topnews

സഞ്ചരിച്ചത് 110 സ്പീഡിൽ, വേഗം ഇനിയും കൂടും, വന്ദേഭാരത് ആദ്യ ട്രയൽ റൺ നടത്തിയ ലോക്കോ പൈലറ്റ് പറയുന്നു

കണ്ണൂർ: വന്ദേഭാരത് എക്‌സ്പ്രസിന്റെ ആദ്യ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയതിന്റെ നിറവിലാണ് ലോക്കോ പൈലറ്റ് എം ഐ കുര്യാക്കോസ്. 110 സ്പീഡിലാണ് സഞ്ചരിച്ചത്. ട്രാക്ക് നവീകരണം അടക്കമുള്ള കാര്യങ്ങൾ പൂർത്തിയാക്കിയാൽ വേഗത ഇരട്ടിയാക്കാൻ കഴിയുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് രാവിലെ 5.10-ന് തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്നും യാത്ര തിരിച്ച ട്രെയിൻ 7 മണിക്കൂർ 10 മിനിട്ടുകൊണ്ട് 2.20-ന് കണ്ണൂരിലെത്തി. ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെ ലോക്കോ പൈലറ്റിന് വലിയ സ്വീകരണമാണ് കണ്ണൂരിൽ ലഭിച്ചത്.

തന്റെ ജീവിതത്തിൽ ഇങ്ങനെ ഒരു സ്വീകരണം ഇതാദ്യമാണെന്നും കുര്യാക്കോസ് പറഞ്ഞു. വന്ദേഭാരത് റെയിൽവേയുടെ മികച്ച കാൽവെപ്പാണ്,. വന്ദേഭാരത് യുസർ ഫ്രണ്ട്‌ലി ആണ്. കംപ്യൂട്ടർ കൺട്രോൾഡ് സിസ്റ്റമായതിനാൽ ഉപയോഗിക്കാൻ ഈസിയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ഡിവിഷനിലെ റെയിൽവേ ഉദ്യോഗസ്ഥരും ലോക്കോ പൈലറ്റുമാണ് ട്രയൽറണ്ണിൽ വന്ദേഭാരതിൽ ഉണ്ടായിരുന്നത്.

ഷൊർണൂരിൽ സ്റ്റോപ്പില്ലാത്തതിനാൽ പാലക്കാട് ഡിവിഷൻ ഉന്നത ഉദ്യോഗസ്ഥർ ഡിവിഷൻ ഉന്നത ഉദ്യോഗസ്ഥർ തൃശൂരിൽനിന്ന് കയറി. അവിടെനിന്ന് ക്രൂ ചേഞ്ചും ഉണ്ടായിരുന്നു.

Karma News Network

Recent Posts

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, ഏജൻസികൾ നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

2 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

3 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

19 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

27 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

28 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

1 hour ago