ന്യൂഡല്‍ഹി: സംസ്ഥാനത്ത് നടക്കുന്ന വൈസ് ചാന്‍സലര്‍ നിയമന വിഷയം രാജ്യസഭയില്‍ ഉന്നയിച്ച് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി എം.പി. ബിജെപി കേരള ഘടകത്തിന്റെ ചുമതല കൂടിയുള്ള രാധാ മോഹന്‍ അഗര്‍വാളാണ് വിഷയം സഭയില്‍ അവതരിപ്പിച്ചത്. കേരളത്തിലെ സാങ്കേതിക സര്‍വകലാശാല വിസി നിയമനം സുപ്രീംകോടതി റദ്ദാക്കിയത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം വിഷയം സഭയില്‍ അവതരിപ്പിച്ചത്.
കണ്ണൂര്‍ സര്‍വകലാശാല ഉള്‍പ്പെടെയുള്ള കേരളത്തിലെ സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍ നിയമനം നടന്നത് നിയമവിരുദ്ധമായിട്ടാണെന്നും ഇക്കാര്യത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമവിരുദ്ധമായി നടന്ന വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കാന്‍ യുജിസിയോട് നിര്‍ദേശിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസഭയില്‍ വിസി നിയമന വിവാദം എത്തിച്ചതോടെ പാര്‍ട്ടി കേരളത്തില്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ ദേശീയ തലത്തില്‍ കൂടി ചര്‍ച്ചയാകും. കഴിഞ്ഞ ദിവസം അട്ടപ്പാടിയിലെ ശിശുമരണ വിഷയവും രാധാ മോഹന്‍ അഗര്‍വാള്‍ രാജ്യസഭയില്‍ ഉന്നയിച്ചു.
സുധിയുടെ കുടുംബവുമായി ഏറ്റവും അടുത്ത് നില്ക്കുന്ന മറ്റൊരാളാണ് ലക്ഷ്മി നക്ഷത്ര. ഏറ്റവുമൊടുവില്‍, രേണുവിന്റെ വലിയൊരു ആഗ്രഹം സാധിച്ചു കൊടുത്ത വിശേഷം…
തലശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം ആണെന്ന…
സമീപകാലത്തായി കണ്ടുവരുന്ന തീരെ നിലവാരമില്ലാത്ത മനഃസാക്ഷിയില്ലാത്ത പ്രവണതയാണ് മരണവീടുകളിലെ ക്യാമറക്കണ്ണുകൾ. ഉറ്റവരെ നഷ്ടപ്പെട്ട് ഹൃദയം തകർന്നവരെ പൊതിയുന്ന ക്യാമറകൾ. ഒട്ടും…
തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…
ലോക അത്ഭുതങ്ങൾ ഇന്ത്യയിലേക്ക് എത്തിച്ച ഇന്ത്യൻ ക്രികറ്റ് ടീമിലെ നെടുനായകത്വം വഹിക്കുന്നവർ എല്ലാം വിരമിക്കുകയാണ്. ഇപ്പോൾ വിരാടിനും, രോഹിതിനും പിന്നാലെ…
തൃശ്ശൂരിൽ വിവാഹ തലേന്ന് നവവരൻ്റെ സഹോദരൻ ബൈക്ക് അപകടത്തിൽ മരിച്ചു. സമ്പാളൂർ പുതുശ്ശേരി വീട്ടിൽ ഡെൽബിൻ ബാബു(31) വാണ് മരിച്ചത്.…