more

അവര്‍ക്ക് കൊറോണ ഇവര്‍ക്ക് കൊറോണ’ എന്ന് കേള്‍ക്കുമ്പോള്‍ നമ്മള്‍ അറിയുന്നില്ല അവന്‍ എത്ര ഭീകരനാണെന്ന്

2020 പടിയിറങ്ങി 2021 എത്തി. എന്നാല്‍ പോയവര്‍ഷം വലിയ ദുരന്തങ്ങള്‍ സമ്മാനിച്ച കോവിഡ് 19 അഥവ കൊറോണ പുതുവത്സരത്തിലും തുടരുകയാണ്. പലരും തങ്ങളുടെ കോവിഡ് അുഭവങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തി. പുതുവത്സര ദിനത്തിന്‍ വര്‍ഷ കണ്ണന്‍ എന്ന യുവതി തന്റെ കുടുംബത്തില്‍ കോവിഡ് ബാധിച്ചതിനെ കുറിച്ച് എഴുതിയ കുറിപ്പാണ് ഏറെ ശ്രദ്ധേയമായത്.

കൊറോണ എന്ന മഹാമാരി ..’അവര്‍ക്ക് കൊറോണ ഇവര്‍ക്ക് കൊറോണ’ എന്ന് കേള്‍ക്കുമ്പോള്‍ നമ്മള്‍ അറിയുന്നില്ല അവന്‍ എത്ര ഭീകരനാണെന്ന് .. നമ്മളില്‍ ഒരാള്‍ കോവിഡ് പോസിറ്റീവ് ആവുന്ന ആ നിമിഷം മുതലാണ് അവന്റെ പേടിപ്പെടുത്തുന്ന മുഖം നമ്മള്‍ തിരിച്ചറിയാന്‍ തുടങ്ങുക .മനസ്സും ശരീരവും എല്ലാം വല്ലാതെ തളരും ..ആരും അവനെ അത്ര നിസ്സാരനായി കാണരുത് .സൂക്ഷിക്കുക ..ചെറിയ ലക്ഷണങ്ങള്‍ പോലും അവഗണിക്കരുത് ..ഉടനെ വൈദ്യസഹായം തേടണം .ഓരോ ദിവസം കഴിയുന്തോറും അപകട സാധ്യത കൂടുതലാണ് .. ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ പോയി ടെസ്റ്റ് ചെയ്യുക ..നമ്മുടെയൊക്കെ ഫോണിലെ ഡയലര്‍ ടോണില്‍ പറയുന്നത് നൂറ് ശതമാനം ശരിയാണ് ..’ചിലപ്പോള്‍ ചെറിയ ഒരശ്രദ്ധ പോലും വലിയ വിപത്തിന് കാരണമാകും ‘..- വര്‍ഷ കുറിച്ചു.

വര്‍ഷയുടെ ഫേസ്ബുക്ക് കുറിപ്പ്, ദാ ഒരു പുതിയ വര്‍ഷം തുടങ്ങുന്നു ..2020 സമ്മാനിച്ചു പോയ ആഘാതം അത്ര ചെറുതല്ല .. ഞങ്ങള്‍ ഇപ്പോഴും അതില്‍ നിന്ന് മോചിതരായിട്ടില്ല .. അച്ഛന്‍ ..അച്ഛന്‍ എന്നാല്‍ എനിക്ക് ‘എന്റെ ബലം ‘ എന്നാണ്.ജീവിതത്തില്‍ ഏത് പ്രതിസന്ധി ഘട്ടമുണ്ടായാലും ‘എന്റച്ഛന്‍ ഉള്ളപ്പോള്‍ ഞാനെന്തിന് പേടിക്കണം ‘ എന്ന ചിന്ത മാത്രം മതി ,തളരാതെ പിടിച്ചു നില്‍ക്കാന്‍ ,സധൈര്യം മുന്നോട്ട് പോകാന്‍..വിവാഹം കഴിഞ്ഞു രണ്ട് പിള്ളേര്‍ടെ അമ്മയായിട്ടും അച്ഛന്റെ മുന്നില്‍ ഞാന്‍ ഇന്നും ഒരു സ്‌കൂള്‍ കുട്ടിയാണ്..ചെറിയ പേടിയും വല്ലാത്ത ബഹുമാനവും അളവറ്റ സ്‌നേഹവുമൊക്കെയുള്ള ഒരു കുട്ടി ..എന്റെ ഭര്‍ത്താവ് എപ്പോഴും എന്റെ മക്കളോട് കളിയായി പറയാറുണ്ട് ‘അമ്മയ്ക്ക് അമ്മേടെ അച്ഛന്‍ കഴിഞ്ഞേയുള്ളു മക്കളേ വേറെ ആരും ‘…എന്ന് ..’അതെ അത് അത്രയേയുള്ളൂ’ എന്ന് ഞാനും തലകുലുക്കി സമ്മതിക്കും …വയസ്സ് അറുപത്തിയഞ്ചായെങ്കിലും അച്ഛന്‍ മനസ്സ് കൊണ്ട് ഞങ്ങളെക്കാള്‍ ചെറുപ്പമാണ്.യാത്ര ചെയ്യാന്‍ ഇത്രയേറെ ഇഷ്ടമുള്ള ഒരാളെ ഞാന്‍ വേറെ കണ്ടിട്ടില്ല ..ചിട്ടയായ വ്യായാമവും കൃത്യമായ ഭക്ഷണരീതികളും ഒക്കെ അച്ഛന്റെ പ്രത്യേകതകളാണ് ..

പത്തു ദിവസങ്ങള്‍ മുന്‍പ് അച്ഛന് ഒരു ചെറിയ പനിക്കോളു കണ്ടു .ഒന്ന് രണ്ട് ദിവസം പാരസെറ്റമോള്‍ കഴിച്ചു .അതോടെ പനി വിട്ടു .മൂന്നാമത്തെ ദിവസം ചെറിയ ചെസ്‌ററ് കണ്‍ജഷന്‍ പോലെ തോന്നി ..എത്ര നിര്‍ബന്ധിച്ചിട്ടും ഹോസ്പിറ്റലില്‍ വരാന്‍ അച്ഛന്‍ കൂട്ടാക്കിയില്ല.. ഓഹ് ഇത് കാര്യമില്ല ,മാറിക്കോളും എന്നാണ് അച്ഛന്‍ പറഞ്ഞത് ..കസിന്‍ ഡോക്ടറായതു കൊണ്ട് അവസാനം അവനെ വിളിച്ചു ചോദിച്ചു ..അവന്‍ പറഞ്ഞു ‘വേറെ ബുദ്ധിമുട്ടൊന്നുമില്ലാത്തതു കൊണ്ട് മൂന്ന് ദിവസം ആന്റി ബയോട്ടിക് കഴിച്ചു നോക്കാം .പക്ഷെ കോവിഡ് ടെസ്റ്റ് ചെയ്യുന്നതാണ് നല്ലത് ‘.. എന്തായാലും മൂന്ന് ദിവസം ആന്റി ബയോട്ടിക് കഴിക്കട്ടെ എന്നായി അച്ഛന്‍.മൂന്ന് ദിവസം കഴിച്ചപ്പോള്‍ അച്ഛന് നല്ല ആശ്വാസം തോന്നി .

രണ്ട് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും ചെറിയ ഒരു ക്ഷീണം പോലെ തോന്നി അച്ഛന് .ഇനി ഒന്നും നോക്കാനില്ല .എന്തായാലും ഹോസ്പിറ്റലില്‍ വന്നേ പറ്റൂ എന്ന് ഞങ്ങള്‍ നിര്‍ബന്ധിച്ചു .പാതി മനസ്സോടെ അച്ഛന്‍ സമ്മതിച്ചു .ഹോസ്പിറ്റലില്‍ ചെന്നപ്പോള്‍ കോവിഡ് ടെസ്റ്റ് ചെയ്യണം എന്ന് പറഞ്ഞു ..ആര്‍ ടി പി സി ആര്‍ ചെയ്തു ..പിറ്റേന്നെ റിസള്‍ട്ട് അറിയൂ എന്ന് ഹോസ്പിറ്റലില്‍ നിന്ന് പറഞ്ഞു ..അന്ന് രാത്രി അച്ഛന് തീരെ ഉറങ്ങാന്‍ കഴിഞ്ഞില്ല .. തളര്‍ച്ചയും അവശതയും ..ആകെ വല്ലാത്ത അവസ്ഥ ..ഞങ്ങള്‍ വല്ലാതെ പേടിച്ചു .പിറ്റേന്ന് റിസള്‍ട്ട് വന്നു , അച്ഛന്‍ കോവിഡ് പോസിറ്റീവ് ആണ് എന്ന് .പ്രായവും അവശതയും കണക്കിലെടുത്തു അഡ്മിറ്റ് ചെയ്യണം എന്നും പറഞ്ഞു ..ഞങ്ങളെല്ലാം വല്ലാത്ത ഒരവസ്ഥയില്‍ ആയി .അച്ഛന്‍ തീര്‍ത്തും അവശനായത് പോലെ.. എന്റെ ശക്തിയെല്ലാം ചോര്‍ന്ന് പോകുന്ന പോലെ തോന്നി .ഈ സ്ഥിതിയില്‍ എന്റെ അച്ഛന്‍ എങ്ങനെ തനിയെ ഹോസ്പിറ്റലില്‍ .അതാണ് എന്നെ ഏറ്റവും വേദനിപ്പിച്ചത് .ആരെയും കൂടെ നിര്‍ത്തുകയും ഇല്ല ..അച്ഛന്റെ മുഖത്ത് അന്നുവരെ കാണാത്ത ഒരു ഭയം ..ഈശ്വരാ ..എന്തൊരവസ്ഥയാണത് ..അവസാനം കസിന്‍ പറഞ്ഞു കുറച്ചു ദൂരെയാണെങ്കിലും അവന്‍ വര്‍ക്ക് ചെയ്യുന്ന ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യാം ..അവനവിടെയുണ്ടല്ലോ . അത്രയും ആശ്വാസമാകുമല്ലോ അച്ഛന് ..അങ്ങനെ തീരുമാനിച്ചു ..അച്ഛന്‍ തന്നെ ഡ്രസ്സ് ഒക്കെ ബാഗില്‍ എടുത്തു വെച്ചു ..ഞങ്ങളോട് യാത്ര പറഞ്ഞ് കാറില്‍ കയറുമ്പോഴുള്ള അച്ഛന്റെ മുഖം …നെഞ്ച് പൊട്ടുന്ന പോലെ തോന്നി ..കരയാതെ പിടിച്ചു നിന്നു .അച്ഛനെ അത് കൂടുതല്‍ തളര്‍ത്തും .ഹോസ്പിറ്റലില്‍ ചെന്ന് ചെസ്‌ററ് സി ടി സ്‌കാന്‍ ചെയ്തപ്പോള്‍ ചെറുതായി ന്യൂമോണിയ ഉണ്ട് എന്ന് കണ്ടു ..രണ്ട് ദിവസം കൂടെ കഴിഞ്ഞിരുന്നെങ്കില്‍ സംഗതി അപകടമായേനെ എന്നാണ് ഡോക്ടര്‍ പറഞ്ഞത് …ട്രീറ്റ്‌മെന്റ് തുടങ്ങി രണ്ട് ദിവസത്തിനുള്ളില്‍ തന്നെ അച്ഛന്‍ ഓകെ ആയി .. ആ ചിരിയും പ്രസരിപ്പും ഒക്കെ തിരിച്ചു വന്നു.

അച്ഛന്‍ പോസിറ്റീവ് ആയതു കൊണ്ട് ഞങ്ങളെ എല്ലാം ടെസ്റ്റ് ചെയ്യാന്‍ പറഞ്ഞു ..ഞങ്ങളെല്ലാം ടെസ്റ്റ് ന് ചെന്നു .ഞങ്ങളില്‍ ആര്‍ക്കും പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നുമില്ലാത്തതു കൊണ്ട് വല്യ ആശങ്കകളില്ലാതെയാണ് ടെസ്റ്റ് ന് പോയത് .പക്ഷെ ഒട്ടും പ്രതീക്ഷിക്കാത്ത റിസള്‍ട്ട് ആണ് അറിഞ്ഞത് ..അനിയത്തിയും അവള്‍ടെ കുഞ്ഞാവ ഒന്നര വയസ്സുകാരി ഇങ്കുവും പോസിറ്റീവ് ..വല്ലാതെ പേടിച്ചു പോയി .ഒരു നിമിഷം ഞങ്ങളുടെയെല്ലാം മാനസ്സിക നില തെറ്റുന്ന പോലെ തോന്നി .പിന്നെ പരസ്പരം ധൈര്യം കൊടുത്തും ആശ്വസിപ്പിച്ചും എന്ത് വന്നാലും നമ്മള്‍ ഒന്നിച്ചു നേരിടും എന്ന് നിശ്ചയിച്ചും മുന്നോട്ട് നീങ്ങി ..അവരെ വീടിന്റെ മുകളിലത്തെ നിലയില്‍ ഐസൊലേറ്റ് ചെയ്ത് ഇരുത്തി.അവര്‍ക്ക് കൂട്ടായി ഇങ്കുന്റെ അച്ഛനും …അതിനിടക്ക് എന്റെ അച്ഛന്‍ ഡിസ്ചാര്‍ജ് ആയി .ഏഴു ദിവസത്തെ ഹോം ക്വാറന്റൈന്‍ നിര്‍ദേശിച്ചത് കൊണ്ട് അച്ഛനും ഒരു മുറിയില്‍ അടച്ചിരിക്കുന്നു ..ഇവരെ ശുശ്രൂഷിച്ച് അമ്മയും ഞാനും ഏട്ടനും പിന്നെ ഒരിത്തിരി ആശ്വാസം പകരാന്‍ എന്റെ കുഞ്ഞനും പാറൂട്ടിയും ..ഞങ്ങള്‍ എല്ലാരും പൂര്‍ണ്ണ ആരോഗ്യത്തോടെ ഒത്തുചേരുന്ന ദിനത്തിനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നു ..

കൊറോണ എന്ന മഹാമാരി ..’അവര്‍ക്ക് കൊറോണ ഇവര്‍ക്ക് കൊറോണ’ എന്ന് കേള്‍ക്കുമ്പോള്‍ നമ്മള്‍ അറിയുന്നില്ല അവന്‍ എത്ര ഭീകരനാണെന്ന് .. നമ്മളില്‍ ഒരാള്‍ കോവിഡ് പോസിറ്റീവ് ആവുന്ന ആ നിമിഷം മുതലാണ് അവന്റെ പേടിപ്പെടുത്തുന്ന മുഖം നമ്മള്‍ തിരിച്ചറിയാന്‍ തുടങ്ങുക .മനസ്സും ശരീരവും എല്ലാം വല്ലാതെ തളരും ..ആരും അവനെ അത്ര നിസ്സാരനായി കാണരുത് .സൂക്ഷിക്കുക ..ചെറിയ ലക്ഷണങ്ങള്‍ പോലും അവഗണിക്കരുത് ..ഉടനെ വൈദ്യസഹായം തേടണം .ഓരോ ദിവസം കഴിയുന്തോറും അപകട സാധ്യത കൂടുതലാണ് .. ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ പോയി ടെസ്റ്റ് ചെയ്യുക ..നമ്മുടെയൊക്കെ ഫോണിലെ ഡയലര്‍ ടോണില്‍ പറയുന്നത് നൂറ് ശതമാനം ശരിയാണ് ..’ചിലപ്പോള്‍ ചെറിയ ഒരശ്രദ്ധ പോലും വലിയ വിപത്തിന് കാരണമാകും ‘.. എല്ലാര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ …നല്ലതാവട്ടെ 2021??

Karma News Network

Recent Posts

മൂന്ന് മക്കളുടെ അമ്മ, പ്രൊഫഷണലി ‍‍ഡോക്ടർ, ലണ്ടനിലെത്തിയെങ്കിലും സം​ഗീതം വിടാതെ വാണി ജയറാം

ഐഡിയ സ്റ്റാർ സിം​ഗറിലൂടെ പ്രേക്ഷകരുടെ ഇഷ്ട ​ഗായികയായി മാറിയ വ്യക്തിയാണ് വാണി ജയറാം. മൂന്നാം വർഷ എംബിബിഎസ് സ്റ്റുഡന്റ് ആയിരുന്ന…

11 mins ago

അമ്മയെ മർദ്ദിച്ചു, യുവാവിന്റെ കൈയ്യും കാലും തല്ലിയൊടിക്കാൻ സഹോദരന്റെ ക്വട്ടേഷൻ, അറസ്റ്റ്

കൊല്ലം: അമ്മയെ മർദിച്ച യുവാവിന്റെ കൈയും കാലും തല്ലിയൊടിക്കാൻ ക്വട്ടേഷൻ കൊടുത്ത സഹോദരൻ അറസ്റ്റിൽ. കടയ്ക്കൽ സ്വദേശി ജോയിയെ മർദ്ദിച്ചതിനാണ്…

15 mins ago

ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെ അധ്യാപകൻ കുഴ‍ഞ്ഞു വീണ് മരിച്ചു

കോട്ടയം തലയോലപ്പറമ്പില്‍ അധ്യാപകന്‍ സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ബഷീര്‍ സ്മാരക വിഎച്ച്‌എസ് സ്‌കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാറാണ്…

51 mins ago

നാലര വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതി, കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു, പരാതി

കോഴിക്കോട് : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു എന്ന് പരാതി. നാലര വയസ്സുകാരിയെ ബന്ധുവീട്ടിൽ വച്ചു…

56 mins ago

ഡൽഹി മദ്യനയ കേസ്, അരവിന്ദ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ സിബിഐ…

1 hour ago

വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്നു,കണ്ണൂർ സ്വദേശി പിടിയിൽ

കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…

2 hours ago