social issues

ഈ മോഡേണ്‍ ആയ പെണ്‍കുട്ടികള്‍ക്ക് അടക്കവും ഒതുക്കവും ഒന്നും ഇല്ലേ, വര്‍ഷ കണ്ണന്‍ പറയുന്നു

പലപ്പോഴും വിവാഹാലോചനകള്‍ നടക്കുമ്പോള്‍ പല പയ്യന്മാരുടെയും ആവശ്യമാണ് നാടന്‍ പെണ്‍കുട്ടി മതി എന്നത്. കാരണം അവര്‍ക്ക് അടക്കവും ഒതുക്കവും ഉണ്ടാകുമേ്രത. പയ്യന്റെ കുടുംബത്തിന്റെയും ആവശ്യം ഇതാകും. ഇത്തരം ആവശ്യം മുന്നോട്ട് വെച്ച് വിവാഹാലോചനകള്‍ നടത്തുന്നവര്‍ക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് വര്‍ഷ കണ്ണന്‍ എന്ന യുവതി.

ഈ മോഡേണ്‍ ആയ പെണ്‍കുട്ടികള്‍ക്ക് ഈ പറഞ്ഞ അടക്കവും ഒതുക്കവും ഒന്നും ഇല്ലേ?? പെണ്‍കുട്ടികള്‍ മോഡേണ്‍ ആവുന്നതും നാടനാവുന്നതുമൊക്കെ അവര്‍ വളര്‍ന്നു വന്ന ചുറ്റുപാടനുസരിച്ചല്ലേ ??സിറ്റിയില്‍ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടികളില്‍ നാഗരികത്വം അല്പം കൂടും ..എന്ന് വച്ച് അവരെല്ലാം അഹങ്കാരികളോ തന്റേടികളോ അല്ല ..അതുപോലെ നാട്ടിന്‍പുറത്തുള്ള എല്ലാ പെണ്‍കുട്ടികളും പഞ്ചപ്പാവങ്ങളാണോ ??..അല്ല ..- വര്‍ഷ ഫേസ്ബുക്കില്‍ കുറിച്ചു.

വര്‍ഷയുടെ കുറിപ്പിന്റെ പൂര്‍ണരൂപം, ‘നമുക്ക് അത്ര മോഡേണ്‍ പെണ്‍കുട്ടിയൊന്നും വേണ്ടാ …നല്ല നാടന്‍ പെണ്‍കുട്ടികളാവുമ്പോള്‍ അടക്കവും ഒതുക്കവും ഒക്കെ കാണും ‘…ആണ്‍ മക്കള്‍ക്ക് കല്യാണം നോക്കുമ്പോള്‍ പയ്യന്റെ വീട്ടുകാര്‍ സ്ഥിരം ഉന്നയിക്കുന്ന ഒരു പ്രധാന ആവശ്യമാണ് ..മിക്കവാറും പയ്യന്‍മാരും വീട്ടുകാരുടെ ഈ ആവശ്യത്തെ പിന്‍താങ്ങും …അതെന്താ ഈ മോഡേണ്‍ ആയ പെണ്‍കുട്ടികള്‍ക്ക് ഈ പറഞ്ഞ അടക്കവും ഒതുക്കവും ഒന്നും ഇല്ലേ?? പെണ്‍കുട്ടികള്‍ മോഡേണ്‍ ആവുന്നതും നാടനാവുന്നതുമൊക്കെ അവര്‍ വളര്‍ന്നു വന്ന ചുറ്റുപാടനുസരിച്ചല്ലേ ??സിറ്റിയില്‍ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടികളില്‍ നാഗരികത്വം അല്പം കൂടും ..എന്ന് വച്ച് അവരെല്ലാം അഹങ്കാരികളോ തന്റേടികളോ അല്ല ..അതുപോലെ നാട്ടിന്‍പുറത്തുള്ള എല്ലാ പെണ്‍കുട്ടികളും പഞ്ചപ്പാവങ്ങളാണോ ??..അല്ല ..

വീട്ടിലേക്ക് വന്ന് കയറാന്‍ പോകുന്ന,നമ്മളില്‍ ഒരാളാകാന്‍ പോകുന്ന പെണ്‍കുട്ടി മോഡേണ്‍ ആണോ നാടന്‍ ആണോ എന്നല്ല ,നല്ല മനസുള്ള ,നമ്മളുമായും നമ്മുടെ ചുറ്റുപാടുമായി പൊരുത്തപ്പെടാന്‍ സാധിക്കുന്ന ഒരാളാവണം എന്ന് വേണം ആഗ്രഹിക്കാന്‍ .അടക്കവും ഒതുക്കവും ആഗ്രഹിച്ചു നാടന്‍ പെണ്‍കുട്ടിയെ കല്യാണം കഴിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ പൊരുത്തക്കേടുകള്‍ മൂലം രണ്ടു വഴിക്കാവുന്നവര്‍ ധാരാളം ..അത് പോലെ വിദേശത്തു ജനിച്ചുവളര്‍ന്ന് ഒരു നാട്ടിന്‍പുറത്തേക്ക് കല്യാണം കഴിച്ചു വന്ന് ആ സാഹചര്യവുമായി ഇണങ്ങി സന്തോഷത്തോടെ ജീവിക്കുന്ന മിടുക്കികളും ഉണ്ട് …

മോഡേണ്‍ ആയാലും നാടന്‍ ആയാലും ആളും തരവും അറിഞ്ഞു പെരുമാറാനും എന്ത് എവിടെ പറയണം എന്ന് തിരിച്ചറിയാനും എവിടെ എങ്ങനെ വസ്ത്രധാരണം ചെയ്യണം എന്ന് മനസ്സിലാക്കാനും ഉള്ള കഴിവ്,അതാണ് വേണ്ടത് ..ഒരു ജീന്‍സ് ഇട്ടത് കൊണ്ടോ ലിപ്സ്റ്റിക്കിട്ടത് കൊണ്ടോ മുടി ഷോര്‍ട്ടാക്കിയത് കൊണ്ടോ ഒരു പെണ്‍കുട്ടി മോശക്കാരി ആവില്ല .നാടനായാലും മോഡേണ്‍ ആയാലും മാന്യമായ രീതിയില്‍ വസ്ത്രം ധരിക്കുക.വിവേകത്തോടെ ചിന്തിക്കുക. സംസ്‌കാരത്തോടെ പെരുമാറുക ..??

Karma News Network

Recent Posts

ലോ‌ക്‌സഭയിൽ ഭരണ – പ്രതിപക്ഷ ബഹളം, പരമശിവന്റെ ചിത്രം ഉയർത്തികാട്ടി രാഹുൽഗാന്ധി, നാടകീയ രംഗങ്ങൾ

ന്യൂഡൽഹി : ലോക്‌സഭയിൽ ഭരണ - പ്രതിപക്ഷ ബഹളം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനിടെയാണ് സഭയിൽ ബഹളം ഉണ്ടായത്.…

4 mins ago

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

38 mins ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

39 mins ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

1 hour ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

1 hour ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

1 hour ago