kerala

വന്ദേഭാരത് ബുക്കിങ്ങ് തുടങ്ങി, 1590 രൂപക്ക് തിരുവനന്തപുരത്ത് നിന്നും കാസർകോട് എത്താം

വന്ദേ ഭാരത് എക്സ്പ്രസിന്റെ റസർവേഷൻ തുടങ്ങി. തിരുവനന്തപുരത്ത് നിന്നും കാസർകോട് എത്തുവാൻ വെറും 1590 രൂപ മാത്രം മതിയാകും. നല്ല എ.സി കമ്പാർട്ട്മെന്റിൽ ചെയർകാർ സീറ്റും പുതിയ തീവണ്ടിയിലെ യാത്രയും എല്ലാം നന്നായി ആസ്വദിക്കാം. മാത്രമല്ല അതിവേഗം കാസർകോട് എത്താൻ ഇതിലും വലിയ ഒരു മാർഗവും നിലവിൽ കേരളത്തിൽ ഇല്ല. വന്ദേ ഭാരതിന്റെ എക്സിക്യുട്ടീവ് ക്ലാസിൽ 2,880 രൂപയുമാണ് നിരക്ക്. ഇതിൽ പരിമിതമായ ടികറ്റേ ഉള്ളു.

അധിക ടികറ്റും എസ് സി ചയർകാറിൽ സാധാരണ നിരക്കിൽ ആണ്‌. തിരുവനന്തപുരത്ത് നിന്നു വിവിധ സ്ഥലങ്ങളിലേക്കുള്ള നിരക്കുകൾ ചയർകാറിൽ ഇങ്ങിനെ…കൊല്ലം– 435,  കോട്ടയം– 555,  എറണാകുളം നോർത്ത്– 765, തൃശൂർ– 880, ഷൊർണൂർ– 950,കോഴിക്കോട്– 1,090,കണ്ണൂർ– 1,260, കാസർകോട്– 1,590,  കാസർകോട് നിന്നുള്ള റഗുലർ സർവീസ് 26നും തിരുവനന്തപുരത്ത് നിന്ന് 28നുമാണ്.1,128 യാത്രക്കാർക്ക് ഇരിക്കാവുന്ന 16 പാസഞ്ചർ കാറുകളാണ് ട്രെയിനിലുള്ളത്. സെന്റർ കമ്പാർട്ടുമെന്റുകളിൽ രണ്ടെണ്ണം 52 വീതം ഇരിക്കാവുന്ന ഫസ്റ്റ് ക്ലാസ് കമ്പാർട്ടുമെന്റുകളാണ്,

വന്ദേ ഭാരത് എക്സ്പ്രസിന്റെ യാത്രാ കൂലി കെ റെയിലിനേക്കാൾ കൂടുതൽ ആണ്‌ എന്ന വാദം ഇതോടെ പൊളിയുകയാണ്‌. കെ റെയിൽ വെറും കടലാസിൽ പൊലും ആകാതെ കിടക്കുന്ന വാ മൊഴിയായി പറയുന്ന ഒരു തള്ള് പദ്ധതിയാണ്‌ എന്ന് സി.പി.എം കാർക്ക് പോലും അറിയാം. രൂപ രേഖയോ പദ്ധതി റിപോർട്ടോ പൊലും ആയിട്ടില്ല. അങ്ങിനെ ഇരിക്കെയാണ്‌ കെ റെയിലിനു ഒരു സാങ്കല്പ്പിക ടികറ്റ് നിരക്ക് ഉണ്ടാക്കി അതിനേ വന്ദേ ഭാരതുമായി താരതമ്യം ചെയ്യുന്നത്. വിമാന ടികറ്റ് നോക്കിയാൽ ഇതിന്റെ എത്രയോ ഇരട്ടി വരും. മാത്രമല്ല കണ്ണൂരിൽ ഇറങ്ങിയിട്ട് കാറിൽ കാസർകോട് പോകുന്നതിന്റെ ചിലവ് കൂടി നോക്കിയാൽ വൻ തുക വരും.

തിരുവനന്തപുരത്ത് നിന്നും രാവിലെ 5.10 ന് തമ്പാനൂരിൽ നിന്ന് ട്രെയിൻ പുറപ്പെടുമെന്നും 12.30 ന് കണ്ണൂരെത്തുമെന്നുമാണ് ആദ്യം പുറത്തുവന്ന വിവരം. തുടർന്ന് ഉച്ചക്ക് 2 മണിക്ക് കണ്ണൂരിൽ നിന്ന് തിരിച്ച് രാത്രി 9.20ന് തമ്പാനൂരെത്തും. 78 സീറ്റ് വീതമുള്ള 12 ഇക്കോണമി കോച്ചുകളിൽ ഭക്ഷണം സഹിതം 1400 രൂപയായിരിക്കും ടിക്കറ്റ് നിരക്ക്. അതേസമയം 54 സീറ്റ് വീതമുള്ള 2 എക്സിക്യൂട്ടീവ് കോച്ചിൽ 2400 രൂപയാണ് ടിക്കറ്റ് നിരക്കെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. എഞ്ചിന്റെ മുന്നിലും പിന്നിലുമായി 44 സീറ്റ് വീതമുള്ള രണ്ട് കോച്ച് വേറെയുമുണ്ട്. പരീക്ഷണയോട്ടം വിജയകരമായി പൂർത്തിയാക്കി തിരുവനന്തപുരം മുതൽ കാസർകോട് വരെ സർവീസ് നടത്തുന്ന ട്രെയിൻ ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്യും. രാവിലെ 10.30ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലാണ് ഫ്‌ളാഗ് ഓഫ്.

ഫ്‌ളാഗ് ഓഫിനോട് അനുബന്ധിച്ച് ഏപ്രിൽ 23 മുതൽ 25 വരെ തിരുവനന്തപുരം സെൻട്രലിൽ എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ ട്രെയിനുകളുടെ സർവീസ് പുനഃക്രമീകരിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ മലബാർ, ചെന്നൈ മെയിലുകൾ കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കും. ഈ ട്രെയിനുകൾ യാത്ര തുടങ്ങുന്നതും കൊച്ചുവേളിയിൽ നിന്ന് തന്നെയായിരിക്കും. 23ന് ശബരി എക്‌സ്പ്രസ് കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കും. 24ന് മധുര- തിരുവനന്തപുരം അമൃത എക്‌സ്പ്രസും കൊച്ചുവേളി വരെ മാത്രമാകും സർവീസ് നടത്തുക. 24നും 25നും കൊല്ലം- തിരുവനന്തപുരം എക്‌സ്പ്രസ് കഴക്കൂട്ടം വരെ മാത്രമേ സർവീസ് നടത്തൂ. 24നും 25നും നാഗർകോവിൽ- കൊച്ചുവേളി എക്‌സ്പ്രസ് നേമത്ത് യാത്ര അവസാനിപ്പിക്കും. അതേസമയം കൊച്ചുവേളി- നാഗർകോവിൽ എക്‌സ്പ്രസ് നെയ്യാറ്റിൻകരയിൽ നിന്ന് പുറപ്പെടും.

ഇന്ത്യൻ സർക്കാരിന്റെ മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കീഴിൽ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി18 മാസത്തിനുള്ളിൽ രൂപകൽപ്പനയും നിർമ്മാണവും ചെയ്തു പുറത്തിറക്കിയ ആധുനിക സൗകര്യങ്ങളുള്ള തീവണ്ടി ആണ് വന്ദേ ഭാരത്. വെറും 18 മാസം കൊണ്ട് 300ഓളം എഞ്ച്നീയർമാരും 3000ത്തോളം തൊഴിലാളികളും ആണ്‌ ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും പുതിയ തീവണ്ടികൾ ഇപ്പോഴും ഇവിടെ ഉല്പ്ദാനം നടക്കുകയാണ്‌. നരേന്ദ്ര മോദി സർക്കാരിന്റെ മേയ്ക്ക് ഇൻ ഇന്ത്യാ പദ്ധതിയുടെ വൻ വിജയമാണ്‌ വന്ദേ ഭാരത്.വന്ദേ ഭാരത് എക്സ്പ്രസ് എക്സ്റ്റീരിയർ രൂപത്തിൽ ട്രെയിനിന്റെ ഓരോ അറ്റത്തും എയറോഡൈനാമിക് ഇടുങ്ങിയതാണ് . ട്രെയിനിന്റെ ഓരോ അറ്റത്തും ഒരു ഡ്രൈവർ കോച്ച് ഉണ്ട്, ഇത് ലൈനിന്റെ ഓരോ അറ്റത്തും വേഗത്തിൽ തിരിയാൻ അനുവദിക്കുന്നു.

Karma News Network

Recent Posts

വിമാനത്തിനുള്ളിൽ യുവതി കുഴഞ്ഞുവീണു മരിച്ചു, മരണം ഇന്ത്യയിലേയ്ക്കുള്ള യാത്രയ്ക്കിടെ

മെൽബൺ∙ വിമാനത്തിനുള്ളിൽ യുവതി കുഴഞ്ഞുവീണു മരിച്ചു. ഇന്ത്യയിലുള്ള കുടുംബത്തെ സന്ദർശിക്കാനായി യാത്രതിരിച്ച മൻപ്രീത് കൗർ (24) ആണ് മരിച്ചത്. നാല്…

34 mins ago

വിവാഹച്ചടങ്ങിൽ നൽകിയ വെൽകം ഡ്രിങ്കിൽ നിന്ന് രോ​ഗവ്യാപനം, വള്ളിക്കുന്നിൽ 238 പേർക്ക് മഞ്ഞപ്പിത്തം

വള്ളിക്കുന്ന് ∙ വിവാഹച്ചടങ്ങിൽ നൽകിയ വെൽകം ഡ്രിങ്കിൽ നിന്ന് രോ​ഗവ്യാപനം. വള്ളിക്കുന്നിൽ 238 പേർക്ക് മഞ്ഞപ്പിത്തം. മലപ്പുറം ജില്ലയിൽ ഇതോടെ…

1 hour ago

20 ലിറ്റർ മാഹി മദ്യവുമായി മധ്യവയസ്കൻ തലശ്ശേരിയിൽ പിടിയിൽ

തലശ്ശേരി: 20 ലിറ്റർ ( 30 കുപ്പി ) മാഹി മദ്യവുമായി മധ്യവയസ്കൻ തലശ്ശേരി എക്സൈസിൻ്റെ പിടിയിൽ. മാടപ്പീടികയിൽ വാഹന…

2 hours ago

പാലിയേക്കര ടോൾ പ്ലാസയിൽ ലോറി അലക്ഷ്യമായി പിന്നോട്ട് ഓടിച്ചു, അപകടമുണ്ടാക്കി; ലോറി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

തൃശ്ശൂർ : പാലിയേക്കര ടോൾ പ്ലാസയിൽ ടിപ്പർ ലോറി കാറിനെ നിരക്കി കൊണ്ടുപോയ സംഭവത്തിൽ ലോറി ഡ്രൈവറുടെ ലൈസൻസ് എൻഫോസ്മെന്റ്…

2 hours ago

കൊയിലാണ്ടി ഗുരുദേവ കോളേജില്‍ സംഘർഷം, പ്രിന്‍സിപ്പലിനെയും അധ്യാപകനെയും മർദ്ദിച്ച് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍

കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജില്‍ ബിരുദപ്രവേശനത്തിന്റെ ഭാഗമായി എസ്.എഫ്.ഐ. ഹെല്‍പ്‌ഡെസ്‌ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം സംഘർഷത്തിലെത്തി. പ്രിന്‍സിപ്പലിനെയും അധ്യാപകനെയും എസ്.എഫ്.ഐ.…

3 hours ago

മാനനഷ്ട കേസ്, സാമൂഹിക പ്രവര്‍ത്തക മേധ പട്കര്‍ക്ക് അഞ്ച് മാസം തടവും 10 ലക്ഷം പിഴയും

ഡൽഹി: മാനനഷ്ട കേസിൽ സാമൂഹിക പ്രവര്‍ത്തക മേധ പട്കര്‍ക്ക് അഞ്ച് മാസം തടവും 10 ലക്ഷം പിഴയും കോടതി ശിക്ഷ…

3 hours ago