topnews

വന്ദേ ഭാരത് ആദ്യ യാത്ര, അവസരം ലഭിച്ചത് ആർക്കൊക്കെ ? വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ വന്ദേ ഭാരത് ട്രെയിനിന് പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ 10.30ന് ഫ്‌ളാഗ് ഓഫ് ചെയ്യും. ലക്ഷക്കണക്കിന് ആളുകളാകും വന്ദേ ഭാരതിന്റെ ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കുന്നതിനും കന്നിയാത്ര ചെയ്യാനും എത്തുക. കന്നിയാത്രയിൽ മുഴുവൻ സമയവും 1,000 യാത്രക്കാരുണ്ടാകും. 200 മാദ്ധ്യമ പ്രവർത്തകരും റെയിൽ ഫാൻസിൽ പെട്ട് നൂറോളം പേരും യാത്രയിൽ പങ്കെടുക്കും. 25 അംഗ ഉദ്യോഗസ്ഥരും 25 റെയിൽവേ പോലീസും യാത്രയിലുണ്ടാകും.

എല്ലാ എംപിമാരെയും എംഎൽഎമാരെയും യാത്രയ്‌ക്ക് ക്ഷണിച്ചിട്ടുണ്ട്. ഇന്നത്തെ യാത്രയിൽ 14 സ്‌റ്റോപ്പുണ്ട് എല്ലായിടത്തും ട്രെയിനെ വരവേൽക്കും. ഫ്‌ളാഷ് മോബ് ഉൾപ്പെടെയുളള പ്രചരണ പരിപാടികളും സംഘടിപ്പിച്ചുണ്ട്. തിരുവനന്തപുരം സെൻട്രലിൽ നിന്ന് രാവിലെ 10.30-ന് വന്ദേ ഭാരത് കാസർകോടേക്ക് തിരിക്കും. 9.15ഓടെ കാസർകോടെത്തും.

തിരുവനന്തപുരം സെൻട്രലിൽ നിന്ന് രാവിലെ 10.30-ന് പുറപ്പെടും. കൊല്ലം-11.29, കായംകുളം- 12.07, ചെങ്ങന്നൂർ- 12.29, തിരുവല്ല- 12.40, കോട്ടയം-. 1.35, എറണാകുളം ടൗൺ-2.42, ചാലക്കുടി- 3.25, ഷൊർണൂർ-4.39, തിരൂർ-5.36, കോഴിക്കോട്- 6.33, തലശേരി- 7.44, കണ്ണൂർ -8.01, പയ്യന്നൂർ- 8.23, കാസർകോട്-9.15 എന്നിങ്ങനെയാണ് സമയക്രമം.

Karma News Network

Recent Posts

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

28 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

55 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

1 hour ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

11 hours ago