social issues

എത്രയൊക്കെ പൊന്നുപോലെ വളര്‍ത്തിയ മക്കളാണെന്ന് പറഞ്ഞാലും കല്യാണം കഴിഞ്ഞാല്‍ പിന്നെ അവര്‍ക്ക് അവരുടേതായ ഒരു സ്‌പേസ് കൊടുക്കാന്‍ അമ്മമാര്‍ ശ്രദ്ധിക്കണം

ഭാര്യയും അമ്മയും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയെ തുടര്‍ന്ന യുവാവ് അമ്മയെ ഇല്ലാതാക്കിയ ശേഷം ജീവനൊടുക്കിയ സംഭവം ഏവരെയും ഞെട്ടിച്ചതാണ്.  സംഭവത്തില്‍ പലരും കുറ്റപ്പെടുത്തുന്നത് യുവാവിനെയാണ്. യുവാവിന്റെ കഴിവില്ലായ്മയാണ് ഈ ദുരന്തത്തിന് കാരണമെന്നാണ് പലരും പറയുന്നത്. ഇത്തരത്തില്‍ യുവാവിനെ കുറ്റപ്പെടുത്തുന്നവര്‍ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് വര്‍ഷ കണ്ണന്‍.

മൂന്ന് വയസുള്ള തന്റെ കുഞ്ഞുമോളെ പോലും ഓര്‍ക്കാതെ പെറ്റമ്മയെ ശ്വാസം മുട്ടിച്ചു കൊന്ന് സ്വയം മരിക്കണമെങ്കില്‍ ആ പാവം ചെറുപ്പക്കാരന്‍ എത്ര മാത്രം സംഘര്‍ഷം അനുഭവിച്ചുകാണും ..എന്ത് മാത്രം വേദനിച്ചു കാണും ..ഒരുപാട് സഹിച്ച് മനം മടുത്തിട്ടാവില്ലെ അയാള്‍ ഈ കടുംകൈ ചെയ്തത് ..നമുക്ക് പുറത്തു നിന്ന് കാണുന്നവര്‍ക്ക് അഭിപ്രായം പറയാന്‍ എളുപ്പമാണ് ..പക്ഷെ ആ തീ ചൂളയില്‍ പെട്ട് ഉരുകിയ അയാളുടെ അവസ്ഥ എത്ര പരിതാപകരമായിരിക്കും- വര്‍ഷ കണ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വര്‍ഷയുടെ കുറിപ്പിന്റെ പൂര്‍ണരൂപം, ‘ഭാര്യയും അമ്മയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ അതിരു കടന്നപ്പോള്‍ യുവാവ് അമ്മയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു’.. ഇന്ന് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന ഒരു വാര്‍ത്ത …മിക്കവരും ഈ വാര്‍ത്തയോട് പ്രതികരിച്ചത് ആ യുവാവിനെ കുറ്റപ്പെടുത്തിക്കൊണ്ടാണ് .. അമ്മയേയും ഭാര്യയേയും പ്രശ്‌നങ്ങളില്ലാതെ മാനേജ് ചെയ്തു കൊണ്ട് പോകാന്‍ കഴിവില്ല, ഭാര്യയുമായി മാറി താമസിക്കാന്‍ തയാറായില്ല ,ജീവിതത്തില്‍ പക്വത കാട്ടിയില്ല, അമ്മയോടുള്ള അമിത സ്‌നേഹമാണ് കാരണം അങ്ങനെ പല പല അഭിപ്രായങ്ങള്‍ …

ഒരു കാര്യം ഓര്‍ത്തുനോക്കു ,മൂന്ന് വയസുള്ള തന്റെ കുഞ്ഞുമോളെ പോലും ഓര്‍ക്കാതെ പെറ്റമ്മയെ ശ്വാസം മുട്ടിച്ചു കൊന്ന് സ്വയം മരിക്കണമെങ്കില്‍ ആ പാവം ചെറുപ്പക്കാരന്‍ എത്ര മാത്രം സംഘര്‍ഷം അനുഭവിച്ചുകാണും .. എന്ത് മാത്രം വേദനിച്ചു കാണും ..ഒരുപാട് സഹിച്ച് മനം മടുത്തിട്ടാവില്ലെ അയാള്‍ ഈ കടുംകൈ ചെയ്തത് .. നമുക്ക് പുറത്തു നിന്ന് കാണുന്നവര്‍ക്ക് അഭിപ്രായം പറയാന്‍ എളുപ്പമാണ് ..പക്ഷെ ആ തീ ചൂളയില്‍ പെട്ട് ഉരുകിയ അയാളുടെ അവസ്ഥ എത്ര പരിതാപകരമായിരിക്കും .. രാവിലെ തൊട്ട് വൈകിട്ട് വരെ ജോലി ചെയ്ത് ക്ഷീണിച്ചു വീട്ടില്‍ വന്ന് കയറുമ്പോള്‍ സ്വൈര്യം കൊടുക്കാതെ ഭാര്യയും അമ്മയും അപ്പുറവും ഇപ്പുറവും നിന്ന് കൊത്തുകോഴികളെ പോലെ പോര് തുടങ്ങിയാല്‍ അയാളുടെ സ്ഥിതി ഒന്നോര്‍ത്തു നോക്കു .. ഈ പോരിനിടക്ക് തന്റെ കുഞ്ഞിനെ ഒന്ന് കൊഞ്ചിക്കാന്‍ പോലും അവസരം കിട്ടികാണില്ല ആ മനുഷ്യന് .എല്ലാ കോലാഹലങ്ങള്‍ക്കുമൊടുവില്‍ ആ കുരുന്നിന്റെ മുഖത്തു നോക്കുമ്പോള്‍ എന്ത് മാത്രം വേദനിച്ചു കാണും ആ അച്ഛന്‍..

അമ്മമാരേ..ഭാര്യമാരേ..നിങ്ങള്‍ എന്തിനാ ഈ പാവം ആണുങ്ങളെ ഇങ്ങനെ സ്‌നേഹിച്ചു കൊല്ലുന്നത്? ..മത്സരിച്ചു അവകാശം സ്ഥാപിച്ചെടുക്കാന്‍ അവരെന്താ ഒരു കോമ്പറ്റിഷന്‍ ഐറ്റം ആണോ ?.. എത്രയൊക്കെ പൊന്നുപോലെ വളര്‍ത്തിയ മക്കളാണെന്ന് പറഞ്ഞാലും കല്യാണം കഴിഞ്ഞാല്‍ പിന്നെ അവര്‍ക്ക് അവരുടേതായ ഒരു സ്‌പേസ് കൊടുക്കാന്‍ അമ്മമാര്‍ ശ്രദ്ധിക്കണം .നിങ്ങളുടെ മകന്‍ ഒരു ഭര്‍ത്താവും കൂടെ ആണ് എന്ന് മനസ്സിലാക്കണം .ഭാര്യമാരും ഒട്ടും മോശമല്ല .പോസ്സസീവ്‌നെസ്സ് ഒരിക്കലും ഭര്‍ത്താവിനോടുള്ള അമിത സ്‌നേഹത്തിന്റെ ബൈ പ്രോഡക്റ്റ് ആണ് എന്ന് പറയരുത് .ഭര്‍ത്താവിനെ വല്ലാണ്ട് സ്‌നേഹിക്കുന്ന ഭാര്യമാര്‍ക്ക് ഭര്‍ത്താവ് ഇങ്ങനെ ഉരുകുന്നത് കണ്ട് നില്‍ക്കാന്‍ പറ്റില്ല . വാശി പിടിച്ചു കളഞ്ഞു കുളിക്കുന്നത് നിങ്ങളുടെ കൂടെ ജീവിതമല്ലേ ഭാര്യമാരെ ?? എല്ലാര്‍ക്കും കുറച്ചു വിട്ടുവീഴ്ചകള്‍ ആവാം.ഇല്ലെങ്കില്‍ ആര്‍ക്കുമാര്‍ക്കും ഇല്ലാണ്ടായി പോകും ഇതുപോലെ ..പിന്നെ ഭാര്യമാര്‍ ഒരു കാര്യം മനസിലാക്കുക .. ഭര്‍ത്താവിന്റെ ചെയ്തികളില്‍ മനം മടുക്കുമ്പോള്‍ പിണങ്ങി പോകാന്‍ നിങ്ങള്‍ക്ക് നിങ്ങടെ സ്വന്തം വീടുണ്ട് ..എന്നാല്‍ അമ്മയുടെയും ഭാര്യയുടെയും കലഹത്തിന് നടുവില്‍ നിന്ന് രക്ഷപെട്ട് ഈ ആണുങ്ങള്‍ എങ്ങോട്ട് പോകും ..

ചിലര്‍ സമാധാനമായ കുടുംബജീവിതം കിട്ടാന്‍ ഭാര്യയുമായി മാറി താമസിക്കും ..പക്ഷെ യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് മനസ്സമാധാനം കിട്ടുമോ ..ഇല്ല .കിട്ടുന്നതായി അഭിനയിക്കും .പ്രായമായ അമ്മ തനിച്ചായല്ലോ എന്നോര്‍ത്ത് ഉറങ്ങാന്‍ പോലും കഴിയില്ല പിന്നെ .ഇവിടെ ആ പാവം മനുഷ്യന് അയാളുടെ അമ്മയേയും ഭാര്യയേയും വല്ലാതെ സ്‌നേഹിച്ചുകാണണം .ഒരാള്‍ക്ക് വേണ്ടി മറ്റൊരാളെ വേദനിപ്പിക്കാന്‍ കഴിഞ്ഞു കാണില്ല .അമ്മയെ തനിച്ചാക്കാനും മനസ്സ് വന്നു കാണില്ല .അപ്പോള്‍ പിന്നെ അയാള്‍ടെ മുന്നില്‍ ഈ ഒരു വഴിയേ തെളിഞ്ഞിട്ടുണ്ടാവൂ .. മനസ്സമാധാനമില്ലെങ്കില്‍ പിന്നെ എന്തുണ്ടായിട്ടെന്താ ?? മറ്റേതോ ലോകത്തെങ്കിലും സ്വസ്ഥമായിരിക്കട്ടെ ആ പാവം ..ഇല്ല ..അപ്പോഴും ഭാര്യയേയും മകളേയും ഓര്‍ത്ത് ആ ആത്മാവ് കരയും ..തീര്‍ച്ച

Karma News Network

Recent Posts

പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി ചുമതലയേറ്റു, സി ബി.ഐ മേധാവി മുതൽ ഇലക്ഷൻ കമ്മീഷനെ വരെ ഇനി രാഹുലും തീരുമാനിക്കും

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ്‌ കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…

3 mins ago

അടിയന്തരാവസ്ഥ നടപ്പാക്കിയവർക്കു ഭരണഘടനയെക്കുറിച്ചു പറയാൻ അവകാശമില്ല, സെപ്റ്റംബർ 6ന് എല്ലാം വെളിപ്പെടും, കങ്കണ

ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്‌സഭാംഗവുമായ കങ്കണ…

6 mins ago

ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു, കുട്ടികളടക്കം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…

7 mins ago

മലപ്പുറത്ത് പിതാവിനെയും, ഒരു വയസുള്ള മകളെയും കാണാനില്ലെന്ന് പരാതി

മലപ്പുറം വെളിമുക്ക്‌ പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…

15 mins ago

പുരാതന ക്ഷേത്രത്തിൽ വൻ കവർച്ച, പഞ്ചലോഹ വി​ഗ്രഹം മോഷണം പോയി, കോടികൾ‌ വില

തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ‌ വില വരുന്ന പഞ്ചലോഹ വി​ഗ്രഹം കവർന്നത്.…

31 mins ago

മൂന്ന് മക്കളുടെ അമ്മ, പ്രൊഫഷണലി ‍‍ഡോക്ടർ, ലണ്ടനിലെത്തിയെങ്കിലും സം​ഗീതം വിടാതെ വാണി ജയറാം

ഐഡിയ സ്റ്റാർ സിം​ഗറിലൂടെ പ്രേക്ഷകരുടെ ഇഷ്ട ​ഗായികയായി മാറിയ വ്യക്തിയാണ് വാണി ജയറാം. മൂന്നാം വർഷ എംബിബിഎസ് സ്റ്റുഡന്റ് ആയിരുന്ന…

45 mins ago