kerala

വര്‍ക്കല ലീനാമണി വധക്കേസ്, മുഖ്യപ്രതിയുടെ ഭാര്യ രഹീന, സഹോദരന്‍ മുഹ്‌സിന്‍ എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി

വര്‍ക്കല ലീനാമണി വധക്കേസില്‍ മുഖ്യപ്രതിയുടെ ഭാര്യ രഹീന, സഹോദരന്‍ മുഹ്‌സിന്‍ എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിലെ മൂന്നും നാലും പ്രതികളാണ് ഇവർ. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെതാണ് ഉത്തരവ്. കേസിലെ ഒന്നാം പ്രതി അഹദ്, രണ്ടാം പ്രതി ഷാജി എന്നിവര്‍ ജാമ്യാപക്ഷ നല്‍കിയില്ല. പ്രോസിക്യൂഷന്‍ വാദം പരിഗണിച്ചാണ് പ്രതികളുടെ ജാമ്യം തള്ളുന്നതെന്ന് ജഡ്ജി വ്യക്തമാക്കി.

സ്ത്രീ എന്ന പരിഗണന നല്‍കാതെ ലീനാമണിയുടെ വായ പൊത്തി ഒന്നാം പ്രതിക്ക് മര്‍ദ്ദിക്കാന്‍ രഹീന സഹായം ചെയ്‌തെന്നും നാലാം പ്രതി മഹ്‌സിനും കുറ്റകൃത്യം ചെയ്യാന്‍ കൂട്ടുനിന്നെന്നാണ് പ്രോസിക്യൂഷന്‍ വാദം.

2023 ജൂലൈ 16നാണ് സംഭവം. ഒന്നരവര്‍ഷം മുന്‍പ് മരിച്ച ഭര്‍ത്താവിന്റെ സ്വത്ത് ആവശ്യപ്പെട്ട് ബന്ധുക്കള്‍ ലീനാമണിയുമായി തര്‍ക്കത്തിലായിരുന്നു. തര്‍ക്കത്തിനിടെ ഭര്‍ത്താവിന്റെ സഹോദരങ്ങളായ ഷാജി, അഹദ്, മുഹസിന്‍ എന്നിവര്‍ ചേര്‍ന്ന് ലീനാമണിയെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

ഭര്‍ത്താവിന്റെ ഇളയ സഹോദരനായ അഹദ് കുടുംബത്തിനൊപ്പം ലീനാമണിയുടെ വീട്ടില്‍ താമസിക്കാനെത്തിയിരുന്നു. അന്ന് മുതലാണ് ഭിന്നത രൂക്ഷമായത്. ഇതിനിടെ സംരക്ഷണം ആവശ്യപ്പെട്ട് ലീനാമണി കോടതിയെ സമീപിച്ചിരുന്നു. ഇതേ ചൊല്ലി ഇന്ന് രാവിലെ തുടങ്ങിയ വാക്കുതര്‍ക്കമാണ് കൊലയിലേക്കെത്തിച്ചത്.

Karma News Network

Recent Posts

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

15 mins ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

15 mins ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

44 mins ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

48 mins ago

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

1 hour ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

1 hour ago