topnews

വിഷപ്പുക നിറഞ്ഞ് പത്താംദിവസം ജനങ്ങളോട് മാസ്‌ക് ധരിക്കാൻ പറഞ്ഞ് ആരോഗ്യമന്ത്രി ; സർക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : കൊച്ചിയിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരവസ്ഥയിൽ സർക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വിഷപ്പുക നിറഞ്ഞ് പത്താംദിവസം കൊച്ചിയിലെ ജനങ്ങളോട് മാസ്‌ക് ധരിക്കണമെന്നു പറഞ്ഞ ആരോഗ്യമന്ത്രിയാണ് കേരളത്തിനുള്ളതെന്ന് അദ്ദേഹം പരിഹസിച്ചു. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സ്ഥലമായിരുന്നു കൊച്ചിയെന്നും, തീപിടുത്തമുണ്ടായി മൂന്നാംദിവസം തന്നെ കൊച്ചിയില്‍ ഒരാരോഗ്യ പ്രശ്‌നവുമില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു.

കൊച്ചിയിലെ നിരവധി വരുന്ന വൃദ്ധരും കുഞ്ഞുങ്ങളും ഉള്‍പ്പെടെയുള്ള ആളുകള്‍ ഡോക്ടര്‍മാരെ സമീപിക്കുമ്പോള്‍ കൊച്ചിയില്‍നിന്ന് മാറിത്താമസിക്കാനാണ് പറയുന്നത്. ജനങ്ങളുടെ പ്രതിഷേധം ഭയന്ന് നിസ്സാരവത്കരിക്കാന്‍ ശ്രമിച്ചതാണ് ബ്രഹ്‌മപുരം തീപിടിത്തം ഇത്രമേല്‍ വഷളാവാന്‍ കാരണമെന്നും സതീശൻ വിമർശിച്ചു.

സര്‍ക്കാര്‍ കാത്തിരിക്കുന്നത് മുഴുവന്‍ കത്താനാണ് . എന്നാലേ കോണ്‍ട്രാക്ടറെ സഹായിക്കാന്‍ പറ്റൂ. പ്രദേശത്തെ വെള്ളവും വായുവുമടക്കം മുഴുവന്‍ മലിനീകരിക്കപ്പെട്ടു. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പാണ് പരിസ്ഥിതി മലിനീകരണം. അദ്ദേഹം ഇക്കാര്യത്തില്‍ എന്തുചെയ്തു? മാലിന്യ നിര്‍മാര്‍ജനത്തിനായി കരാറെടുത്ത കമ്പനി ദുരൂഹമാണ്. പെട്രോളൊഴിച്ച് മാലിന്യം കത്തിക്കുന്ന ജോലിമാത്രമാണ് അവര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

Karma News Network

Recent Posts

മാന്നാർ കൊലക്കേസ്, മൂന്ന് പ്രതികള്‍ അറസ്റ്റില്‍, ഒന്നാംപ്രതി അനില്‍കുമാറാർ

ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കല എന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്ത കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ്…

1 min ago

‘മുറുക്കിപ്പിടിക്കും ഇനി അങ്ങോട്ട്’ ഭർത്താവിനെ ചേർത്ത് പിടിച്ച് വായടപ്പിക്കുന്ന മറുപടി നൽകി മീര നന്ദൻ

കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ് വരൻ.…

17 mins ago

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

41 mins ago

സാമ്പത്തിക തട്ടിപ്പ് കേസ്, മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി

കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…

41 mins ago

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

1 hour ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

1 hour ago