കട്ടപ്പന. എന്തിനാ സാറേ കോടതി, നിലത്തുരുണ്ട് കുഞ്ഞിന്റെ അമ്മ. ഇങ്ങനെയാണ് കോടതിയും നീതിയും, അവളെ കൊന്നു കളഞ്ഞില്ലെ. എന്റെ മോളെ കൊന്നത് സത്യമാ.. അവനെ വെറുതെ വിടില്ലെന്നും ആറുവയസ്സുകാരിയായ കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ വെറുതെ വിട്ട വിധി കേട്ട് കരഞ്ഞ് കുട്ടിയുടെ അമ്മ.
14 വര്‍ഷം കുഞ്ഞുങ്ങളില്ലാതിരുന്ന് കിട്ടിയ കുട്ടിയ. കട്ടപ്പനയിലെ കോടതി വരാന്തയിലാണ് തീര്‍ത്തും വൈകാരികമായ നിമിഷങ്ങള്‍. കേസില്‍ അതിവേഗ സ്പെഷല്‍ കോടതിയാണ് വിധി പറഞ്ഞത്. വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ചതിന് ശേഷം കൊലപ്പെടുത്തിയ സംഭവത്തിലാണ് പ്രതി ചുരക്കുളം എസ്റ്റേറ്റിലെ അര്‍ജുനെ കോടതി വെറുതെ വിട്ടത്.
നീതി കിട്ടിയില്ലെന്ന് കോടതി വളപ്പില്‍ കരഞ്ഞ അമ്മ നിലത്തുരുണ്ടു. തുടര്‍ന്ന് പോലീസുകാര്‍ ഏറെ പണിപ്പെട്ടാണ് കോടതി പരിസരത്തു നിന്നും ഇവരെ നീക്കിയത്. നാട്ടുകാര്‍ക്ക് എല്ലാ കാര്യങ്ങളും അറിയാം. അവന് സന്തോഷമായി ജീവിക്കാന്‍ പോകുവാ. ഞങ്ങള്‍ക്ക് ഞങ്ങളുടെ കുഞ്ഞിനെ നഷ്ടപ്പെട്ടില്ലേ. പൂജമുറിയില്‍ ഇട്ടാണ് കൊന്നത്.
അലമാരയ്ക്ക് അകത്തുനിന്നും ഷര്‍ട്ട് എടുത്താണ് കെട്ടിത്തൂക്കിയത്. കുഞ്ഞിന് ചോറ് കൊടുത്തിട്ട് പുറത്തേക്ക് പോയ സമയത്താണ് അവന് വീട്ടിലേക്ക് കയറിയത്. കട്ടപ്പന അതിവേഗ സ്പെഷല്‍ കോടതിയാണ് അര്‍ജുനെ വെറുതെ വിട്ടത്. കേസില്‍ കൊലപാതകവും ബലാത്സംഗവും തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി വിലയിരുത്തി.
തിരുവനന്തപുരം: ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബിൻ്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ക്രയവിക്രയം ചെയ്യുന്നത് തടഞ്ഞ് ഉത്തരവ്. നെട്ടയത്തുള്ള 10 സെൻ്റ്…
ഇന്ത്യൻ ഭരണഘടനയും നിയമങ്ങളും ജുഡീഷ്യറിയും ഇസ്ലാമികവിരുദ്ധമാണെന്ന പ്രചാരണം നടത്തുന്ന ഹിസ്ബുത് തഹ്രീന്റെ രണ്ട പ്രവർത്തകർ പിടിയിൽ. ഇസ്ലാമിക ഭീകര പ്രവർത്തനങ്ങളുമായി…
ലോക്സഭയിൽ തീപ്പൊരി ചിതറി രാഹുൽ ഗാന്ധി...ലോക്സഭയിൽ പരമ ശിവന്റെ ചിത്രവുമായെത്തി ഉയർത്തി കാട്ടി. പരമ ശിവൻ ഒപ്പം ഉണ്ട്.ശിവന്റെ ചിത്രം…
പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…
ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…
മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…