നിരവധി ഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകൻ വിഎം വിനുവിന്റെ മകളും ഗായികയുമായ വർഷയുടെ വിവാഹ വീഡിയോ പുറത്തിറങ്ങി.മമ്മൂട്ടി,ശ്രീനിവാസൻ,ജയറാം തുടങ്ങി മലയാള സിനിമയിലെ വിവിധ നടീനടന്മാർ സംവിധായകർ തുടങ്ങിയവരുടെ ആശംസകളോടെ ആരംഭിക്കുന്ന വിഡിയോയിലെ ഗാനം ആലപിച്ചിരിക്കുന്നത് വർഷ തന്നെയാണ്.ഗാനത്തിന് ബി.കെ.ഹരിനാരായണനാണ് വരികൾ എഴുതിയിരിക്കുന്നത്.സംഗീതം വൈശാഖ് ശശിധരൻ.നിത്യാനന്ദയാണ് വരൻ.കോഴിക്കോട് ട്രൈപെന്റാ ഹോട്ടലിൽ വെച്ച് കോവിഡ് കാല നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു വിവാഹം നടന്നത്.അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹചടങ്ങിൽ പങ്കുകൊണ്ടത്.ഗായികയായ വർഷ,മറുപടി,കുട്ടിമാമ തുടങ്ങിയ ചിത്രങ്ങളിൽ പാടിയിട്ടുണ്ട്.മമ്മൂട്ടിയുടെ വേഷം എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.വിഎം വിനു തന്നെയാണ് വേഷം സംവിധാനം ചെയ്തത്
വിനു ആയിരുന്നു വേഷം സംവിധാനം ചെയ്തിരുന്നത്.ബാലേട്ടൻ,ബസ് കണ്ടക്ടർ,യെസ് യുവർ ഓണർ,സൂര്യൻ,മകന്റെ അച്ഛൻ,പെൺപട്ടണം,ഫേസ് ടു ഫേസ്,മറുപടി,കുട്ടിമാമ തുടങ്ങി നിരവധി സിനിമകളൊരുക്കിയിട്ടുള്ളയാളാണ് വി.എം വിനു.ഒരേ ഒരു സിനിമയിൽ മാത്രം അഭിനയിച്ച വർഷ ഇപ്പോൾ ഗായികയായാണ് തിളങ്ങുന്നത്.ചെറുപ്പം മുതലെ താരം സംഗീതം അഭ്യസിച്ചിരുന്നു. ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് അച്ഛൻ വിനുവിന്റെ സംവിധാനത്തിലൊരുങ്ങിയ മറുപടി എന്ന സിനിമയിലൂടെയാണ് വർഷ ചുവടുവെച്ചത്.ചിത്രത്തിലെ മെല്ലെ വന്നുപോയി എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു
പിന്നീട് കുട്ടിമാമ എന്ന സിനിമയിലെ തോരാതെ തോരാതെ എന്ന ഗാനവും പാടുകയുണ്ടായി.സ്വന്തമായി യൂട്യൂബ് ചാനലും ആരംഭിച്ച താരം നിരവധി ചിത്രങ്ങളുടെ കവർ വേർഷനുകൾ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിട്ടുണ്ട്.വീണയിൽ ജിംഗിൾ ബെൽസ് വായിച്ച് വർഷ പങ്കുവെച്ചിരുന്ന വീഡിയോ ഏറെ വൈറലായിരുന്നു
കുഞ്ഞിനെ എറിഞ്ഞു കൊന്നത് പേടിച്ചിട്ടു ,കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിന്റെ മൃതദേഹം നടുറോഡിൽ കണ്ടെത്തിയ സംഭവത്തിൽ 23-കാരി കുറ്റം…
വയനാട് : സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവതിയും യുവാവും അറസ്റ്റിൽ. യുവാവ് ഒരു വർഷത്തിലേറെയായി പെൺകുട്ടിയെ വിവാഹ വാഗ്ദാനം…
ജയറാമിന്റെ മകൾ മാളവികയുടെ വിവാഹം ആയിരുന്നു ഇന്ന് ഗുരുവായൂർ അമ്പലനടയിൽ. അത്യന്തം ആഡംബരപ്പൂർവ്വം നടന്ന ചടങ്ങിൽ നിരവധി താരങ്ങൾ ആണ്…
കൊല്ലം: കൊട്ടാരക്കര കലയപുരത്ത് റോഡരികിൽ നിർത്തിയിട്ട കാറിൽ അദ്ധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം. പ്രദേശവാസികളാണ് മൃതദേഹം…
കൊച്ചി: സംസ്ഥാനത്ത് നടപ്പിലാക്കാൻ പോകുന്ന ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണ സർക്കുലറിന് സ്റ്റേ ഇല്ല. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം തടയണമെന്ന…
എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം നിർണായക വഴിത്തിരിവിലേക്ക്. കുഞ്ഞിന്റെ മൃതദേഹം എറിഞ്ഞതെന്നു കരുതുന്ന…