതിവേഗ തീവണ്ടികൾക്കുവേണ്ട മാറ്റങ്ങൾ പഠിക്കാനുള്ള ലിഡാർ സർവേയാണ് മൂന്നാമത്തേത്. ഹൈദരാബാദ് ആസ്ഥാനമായ കമ്പനിക്കാണ് ചുമതല. ഇത് മേയ് ആദ്യം തുടങ്ങും. വളവുകൾ ഒഴിവാക്കുക, അധികഭൂമി വേണ്ടിടങ്ങൾ കണ്ടെത്തുക, പാലം, മേൽപ്പാലം എന്നിവ എത്രവേണം എന്നു കണ്ടെത്തുക എന്നിവ ഇതിൽപ്പെടും.

Karma News Network

Recent Posts

നേര്യമംഗലത്ത് ഓടികൊണ്ടിരുന്ന കാറിനും ബസിനും മുകളിലേക്ക് വൻമരം കടപുഴകി വീണു, ഒരാൾ മരിച്ചു, മൂന്നുപേർക്ക് പരിക്ക്

ഇടുക്കി: കനത്ത മഴയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസിനും കാറിനും…

4 mins ago

മലപ്പുറത്തെ പ്ലസ് വണ്‍ പ്രതിസന്ധി: കെ.എസ്.യു മാര്‍ച്ചിനിടെ കല്ലേറ്, കണ്ണീര്‍വാതകം പ്രയോഗിച്ച് പോലീസ്

തിരുവനന്തപുരം : മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന കെ.എസ്.യു.…

33 mins ago

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി, സൈബർ തട്ടിപ്പിൽ യുവതിയ്ക്ക് നഷ്ടപ്പെട്ടത് 14 ലക്ഷം രൂപ

തിരുവനന്തപുരം∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തലസ്ഥാനത്ത് യുവതിയ്ക്ക് സൈബർ ഭീഷണി, നഷ്ടമായത് ലക്ഷങ്ങൾ. ടെക്‌നോപാര്‍ക്ക് ജീവനക്കാരിയാണ്…

37 mins ago

ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ്…

1 hour ago

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി, സർക്കാരിനോട് ഇടഞ്ഞ് എസ് എഫ് ഐയും

മലപ്പുറം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസമന്ത്രിയ്ക്കെതിരെ എസ്എഫ് . മലബാർ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട…

1 hour ago

ടോയ് ട്രെയിൻ മറിഞ്ഞ് അപകടം, 11-കാരന് ദാരുണാന്ത്യം

ചണ്ഡി​ഗഡ് : മാളിൽ ടോയ് ട്രെയിൻ മറിഞ്ഞുണ്ടായ അപകടത്തിൽ 11-കാരൻ മരിച്ചു. ചണ്ഡിഗഡിലെ എലന്റെ മാളിൽ ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം.…

2 hours ago