kerala

വന്ദേഭാരത് മാസങ്ങൾക്കുള്ളിൽ 130 കിലോ മീറ്റർ വേഗതയിൽ കുതിക്കും

തിരുവനന്തപുരം .ഏറെ കാത്തിരിപ്പിനൊടുവിലാണ് കേരളത്തിലേതിലെത്തിയ വന്ദേഭാരത് ട്രെയിൻ കേരളത്തിന്റെ വളവും പുളവും ഉള്ള ട്രാക്കുകളിൽ വേഗത ഉണ്ടാവില്ലെന്ന ആശങ്കൾക്ക് റെയിൽവേ പരിഹായം ഉണ്ടാക്കുന്നു. വന്ദേ ഭാരത് എത്തിയത് ഒത്തിരി സന്തോഷം പകർന്നെങ്കിലും സംസ്ഥാനത്തെ റെയിൽവേ ട്രാക്കുകൾ വന്ദേഭാരതിന് കുതിച്ചുപായാൻ കഴിയില്ലെന്നത് ഏറെപേർക്ക് നിരാശ ഉണക്കാക്കിയിരുന്നു. എന്നാൽ ഈ നിരാശ വെറും അസ്ഥാനത്താണെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കിയിരിക്കുന്നത്.

വന്ദേഭാരതിന്റെ വേഗം തുടക്കത്തിൽ മണിക്കൂറിൽ 110 കിലോമീറ്റർ ആയിരിക്കും എങ്കിലും അധികം വൈകാതെ തന്നെ അത് 130 കിലോമീറ്ററിലേക്ക് ഉയരുമെന്നാണ് റെയിൽവേ വൃത്തങ്ങൾ നൽകുന്ന സൂചന. ഇതിനുവേണ്ടി പാളം ബലപ്പെടുത്തുന്നതും വളവ് മാറ്റുന്നതുമായ ജോലികൾ മിന്നൽ വേഗത്തിലാണ് പുരോഗമിക്കുന്നത്. ഇതിനായി ഒരിഞ്ചുപോലും ഭൂമി ഏറ്റെടുക്കുകയും വേണ്ട.

ഇതിനൊപ്പം ഏറണാകുളം-ഷൊർണൂർ റൂട്ടിൽ മൂന്നാംവരി പാതയുടെ സർവേയും തുടങ്ങി. തുടക്കത്തില്‍ തന്നെ 110 കിലോമീറ്ററിന് മുകളിലായിരിക്കും ഈ പാതയിലെ വേഗം. ചരിവുകളും വളവുകളും നിവർത്തുന്നതിനൊപ്പം പാളത്തോട് ചേർന്ന് കിടക്കുന്ന മെറ്റലുകളും കൂടുതൽ ഉറപ്പിച്ച് ഉയരം കൂട്ടുന്നുമുണ്ട്.

ട്രാക്കുകൾ വന്ദേഭാരതിനുവേണ്ടിയാണ് ബലപ്പെടുത്തുന്നതുൾപ്പടെ ചെയ്യുന്നതെങ്കിലും കേരളത്തിൽ സർവീസ് നടത്തുന്ന ദീർഘ ദൂര ട്രെയിനുകളുടെ വേഗവും ഇതോടെ കൂടുന്നതാണ്. ഇത് യാത്രാ സമയം വളരെ കുറയ്ക്കുന്നതിന് ഇട ഉണ്ടാക്കും. ഇതിനൊപ്പം കൂടുതൽ അതിവേഗ ട്രെയിനുകൾ കേരളത്തിലേക്ക് നീട്ടുന്നതിനും ഇത് കാരണമാകും. ഇതിനുള്ള തീരുമാനം ഉടനുണ്ടാകുമെന്നാണ് അറിയുന്നത്.

തിരുവനന്തപുരം – കായംകുളം സെക്‌ഷനില്‍ നിലവിലെ വേഗം 100 കിലോമീറ്ററാണ്. കായംകുളം – എറണാകുളം സെക്‌ഷനില്‍ 90, എറണാകുളം – ഷൊര്‍ണൂര്‍ സെക്‌ഷനില്‍ 80 കിലോമീറ്ററുമാണ് വേഗം. ട്രെയിനുകൾക്ക് കൂടുതൽ വേഗം കൈവരുന്നതോടെ കെ റെയിലിന്റെ ഭാവി എന്നേക്കുമായി അസ്തമിക്കും. വൻ പണച്ചെലവും ഭൂമിയേറ്റെടുക്കേണ്ടി വരുന്നതുമാണ് കെ റെയിലിന്റെ ഏറ്റവും വലിയ പോരായ്മ. പദ്ധതിക്ക് ഇതുവരെ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചിട്ടില്ല.

Karma News Network

Recent Posts

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി, മലപ്പുറത്ത് 16000ല്‍ പരം വിദ്യാര്‍ത്ഥികള്‍ വലയും

മലപ്പുറം : എസ്എസ്എല്‍സി പരീക്ഷയില്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതലെങ്കിലും ഉപരിപഠനത്തിന് സീറ്റ് ഏറ്റവും…

13 mins ago

ഇന്ത്യയിലെ ആദ്യ ബഹിരാകാശ വിനോദസഞ്ചാരിയാകാൻ ഗോപിചന്ദ്, എൻഎസ് -25 വിക്ഷേപണം ഇന്ന്

വാഷിങ്ടണ്‍: പൈലറ്റും സംരംഭകനുമായ ക്യാപ്റ്റന്‍ ഗോപീചന്ദ് തോട്ടകുര ഇന്ത്യക്കാരനായ ആദ്യ ബഹിരാകാശ വിനോദസഞ്ചാരി എന്ന നേട്ടത്തോടെ ചരിത്രം കുറിക്കാനൊരുങ്ങുന്നു .…

18 mins ago

ബർത്ത് ഡേ ഗേളിന് ഒപ്പം, ഭാര്യക്ക് ജന്മദിനാശംസയുമായി പക്രു

ഉയരക്കുറവിനെ വിജയമാക്കി മാറ്റിയ മലയാളികളുടെ പ്രിയ താരമാണ് ​ഗിന്നസ് പക്രു. പലപ്പോഴും കുടുംബ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവയ്ക്കാറുണ്ട്.…

35 mins ago

കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പിഴവ്; ഡോക്ടറെ രക്ഷിയ്ക്കാന്‍ ശ്രമം നടക്കുന്നതായി രക്ഷിതാക്കള്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടര്‍ക്ക് അനുകൂലമായി സംസാരിക്കാന്‍ ബാഹ്യഇടപെടലുകളുണ്ടെന്ന് കുട്ടിയുടെ…

44 mins ago

എഎപി പുറത്തുവിട്ട സിസിടിവി ദൃശ്യത്തിൽ കൃത്രിമത്വം, പുറത്തുവരുന്ന വീഡിയോകൾ എഡിറ്റ് ചെയ്തത് – സ്വാതി മാലിവാൾ

ന്യൂഡൽ​ഹി : എഎപി പുറത്തുവിട്ട സിസിടിവി ദൃശ്യത്തിൽ കൃത്രിമത്വം കാണിച്ചുവെന്ന് രാജ്യസഭാ എംപി സ്വാതി മാലിവാൾ. അരവിന്ദ് കെജ്‌രിവാളിന്റെ പിഎ…

55 mins ago

അപ്പിയിടാൻ സ്ഥലമില്ലാതെ കമ്മികൾ കുഴങ്ങി, സോളാർ സമരം പെട്ടന്ന് നിർത്തിയതിന്റെ കാരണം പറഞ്ഞ് ടിപി സെൻകുമാർ

മുതിര്‍ന്ന മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലോടെ വീണ്ടും ചർച്ചയായ സോളാർ സമരം പെട്ടന്ന് തീരാൻ കാരണം എന്താണെന്ന് വെളിപ്പെടുത്തുകയാണ്…

1 hour ago