പീറ്റർ പോളുമായുള്ള മൂന്നാം വിവാഹത്തിന് പിന്നാലെ വനിത വിജയകുമാറിനെ തേടിവരുന്നത് നിരവധി വിവാദങ്ങളാണ്. ഇവരുടെ വിവാഹത്തിന് പിന്നാലെ പീറ്ററിന്റെ ആദ്യ ഭാര്യ എലിസബത്ത് ഹെലൻ രംഗത്തെത്തിയതാണ് വിവാദങ്ങൾക്ക് കാരണമായത്. എന്നാൽ അതിനിടെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ പേര് വലിച്ചിട്ടത് വനിതയെ പുതിയ വിവാദത്തിൽ കൊണ്ടുവന്ന് എത്തിച്ചിരിക്കുകയാണ്.
തന്റെ മൂന്നാംവിവാഹവുമായി ബന്ധപ്പെട്ട ചർച്ചയിൽ കഴിഞ്ഞ ദിവസം ലൈവ് അഭിമുഖത്തിനിടെ നടിയും സംവിധായികയുമായ ലക്ഷ്മി രാമകൃഷ്ണനെ വനിത ചീത്ത വിളിച്ചിരുന്നു. ലക്ഷ്മിയുമായുള്ള പോരിനിടെയാണ് നയൻതാരയുടെ പേര് വലിച്ചിഴച്ച് പുതിയ വിവാദങ്ങൾക്കുകൂടി താരം തുടക്കം കുറിച്ചത്.
‘ലക്ഷ്മി നാരായണൻ, കസ്തൂരി ശങ്കർ നിങ്ങളോടാണ് ചോദ്യം. അങ്ങനെയെങ്കിൽ പ്രഭുദേവയ്ക്കൊപ്പം താമസിച്ചിരുന്നപ്പോൾ നയൻതാരയും മോശം സ്ത്രീ ആയിരുന്നില്ലേ; അദ്ദേഹത്തിന്റെ ഭാര്യയും മൂന്ന് കുട്ടികളുടെ അമ്മയുമായ റംലത്ത് കോടതിയിലും മാധ്യമങ്ങൾക്ക് മുമ്ബിലും എത്തിയപ്പോൾ നിങ്ങൾ എന്തുകൊണ്ട് ശബ്ദിച്ചില്ല.’ എന്നാണ് വനിത ട്വീറ്റ് ചെയ്തത്.
ഇതോടെ നയൻതാരയുടെ ആരാധകർ വനിതയ്ക്കെതിരെ തിരിഞ്ഞു. നിങ്ങളുടെ സ്വകാര്യ പ്രശ്നത്തിലേക്ക് നയൻതാരയെ എന്തിനാണ് വലിച്ചിഴക്കുന്നത് എന്നായിരുന്നു ആരാധകരുടെ ചോദ്യം. നയൻതാരയെ തൊട്ടാൽ കളിമാറുമെന്നും താരത്തോട് മാപ്പു പറയാനും ആവശ്യപ്പെട്ട് നിരവധി കമന്റുകൾ വന്നു. സൈബർ ആക്രമണം രൂക്ഷമായതോടെ ട്വീറ്റ് നീക്കം ചെയ്യുകയും ട്വിറ്റർ അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
വെള്ളം ചേർത്ത ഡീസൽ കാറിൽ അടിച്ച പെട്രോൾ പമ്പ് പൂട്ടിച്ചത് കർമ്മ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ…
പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…