entertainment

കയ്യിലെ പീറ്റര്‍ പോളിന്റെ പേര് ടാറ്റു ചെയ്തത് മായിച്ച് വനിത വിജയകുമാര്‍, നാലാം വിവാഹത്തിനുള്ള ഒരുക്കമോ

വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയ ഒന്നായിരുന്നു നടന്‍ വിജയകുമാറിന്റെ മകള്‍ വനിത വിജയകുമാറും പീറ്റര്‍ പോളുമായുള്ള വിവാഹം. രണ്ട് തവണ വിവാഗഗിതയായിരുന്ന വനിത ഒരു തവണ ലിവിങ് റിലേഷനിലുമായിരുന്നതിന് ശേഷമാണ് മൂന്നാമത് വിവാഹിതയായത്. പീറ്റര്‍ പോളിന്റേത് രണ്ടാം വിവാഹമായിരുന്നു. ഇതിനിടെ താനുമായി ബന്ധം പിരിയാതെയാണ് പീറ്റര്‍ രണ്ടാം വിവാഹം ചെയ്തത് എന്ന് ആരോപിച്ച് ആദ്യ ഭാര്യ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ നിരവധി വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയില്‍ തങ്ങള്‍ സന്തുഷ്ട കുടുംബജീവിതം നയിക്കുകയാണെന്ന് ചിത്രങ്ങള്‍ പങ്കുവെച്ച് വനിത വ്യക്തമാക്കി.

എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം ഒരു ഗോവന്‍ ട്രിപ്പിനിടെ ഉണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞു. വളരെ യധികം സന്തോഷത്തോടെയാണ് ജീവിതം മുന്‍പോട്ട് പൊയ്‌ക്കൊണ്ടിരുന്നത്. എന്നാല്‍ വീണ്ടും പീറ്റര്‍ മദ്യത്തിന് അടിമയായി. ആരും ഇല്ലാതെ കഴിഞ്ഞ ഒരാള്‍ക്ക് ഞാനൊരു കുടുംബം ഉണ്ടാക്കി കൊടുക്കുകയായിരുന്നു. അല്ലാതെ ആരുടേയും ജീവിതം ഞാന്‍ നശിപ്പിച്ചിട്ടില്ല. ഒരു പെണ്ണിന് ആണ്‍ തുണ വേണം എന്ന് മാത്രമായിരുന്നു ഞാനും കരുതി പോന്നത്. എന്റെ പെണ്‍മക്കള്‍ക്ക് ഒരു സുരക്ഷതത്വബോധം നല്‍കണം എന്ന് തോന്നിയതുകൊണ്ടുമാത്രമാണ് വീണ്ടും വിവാഹ ജീവിതം തെരെഞ്ഞെടുത്തത്. പീറ്ററിനെ ഞാന്‍ സ്‌നേഹിചിട്ടുമാത്രമേയുളളുവെന്നും വനിത പറഞ്ഞിരുന്നു.

ഇപ്പോള്‍ തന്റെ യൂട്യൂബ് ചാനലും മറ്റുമായി വനിത മുന്നോട്ട് പോവുകയാണ്. കഴിഞ്ഞ ദിവസം പുറത്തെത്തിയ താരത്തിന്റെ പുതിയ വീഡിയോ വൈറലായിരുന്നു. മൂന്നാമത്തെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ പീറ്റര്‍പ്പോളും വനിതയും കയ്യില്‍ ടാറ്റൂചെയ്തിരുന്നു. പീറ്റര്‍ പോള്‍ എന്ന പേര് വനിതയും വനിതയുടെ പേര് പീറ്ററും ടാറ്റുചെയതിരുന്നു. ഇപ്പോള്‍ ആ ടാറ്റു മായ്ചിരിക്കുകയാണ് താരം. ടാറ്റു മായ്ക്കാതെ അതിനെ മറ്റൊരു രൂപത്തിലേക്ക് മാറ്റുകയാണ് ചെയ്തിരിക്കുന്നത്. ഇതോടെ താരം നാലം വിവാഹത്തിനൊരുങ്ങുകയാണോ എന്ന് ചോദിച്ച് പലരും കമന്റ് പങ്കുവെയ്ക്കുന്നുണ്ട്.

Karma News Network

Recent Posts

ശിവക്ഷേത്രം തല്ലിത്തകർത്ത ജിഹാദികൾ കരുതിയിരുന്നോളു; പണ്ടത്തേതുപോലെ മുങ്ങാമെന്നു കരുതണ്ട

ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ ഒരു ശിവക്ഷേത്രം നശിപ്പിച്ച് ജിഹാദികൾ. ഇത് ഹിന്ദു, മുസ്ലീം സമുദായങ്ങളിൽ പെട്ട പ്രദേശവാസികളുടെ വൻ…

2 mins ago

ഡിജിപിക്ക് തിരിച്ചടി, 10.8 സെന്റ് ജപ്തി ചെയ്തു, അഡ്വാൻസ് 30 ലക്ഷം തിരികെ നൽകിയാൽ ജപ്തി ഒഴിവാകും

തിരുവനന്തപുരം: ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബിൻ്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ക്രയവിക്രയം ചെയ്യുന്നത് തടഞ്ഞ് ഉത്തരവ്. നെട്ടയത്തുള്ള 10 സെൻ്റ്…

11 mins ago

ഇന്ത്യൻ ഭരണഘടന ഇസ്ലാമിക വിരുദ്ധം ,ഹിസ്ബുത് തഹ്രീർ പ്രവർത്തകർ അഴിക്കുള്ളിൽ

ഇന്ത്യൻ ഭരണഘടനയും നിയമങ്ങളും ജുഡീഷ്യറിയും ഇസ്ലാമികവിരുദ്ധമാണെന്ന പ്രചാരണം നടത്തുന്ന ഹിസ്ബുത് തഹ്രീന്റെ രണ്ട പ്രവർത്തകർ പിടിയിൽ. ഇസ്ലാമിക ഭീകര പ്രവർത്തനങ്ങളുമായി…

57 mins ago

രാഹുലിനെതിരേ 3വട്ടം ആഞ്ഞ് മോദി,പരമശിവൻ പാർലമെന്റിൽ

ലോക്സഭയിൽ തീപ്പൊരി ചിതറി രാഹുൽ ഗാന്ധി...ലോക്സഭയിൽ പരമ ശിവന്റെ ചിത്രവുമായെത്തി ഉയർത്തി കാട്ടി. പരമ ശിവൻ ഒപ്പം ഉണ്ട്.ശിവന്റെ ചിത്രം…

1 hour ago

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

2 hours ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

2 hours ago