topnews

വരാപ്പുഴ സ്ഫോടനം ; നടുക്കം മാറാതെ ജനം, ജീവൻ തിരികെ കിട്ടിയത് നിമിഷങ്ങളുടെ വ്യത്യാസത്തിലെന്ന് ധര്‍മജന്‍

വരാപ്പുഴ: വരാപ്പുഴയിൽ പടക്കശാലയില്‍ വൻ സ്ഫോടനം ഉണ്ടാകുമ്പോൾ നാട്ടുകാർ ഭൂമി കുലുക്കമാണെന്നു കരുതി ഭയന്ന് വിറക്കുകയായിരുന്നു. സ്ഫോടനം വന്‍ ശബ്ദത്തോടെയാണ് ഉണ്ടായത്. ഭൂമികുലുക്കമാണെന്നാണു കരുതിയതെന്നും പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണിയും പറഞ്ഞിട്ടുണ്ട്. വീടിനോട് ചേർന്നുള്ള പടക്ക നിർമാണ ശാലയിലാണ് സ്ഫോടനുണ്ടായത്. പടക്കശാലാ കെട്ടിടം പൂർണമായും തകര്‍ന്നു. വൻ ശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഏലൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ അതിന്റെ പ്രകമ്പനമുണ്ടായി.

സമീപത്തെ വീടുകളുടെ ജനൽ ചില്ലുകൾ പോലും പൊട്ടിത്തെറിച്ചു. സമീപത്തെ പത്ത് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പടക്കശാലയുടെ ഉടമയായ വരാപ്പുഴ മുട്ടിനകം ഈരയിൽ ആൻസണിന്റെ സഹോദരൻ ഡേവിസ് (51) ആണ് മരിച്ചത്. പൂർണമായും കത്തിക്കരിഞ്ഞ മൃതദേഹം ശാസ്ത്രീയ പരിശോധനകൾ കഴിഞ്ഞാണ് ഡേവിസിന്റേതാണെന്ന് സ്ഥിരീകരിച്ചത്. അപകടത്തിൽ ആൻസണിന്റെ മകൻ ജെൻസൺ (38), പടക്കശാലയുടെ തൊട്ടടുത്ത വീട്ടിലെ തുണ്ടത്തിൽ ബിജുവിന്റെ ഭാര്യ ഫ്രഡീന (30), മക്കളായ ഇസബെല്ല (8), എസ്തർ (7), എൽസ (5), മുട്ടിനകം കൂരൻ വീട്ടിൽ കെ.ജെ. മത്തായി (69), മകൻ അനീഷ് എന്നിവർക്കാണ് പരിക്കേറ്റത്.

അതേസമയം സ്‌ഫോടനം രണ്ടു മിനിറ്റ് നേരത്തേ സംഭവിച്ചിരുന്നെങ്കില്‍ ജീവന്‍ നഷ്ടപ്പെടുമായിരുന്നുവെന്ന് സിനിമാതാരം ധര്‍മജന്‍ പറഞ്ഞു. പടക്കസംഭരണശാലയോടു ചേര്‍ന്നുതന്നെ കാര്‍പ്പന്ററി വര്‍ക്ക് നടത്തുന്ന സുഹൃത്തിനെ കണാനെത്തിയതാണ് ധര്‍മജന്‍. ഏറെനേരം അവിടെ ഉണ്ടായിരുന്നു. തിരിച്ചു പോകുന്നതിനിടെയാണ് സംഭരണശാലയില്‍ നിന്നും ഉഗ്രസ്‌ഫോടനം കേട്ടത്. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് എല്ലാം സംഭവിച്ചത്.

സ്ഫോടന ശബ്ദം കേട്ടു വീടുകളിലും കടകളില്‍ നിന്നും ആളുകള്‍ ഭയന്ന് പുറത്തിറങ്ങി. പലരും സംഭവിച്ചതെന്തന്നറിയാതെ പരസ്പരം അന്വേഷണത്തിലായി. ഏറെ കഴിഞ്ഞാണ് പടക്ക സംഭരണശാലയില്‍ പൊട്ടിത്തെറിയുണ്ടായ കാര്യം പലരും അറിയുന്നത്. സ്ഫോടനത്തെ തുടര്‍ന്ന് തീയും പുകപടലങ്ങളും ഉയര്‍ന്ന സ്ഥലം ലക്ഷ്യമാക്കി ഒട്ടേറെ വാഹനങ്ങളെത്തി. സ്ഫോടനത്തില്‍ അന്‍പതിലേറെ വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റി.

പല വീടുകളുടെയും ജനല്‍ച്ചില്ലുകളാണ് തകര്‍ന്നത്. സമീപത്തെ മൂന്നു വീടുകളുടെ ഷീറ്റുകൊണ്ടുള്ള മേല്‍ക്കൂര നിലം പൊത്തി. വന്‍തോതില്‍ പുകപടലം ശ്വസിച്ചതിനെ തുടര്‍ന്ന് കുട്ടികളടക്കമുള്ളവര്‍ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. ചിലര്‍ക്ക് ചില്ലുകള്‍ ദേഹത്തേക്ക് തെറിച്ചുവീണു മുറിവുപറ്റി. ആദ്യ സ്ഫോടനത്തിനു പിന്നാലെ തുടര്‍ സ്ഫോടനങ്ങളും നടന്നുകൊണ്ടിരുന്നു.

 

Karma News Network

Recent Posts

ചാരിറ്റി സംഘടനയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്തു, രണ്ടു സ്ത്രീകൾ അറസ്റ്റിൽ

കോട്ടയം: ചാരിറ്റിയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. ഏറ്റുമാനൂർ പേരൂർ…

4 hours ago

കുവൈത്ത് ദുരന്തം, മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി

പത്തനംതിട്ട: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കരിച്ചു.…

4 hours ago

കൊല്ലത്ത് നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു

കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ…

5 hours ago

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി ഒളിവിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…

5 hours ago

തീറ്റയിൽ അമിതമായി പൊറോട്ട നല്കി, കൊല്ലത്ത് ഫാമിലെ 5 പശുക്കൾ ചത്തു, ഒൻപതെണ്ണം അവശനിലയിൽ

കൊല്ലം ∙ വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഒൻപതെണ്ണം അവശനിലയിൽ. വെളിനല്ലൂർ വട്ടപ്പാറ…

6 hours ago

പെട്രോൾ, ഡീസൽ വില വർധനവ്, കർണാടക സർക്കാരിനെതിരെ ജനരോക്ഷം, പ്രക്ഷോഭവുമായി ബിജെപി

പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 3 രൂപയും 3.02 രൂപയും വർധിപ്പിച്ച കർണാടകത്തിൽ ജനരോക്ഷം പൊട്ടിപുറപ്പെട്ടു. കോൺഗ്രസ് സർക്കാരിനെതിരെ…

6 hours ago